Armed Forces Medical College Admission

 *സൗജന്യമായി ഡോക്ടറും നഴ്സുമാകാനുള്ള പഠനത്തിന് അവസരം ഇന്ത്യയിലുണ്ട്*


മെഡിക്കൽ, നഴ്സിംഗ് പഠനം വലിയ ചെലവേറിയ കാര്യമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്ലസ്‌ടു കഴിഞ്ഞതിന് ശേഷം സൗജന്യമായി മെഡിക്കൽ, നഴ്സിങ് പഠനത്തിന് സൗകര്യങ്ങളൊരുക്കുന്ന ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, മിലിട്ടറി നഴ്സിങ് എന്നിവയെക്കുറിച്ച് വിശദമായി മനസിലാക്കാം. ഈ വർഷത്തെ പ്രവേശന അറിയിപ്പ് വന്നിട്ടില്ലെങ്കിലും അഡ്‌മിഷൻ നടപടികളെക്കുറിച്ചുള്ള കാര്യങ്ങൾ പൊതുവായി അറിഞ്ഞിരിക്കുന്നത് മുന്നൊരുക്കങ്ങൾ നടത്താൻ സഹായകരമായിരിക്കും.


*എം.ബി.ബി.എസ്‌ പഠിക്കാൻ എ.എഫ്.എം.സി*


തികച്ചും സൗജന്യമായി എം.ബി.ബി.എസ്  പഠനം നടത്താൻ അവസരമൊരുക്കുന്ന സവിശേഷ സ്ഥാപനമാണ് പൂനയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (എഎഫ്എംസി). സൗജന്യ പഠനവും താമസവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതിന് പുറമെ  പഠനശേഷം പ്രതിരോധ സേനാ മെഡിക്കൽ സർവീസ് വിഭാഗത്തിൽ കമ്മീഷൻഡ് ഓഫീസറായി നിയമനവും ലഭിക്കാനവസരമുണ്ട്. നിശ്ചിത കാലത്തെ സേവനത്തിന് ശേഷം സൗജന്യമായി ഉപരിപഠനത്തിനും അവസരം ലഭിക്കും.


  പെൺകുട്ടികൾക്കുള്ള  30  സീറ്റുകളടക്കം 145 സീറ്റുകളാണാകെയുള്ളത്. ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയെടുത്ത് 60 % മാർക്കോടെ പ്ലസ്ടു ജയിക്കുകയും ഓരോ വിഷയത്തിലും 50 ശതമാനം മാർക്ക് നേടുകയും വേണം. ഇത്തവണ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പട്ടിക വിഭാഗക്കാർക്ക് 10 സീറ്റുകളിൽ സംവരമുണ്ടാവും.


ദേശീയ ടെസ്റ്റിംഗ്  ഏജൻസി നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-യുജി-2024) വഴി യോഗ്യത നേടണമെന്ന വ്യവസ്ഥയുണ്ടാവും. കൂടാതെ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള https://www.mcc.nic.in/ എന്ന വെബ്സൈറ്റ്ൽ  രജിസ്റ്റർ ചെയ്യണം. രജിസ്ടർ ചെയ്ത വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ആയിരത്തി എഴുനൂറോളം പേർക്ക്  ToELR (ടെസ്റ്റ് ഓഫ് ഇംഗ്ളീഷ് ലാംഗ്വേജ്, കോംപ്രിഹെൻഷൻ, ലോജിക് ആൻഡ് റീസണിങ്), മനശാസ്ത്ര അപഗ്രഥന പരിശോധന, ഇന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാവും. നീറ്റ്-യുജി പരീക്ഷയിലെ സ്കോറിനൊപ്പം ToELR, ഇന്റർവ്യൂ എന്നിവയിലെ സ്കോർ കൂടി പരിഗണിച്ചാണ് അവസാന സെലക്ഷൻ നടത്തുക


പഠനം പൂർത്തിയായാൽ കംമീഷൻഡ് ഓഫിസറായി ജോലി ചെയ്യാമെന്ന ബോണ്ട് ഒപ്പു വെക്കണം. ലംഘിച്ചാൽ 63 ലക്ഷം രൂപ (2023 ലെ കണക്കനുസരിച്ച്) നൽകേണ്ടി വരും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students