Posts

Career Counsellor

നല്ലൊരു കരിയർ ഗൈഡ് ആകാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധ വെക്കാം:_ *1. കരിയർ കൗൺസിലിംഗിൽ വിദഗ്ധ പരിശീലനം നേടുക:* അറിയപ്പെടുന്ന കരിയർ ഗൈഡൻസ് വിദഗ്ധരിൽ  നിന്ന് പരിശീലനം നേടാനാവുക എന്നതാണ് പ്രധാനം.  *കരിയർ കൗൺസിലിംഗ് കോഴ്സുകൾ:* വിവിധ സർവകലാശാലകളും സ്ഥാപനങ്ങളും കരിയർ കൗൺസിലിംഗിൽ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഇവയിൽ ചേർന്ന് കരിയർ വികസനം, കരിയർ കൗൺസിലിംഗ് സിദ്ധാന്തങ്ങൾ, കരിയർ വിലയിരുത്തൽ ഉപകരണങ്ങൾ, കരിയർ വിവരങ്ങൾ എന്നിവയിൽ പരിശീലനം നേടാം. ഭാരതീയാർ   യൂണിവേഴ്സിറ്റി നൽകുന്ന എംഎ കരിയർ ഗൈഡൻസ്, താഴെ പറയുന്ന സ്ഥാപനങ്ങൾ നൽകുന്ന കരിയർ കൗൺസലിംഗ് ബിരുദങ്ങൾ എന്നിവ ഇക്കാര്യത്തിൽ നിങ്ങൾക്ക് ഉപകരിക്കും. GOVERNMENT INSTITUTES 1. SNDT Women's University, Mumbai 2. Lady Shri Ram College for Women, New Delhi 3. Dr. B. R. Ambedkar University, Delhi 4. Department of Humanities and Social Sciences, IIT Delhi 5. Indraprastha College for Women 6. Bethune College, Kolkata 7. Government Arts College, Ahmedabad 8. Women's College, Aligarh Muslim University, Aligarh മറ്റു സ്ഥാപനങ്ങൾ  1.

The secret to getting ahead is getting started

നല്ല കോളേജുകൾ, യൂണിവേഴ്സിറ്റികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇവിടെ നിന്നൊക്കെ പാസ് ആകുന്നവർക്ക്  പലർക്കും ജോലി കണ്ടെത്താൻ പ്രയാസം ഉണ്ടാവാറില്ല. അവിടെ ക്യാമ്പസ് സെലെക്ഷനിൽ കൂടിത്തന്നെ ജോലികൾ കിട്ടാറുണ്ട്. പക്ഷെ കേരളത്തിൽ ഈ നിലവാരത്തിൽ ഉള്ള കോളേജുകൾ കുറവാണ്  ഇവിടെയാണ് വർക്ക് എക്സ്പീരിയൻസ് ആവശ്യമായി വരുന്നത്.   എവിടെയാണ് തുടങ്ങുക.  “The secret to getting ahead is getting started" എന്ന് കേട്ടിട്ടില്ലേ?  പ്രവൃത്തി പരിചയം ഇല്ലാതെ ആരും ജോലിക്ക് എടുക്കില്ല എന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്.  *എങ്ങിനെയാണ് പ്രവൃത്തി പരിചയം കിട്ടുക?* 1. ആദ്യമായി നല്ലൊരു സിവിയും കവർ ലെറ്ററും ഉണ്ടാക്കുക. തെറ്റുകൾ ഇല്ലാത്ത, കൃത്യമായ വിവരങ്ങൾ അടങ്ങിയ സിവി ഉണ്ടാക്കുക എന്നത് വളരെ പ്രധാനമാണ് എന്നറിയുക. 2. ലിങ്ക്ഡ് ഇൻ പോലെയുള്ള പ്രൊഫഷണൽ സോഷ്യൽ സൈറ്റുകളിൽ അംഗമാകുക. നിങ്ങളുടെ മേഖലയിൽ ഉള്ള ആളുകളെ കണ്ടെത്തുക. അവർക്ക് സിവി ഇമെയിൽ വഴി അയച്ചു കൊടുക്കാം. 3. നിങ്ങളുടെ സ്കില്ലുകൾ മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കുക. 4. ആദ്യത്തെ ജോലി ഫ്രീ ആയി ചെയ്യാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും സന്നദ്ധമായിരിക്കുക. സാലറി ഉള്ള ജോലിയൊന്നും ശരി ആയില്

