The secret to getting ahead is getting started

നല്ല കോളേജുകൾ, യൂണിവേഴ്സിറ്റികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇവിടെ നിന്നൊക്കെ പാസ് ആകുന്നവർക്ക്  പലർക്കും ജോലി കണ്ടെത്താൻ പ്രയാസം ഉണ്ടാവാറില്ല. അവിടെ ക്യാമ്പസ് സെലെക്ഷനിൽ കൂടിത്തന്നെ ജോലികൾ കിട്ടാറുണ്ട്. പക്ഷെ കേരളത്തിൽ ഈ നിലവാരത്തിൽ ഉള്ള കോളേജുകൾ കുറവാണ്  ഇവിടെയാണ് വർക്ക് എക്സ്പീരിയൻസ് ആവശ്യമായി വരുന്നത്. 


 എവിടെയാണ് തുടങ്ങുക. 


“The secret to getting ahead is getting started" എന്ന് കേട്ടിട്ടില്ലേ?

 പ്രവൃത്തി പരിചയം ഇല്ലാതെ ആരും ജോലിക്ക് എടുക്കില്ല എന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്. 


*എങ്ങിനെയാണ് പ്രവൃത്തി പരിചയം കിട്ടുക?*


1. ആദ്യമായി നല്ലൊരു സിവിയും കവർ ലെറ്ററും ഉണ്ടാക്കുക. തെറ്റുകൾ ഇല്ലാത്ത, കൃത്യമായ വിവരങ്ങൾ അടങ്ങിയ സിവി ഉണ്ടാക്കുക എന്നത് വളരെ പ്രധാനമാണ് എന്നറിയുക.


2. ലിങ്ക്ഡ് ഇൻ പോലെയുള്ള പ്രൊഫഷണൽ സോഷ്യൽ സൈറ്റുകളിൽ അംഗമാകുക. നിങ്ങളുടെ മേഖലയിൽ ഉള്ള ആളുകളെ കണ്ടെത്തുക. അവർക്ക് സിവി ഇമെയിൽ വഴി അയച്ചു കൊടുക്കാം.


3. നിങ്ങളുടെ സ്കില്ലുകൾ മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കുക.


4. ആദ്യത്തെ ജോലി ഫ്രീ ആയി ചെയ്യാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും സന്നദ്ധമായിരിക്കുക. സാലറി ഉള്ള ജോലിയൊന്നും ശരി ആയില്ലെങ്കിൽ, നിങ്ങൾക്ക് നൈപുണ്യവും വിദ്യാഭ്യാസവും ഉള്ള  മേഖലയിൽ പ്രവർത്തിക്കുന്നതായ കമ്പനികളിൽ  നേരിട്ടെഴുത്തുക, നിങ്ങൾ ആറു മാസം ഫ്രീ ആയി ജോലി ചെയ്യാൻ സന്നദ്ധമാണ് എന്ന് പറയുക . ഈ സമയത്ത് നിങ്ങളുടെ നിത്യചെലവുകൾക്കായി ചിലപ്പോൾ വൈകുന്നേരം മറ്റൊരു ജോലി ചെയ്യേണ്ടതായി വരും (ഉദാഹരണത്തിന് ഹോട്ടലിൽ; സൂപ്പർ മാർക്കെറ്റിൽ, ട്യൂഷൻ മുതലായവ). നിങ്ങളുടെ commitment അടിസ്ഥാനത്തിൽ കമ്പനികൾ ജോലികൾ തന്നു എന്ന് വരും 


5. മുകളിൽ ഫ്രീ ആയി ചെയ്‍ത ജോലിയുടെ എക്സ്പീരിയൻസ് വച്ച് അടുത്ത ജോലിക്കായി അപ്ലൈ ചെയ്യാം. അതിൽ നിന്നും കിട്ടിയ എക്സ്പീരിയൻസ് വച്ച് അതിനടുത്ത പൊസിഷനിലേക്ക്. അങ്ങിനെ അങ്ങനെ ഉന്നത തലങ്ങളിൽ എത്താം.


പറഞ്ഞു വന്നത് എക്സ്പീരിയൻസിനായി ചിലപ്പോൾ കുറച്ചു കാലം ഫ്രീ ആയി ജോലി നോക്കേണ്ടി വരും. 

ആ ഒരു തുടക്കം മതി അടുത്തടുത്ത ജോലികളിലേക്ക് പോകുവാൻ. 

കേട്ടിട്ടില്ലേ? A long journey starts with a single step‘. 

നിങ്ങളുടെ ആദ്യത്തെ ആ കാൽവെയ്പ്പാണ്, ആ വലിയ യാത്രയുടെ തുടക്കം. 

ചിലപ്പോൾ ആ കാൽവെയ്പ്പ് ഫ്രീ ആയി ജോലി ചെയ്‌തെടുക്കുന്ന എക്സ്പീരിയൻസ് കൊണ്ടാവും.


ഒരിക്കലും ഇല്ലാത്ത പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും കൊണ്ട് ഒരു ജോലിക്കും അപേക്ഷിക്കരുത്, അത് ചിലപ്പോൾ നിങ്ങൾക്ക് എട്ടിന്റെ പണി തന്നേക്കാം.


തമാശയല്ലിത്, ഗൗരവപൂർവ്വം എടുക്കാനുള്ള പോയന്റുകളാണ് മേൽപറഞ്ഞത്. 

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )