Engineering/ Architecture/ Pharmacy/ Medical: Admission Procedures
*എൻജിനിയറിങ്/ ആർക്കിെടക്ചർ/ മെഡിക്കൽ /മെഡിക്കൽ അനുബന്ധം /ഫാർമസി:പ്രവേശന നടപടികൾ; കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന 2021-’22-ലെ വിവിധ പ്രൊഫഷണൽ കോഴ്സുകളിലെ പ്രവേശനത്തിന് www.cee.kerala.gov.in വഴി ജൂൺ 21 വരെ അപേക്ഷിക്കാം. മൊത്തം 16 കോഴ്‌സുകൾ, മൂന്ന് പുതിയ കോഴ്സുകൾ ✅ എൻജിനിയറിങ്: ബി.ടെക്. (കേരള കാർഷിക, വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലകളിലെ ബി.ടെക്. ഉൾപ്പെടെ) ✅ ബി.ആർക്ക് (ആർക്കിെടക്ചർ) ✅മെഡിക്കൽ: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്. (ആയുർവേദ), ബി.എച്ച്.എം.എസ്. (ഹോമിയോ), ബി. എസ്.എം.എസ്. (സിദ്ധ), ബി.യു.എം.എസ്. (യുനാനി) ✅ മെഡിക്കൽ അനുബന്ധം: ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. (വെറ്ററിനറി), ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ, ബി.എസ്‌സി. (ഓണേഴ്‌സ്) ഫോറസ്ട്രി, ബി.എഫ്.എസ്‌സി. (ഫിഷറീസ്), ബി.എസ്‌സി. (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്‌സി. (ഓണേഴ്സ്) ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺെമന്റൽ സയൻസ്, ബി.ടെക്. ബയോടെക്നോളജി. (അവസാനത്തെ മൂന്നും പുതുതായി കീം പ്രക്രിയയിൽ ഉൾപ്പെടുത്തിയവ) ✅ ബി.ഫാം. (ഫാർമസി) കേരളത്തിൽ പ്രവേശന പരീക്ഷകൾ ഉള്ള/പ്രവേശന ...