Fake Diplomas & Courses @ Kerala

 തട്ടിപ്പ് ഡിപ്ലോമകൾ കേരളത്തിൽ  Oil and Gas, MEP, HVAC, Piping, Welding, Rig Technology, Logistics, NDT & QC diploma  എന്നീ പേരുകളിൽ കേരളത്തിലെ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന institute-കൾ തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർകോട് വരെ വ്യാപകമായിക്കൊണ്ടിരിക്കയാണ്.   B-Tech (Graduation) കഴിഞ്ഞവർക്ക് Diploma / PG Diploma കൊടുക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിലാണ് ഇവയിലധികവും പ്രവർത്തിക്കുന്നത്.  വിദേശ ജോലി ആഗ്രഹിക്കുന്നവരാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ഇരകൾ.  അന്യ സംസ്ഥാന University / NGO കളുടെ അംഗീകാരമില്ലാത്ത course കൾ നടത്തുന്നവരാണ് ഇവരിൽ പലരും.    Engineering Graduates ന്റെ ബാഹുല്യവും തൊഴിൽ മേഖലകളിലെ മാന്ദ്യവും മുതലെടുക്കുകയാണ് ഈ തട്ടിപ്പ് സ്ഥാപനങ്ങൾ.   പഠനം കഴിഞ്ഞാൽ ഉടൻ എല്ലാവർക്കും  ജോലി എന്ന വാഗ്ദാനത്തോടെയാണ് ഇവർ വിദ്യാർത്ഥികളെ വല വീശി പിടിക്കുന്നത്. Mechanical Engineers നായി ഇക്കൂട്ടർ നടത്തുന്ന Diploma കോഴ്സുകൾ:  Diploma in HVAC , Diploma in MEP, Diploma in Oil and Gas , Diploma in Power Plant Technology, Diploma in Piping Engineering, Diploma Pipeline Engineering, Diploma in Weldin

B.Sc Nursing & Paramedical Admission @ Kerala Co-operative Hospital Federation: Admission

 *കേരള കോ- ഓപ്പറേറ്റീവ് ➖➖➖ ബിഎസ്.സി നഴ്സിങ്ങ് മറ്റു പാരാ മെഡിക്കൽ കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു* ◼️കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ്റെ കീഴിൽ തലശ്ശേരി നെട്ടൂരിൽ പ്രവർത്തിച്ചു വരുന്ന കോളേജ് ഓഫ് നഴ്സിങ് തലശ്ശേരി ബി.എസ് സി നഴ്സിങ് , എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും.  ◼️കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ബി. പി.ടി, ബി.എസ്.സി എം.എൽ. ടി, ബി.എസ്.സി മെഡിക്കൽ ബയോകെമി സ്ട്രി , ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, എം.പി.ടി. എന്നീ കോഴ്സുകളിലേക്കും  ◼️2024-25 അദ്ധ്യയന വർഷത്തിലേക്ക് പ്രവശേനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.  ◼️സയൻസ് വിഷയങ്ങളിൽ 50 % മാർക്കോടെ പ്ലസ് ടു പാസ്സായവർക്ക് 12-06-2024 മുതൽ ബി.എസ്.സി. നഴ്സിങ് എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും, 15-06-2024 മുതൽ മറ്റ് പാരാ മെഡിക്കൽ കോഴ്സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. ◼️   നഴ്സിങ് കോഴ്സുകളുടെ അപേക്ഷകൾ  👉🏻 *www.collegeofnursingthalassery.com*  എന്ന വെബ്സൈറ്റിലൂടെയും  ◼️മറ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ അപേക്ഷകൾ  👉🏻 *www.cihsthalassery.com*  എന്ന വെബ് സൈറ്റിലൂടെയും ഓൺലൈനായി മാത്രം അപേക്ഷിക്കാവുന്നതാണ്.  ◼️അപേക്ഷ ഫീസ് ഓ

5 Year Integrated MBA @ IIT Mandi

മൺഡി ഐ.ഐ.റ്റി.- യിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് എം.ബി.എ.  ബാച്ചലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.) അനലറ്റിക്സ് (ഓണേഴ്സ്), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) ഡാറ്റാ സയൻസ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ബിരുദങ്ങളോടെ, സ്കൂൾ ഓഫ് മാനേജ്മൻ്റ്, 2024- 25 ൽ ആരംഭിക്കുന്ന, അഞ്ചു വർഷ ഇൻ്റഗ്രേറ്റഡ് എം.ബി.എ. പ്രോഗ്രാമിലേക്ക് ഹിമാചൽ പ്രദേശ് മൺഡി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി.) അപേക്ഷ ക്ഷണിച്ചു. മാനേജ്മൻ്റ് സയൻസസ്, അനലറ്റിക്സ്, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, കമ്യൂണിക്കേഷൻ, പഴ്സണാലിറ്റി ഡവലപ്മൻ്റ് മേഖലകളിലെ പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാഠ്യ  പദ്ധതി, വിദ്യാർത്ഥിയുടെ സമഗ്രമായ വികസനo  ലക്ഷ്യമിടുന്നു.  ആദ്യ മൂന്നു വർഷങ്ങളിൽ മാനേജ്‌മൻ്റ്, അനലറ്റിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവയുടെ പഠനങ്ങളിലൂടെ വിദ്യാർത്ഥിയുടെ ക്രിറ്റിക്കൽ തിങ്കിംഗ് കഴിവുകൾ വളർത്തിയെടുക്കുന്നു. ഒപ്പം സുസ്ഥിരത, വ്യക്തിത്വ വികസനo എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകൾ വഴി, സാമൂഹ്യ അവബോധം സൃഷ്ടിക്കാനും പ്രോഗ്രാം ശ്രമിക്കുന്നു.  തുടർന്നുള്ള രണ്ടു വർഷ, സ്പെഷ്യലൈസേഷൻ കാലയളവിൽ, മാനേജ്മൻ്റിൻ

