5 Year Integrated MBA @ IIT Mandi

മൺഡി ഐ.ഐ.റ്റി.- യിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് എം.ബി.എ. 


ബാച്ചലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.) അനലറ്റിക്സ് (ഓണേഴ്സ്), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) ഡാറ്റാ സയൻസ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ബിരുദങ്ങളോടെ, സ്കൂൾ ഓഫ് മാനേജ്മൻ്റ്, 2024- 25 ൽ ആരംഭിക്കുന്ന, അഞ്ചു വർഷ ഇൻ്റഗ്രേറ്റഡ് എം.ബി.എ. പ്രോഗ്രാമിലേക്ക് ഹിമാചൽ പ്രദേശ് മൺഡി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി.) അപേക്ഷ ക്ഷണിച്ചു.


മാനേജ്മൻ്റ് സയൻസസ്, അനലറ്റിക്സ്, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, കമ്യൂണിക്കേഷൻ, പഴ്സണാലിറ്റി ഡവലപ്മൻ്റ് മേഖലകളിലെ പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാഠ്യ  പദ്ധതി, വിദ്യാർത്ഥിയുടെ സമഗ്രമായ വികസനo  ലക്ഷ്യമിടുന്നു. 


ആദ്യ മൂന്നു വർഷങ്ങളിൽ മാനേജ്‌മൻ്റ്, അനലറ്റിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവയുടെ പഠനങ്ങളിലൂടെ വിദ്യാർത്ഥിയുടെ ക്രിറ്റിക്കൽ തിങ്കിംഗ് കഴിവുകൾ വളർത്തിയെടുക്കുന്നു. ഒപ്പം സുസ്ഥിരത, വ്യക്തിത്വ വികസനo എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകൾ വഴി, സാമൂഹ്യ അവബോധം സൃഷ്ടിക്കാനും പ്രോഗ്രാം ശ്രമിക്കുന്നു. 


തുടർന്നുള്ള രണ്ടു വർഷ, സ്പെഷ്യലൈസേഷൻ കാലയളവിൽ, മാനേജ്മൻ്റിൻ്റെ ഫംഗ്ഷണൽ മേഖലകളിൽ സാങ്കേതിക വിദ്യയുടെ പ്രായോഗിക തലങ്ങളുടെ പഠനങ്ങൾക്ക് ഊന്നൽ നൽകുന്ന സവിശേഷകോഴ്സുകളാണ്.


കോഴ്സിൽ 3 വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, ബി.ബി.എ. അനലറ്റിക്സ് ബിരുദവുമായും, നാല് വർഷം വിജയകരമായി  പൂർത്തിയാക്കുന്നവർക്ക്, ബി.ബി.എ. അനലറ്റിക്സ് (ഓണേഴ്സ് ) ബിരുദവുമായും ജോക്കെ പുറത്തു വരാം (എക്സിറ്റ് ഓപ്ഷൻ). 


5 വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.ബി.എ., എo.ബി.എ. ബിരുദങ്ങൾ ലഭിക്കും.


പ്രവേശന യോഗ്യത: അപേക്ഷാർത്ഥി, പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചിരിക്കണം. പ്ലസ് ടു/തത്തുല്യ പരീക്ഷ, കുറഞ്ഞത് 75 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം) ജയിച്ചിരിക്കണം. 


അപേക്ഷാർത്ഥി 2024 ലെ ജെ.ഇ.ഇ. മെയിൻ പേപ്പർ 1 അഭിമുഖീകരിച്ച്, ഐ.ഐ.റ്റി. പ്രവേശനപരീക്ഷയായ  ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ വേണ്ട കാറ്റഗറി അനുസരിച്ചുള്ള കട്ട് ഓഫ് എൻ.റ്റി.എ. സ്കോർ വാങ്ങിയിരിക്കണം. 


അപേക്ഷ, https://iitmandi.ac.in/ ലെ പ്രോഗ്രാം പ്രവേശന അഡ്മിഷൻ ലിങ്ക് വഴി ഓൺലൈൻ ആയി 2024 ജൂൺ 12 വൈകിട്ട് 5 മണി വരെ നൽകാം. അഡ്മിഷൻ ബ്രോഷറും ഇവിടെ ലഭിക്കും.


അപേക്ഷാഫീസ് 1500 രൂപ. വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 1000 രൂപ.


സെലക്ഷൻ: 2024 ലെ ജെ.ഇ.ഇ. മെയിൻ പേപ്പർ 1 എൻ.റ്റി.എ. സ്കോർ പരിഗണിച്ച് അപേക്ഷകരെ രണ്ടാം ഘട്ട സെലക്ഷന് ഷോർട് ലിസ്റ്റ് ചെയ്യും. അവർക്ക് പഴ്സണൽ ഇൻ്റവ്യൂ തുടർന്ന് ഉണ്ടാകും. അതിലേക്കുള്ള അറിയിപ്പ് ഇ-  മെയിൽ വഴിമാത്രം, ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് അയയ്ക്കും. ഷോർട്ലിസ്റ്റ് പട്ടിക ജൂൺ 19 ന്  പ്രഖ്യാപിക്കും. വെബ്സൈറ്റിലുo ലിസ്റ്റ് ലഭ്യമാക്കും. പഴ്സണൽ ഇൻ്റർവ്യൂ 2024 ജുലായ് 1 മുതൽ നടത്തും. 


ജെ.ഇ.ഇ. മെയിൽ പേപ്പർ 1 എൻ.റ്റി.എ.സ്കോറിന് 70 ഉം, പഴ്സണൽ ഇൻ്റർവ്യൂവിന് 30 ഉം ശതമാനം വെയ്റ്റേജ് നൽകി അന്തിമ സെലക്ഷൻ നടത്തും. 


സെലക്ഷൻ ലിസ്റ്റ് ജുലായ് 20 ന്. 


തിരഞ്ഞെടുക്കപ്പെടുന്നവർ, 

ജുലായ് 26 നകം ഫീസടച്ച് സീറ്റ് ഉറപ്പാക്കണം.  


ആവശ്യമെങ്കിൽ വെയ്റ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 


സീറ്റ് സ്വീകരിച്ചവർ, ആഗസ്റ്റ് 11 ന് സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം. 


മൊത്തം സീറ്റുകൾ 40.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students