Militay Nursing Admission

ഭാരിച്ച ഫീസും മറ്റു ചെലവുകളും കാരണം നഴ്സിംഗ് പഠനമെന്നത് അപ്രായോഗികമായി കണക്കാക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ  നഴ്സിംഗ് പഠനത്തിനുള്ള ശ്രദ്ധേയമായ അവസരമാണ് മിലിട്ടറി നഴ്‌സിങ് വഴി ലഭിക്കുന്ന പഠനാവസരം.   മിലിറ്ററി നഴ്സിങ് സർവീസിന്റെ ഭാഗമായുള്ള നാല് വർഷ ബി.എസ്സി നഴ്സിംഗ് കോഴ്സിന്റെ ഭാഗമായി സ്റ്റൈപ്പന്റിനു പുറമെ സൗജന്യ  ഭക്ഷണവും യൂണിഫോമും, താമസവും ലഭിക്കും.  പെൺകുട്ടികൾക്ക് മാത്രമാണ് അവസരമുള്ളത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്സിങ് സർവീസസിൽ സ്ഥിരം/ഷോർട്ട് സർവീസ് കമ്മിഷന്റെ ഭാഗമായി രാജ്യത്തെ സേവിക്കാനുമവസരമുണ്ട്. പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജ്, കൊൽക്കത്തയിലെ  കമാൻഡ് ഹോസ്പിറ്റൽ, അശ്വിനിയിലെ ഇന്ത്യൻ നാവികസേനാ ആശുപത്രി, ന്യൂഡൽഹിയിലെ ആർമി ഹോസ്പിറ്റൽ-റിസർച്ച് ആൻഡ് റഫറൽ, ലഖ്നൗവിലെ  കമാൻഡ് ഹോസ്പിറ്റൽ-സെൻട്രൽ കമാൻഡ് , ബെംഗളൂരിലുള്ള വ്യോമസേനയുടെ കമാൻഡ് ഹോസ്പിറ്റൽ, എന്നിവയിലായി ആകെ 220 സീറ്റുകളുണ്ട്.   തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനശേഷം മിലിട്ടറി നഴ്സിംഗ് സർവീസിൽ സേവനം  ചെയ്യണമെന്ന വ്യവസ്ഥയുണ്ടാവും.  അവിവാഹിതരോ വിവാഹമോചനം ലഭിച്ചവരോ  നിയമപരമായി ബന്ധം വേർപെടുത്തിയവരോ ബാധ്യതക

Armed Forces Medical College Admission

 *സൗജന്യമായി ഡോക്ടറും നഴ്സുമാകാനുള്ള പഠനത്തിന് അവസരം ഇന്ത്യയിലുണ്ട്* മെഡിക്കൽ, നഴ്സിംഗ് പഠനം വലിയ ചെലവേറിയ കാര്യമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്ലസ്‌ടു കഴിഞ്ഞതിന് ശേഷം സൗജന്യമായി മെഡിക്കൽ, നഴ്സിങ് പഠനത്തിന് സൗകര്യങ്ങളൊരുക്കുന്ന ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, മിലിട്ടറി നഴ്സിങ് എന്നിവയെക്കുറിച്ച് വിശദമായി മനസിലാക്കാം. ഈ വർഷത്തെ പ്രവേശന അറിയിപ്പ് വന്നിട്ടില്ലെങ്കിലും അഡ്‌മിഷൻ നടപടികളെക്കുറിച്ചുള്ള കാര്യങ്ങൾ പൊതുവായി അറിഞ്ഞിരിക്കുന്നത് മുന്നൊരുക്കങ്ങൾ നടത്താൻ സഹായകരമായിരിക്കും. *എം.ബി.ബി.എസ്‌ പഠിക്കാൻ എ.എഫ്.എം.സി* തികച്ചും സൗജന്യമായി എം.ബി.ബി.എസ്  പഠനം നടത്താൻ അവസരമൊരുക്കുന്ന സവിശേഷ സ്ഥാപനമാണ് പൂനയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (എഎഫ്എംസി). സൗജന്യ പഠനവും താമസവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതിന് പുറമെ  പഠനശേഷം പ്രതിരോധ സേനാ മെഡിക്കൽ സർവീസ് വിഭാഗത്തിൽ കമ്മീഷൻഡ് ഓഫീസറായി നിയമനവും ലഭിക്കാനവസരമുണ്ട്. നിശ്ചിത കാലത്തെ സേവനത്തിന് ശേഷം സൗജന്യമായി ഉപരിപഠനത്തിനും അവസരം ലഭിക്കും.   പെൺകുട്ടികൾക്കുള്ള  30  സീറ്റുകളടക്കം 145 സീറ്റുകളാണാകെയുള്ളത്. ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയെ