Militay Nursing Admission

ഭാരിച്ച ഫീസും മറ്റു ചെലവുകളും കാരണം നഴ്സിംഗ് പഠനമെന്നത് അപ്രായോഗികമായി കണക്കാക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ  നഴ്സിംഗ് പഠനത്തിനുള്ള ശ്രദ്ധേയമായ അവസരമാണ് മിലിട്ടറി നഴ്‌സിങ് വഴി ലഭിക്കുന്ന പഠനാവസരം. 

 മിലിറ്ററി നഴ്സിങ് സർവീസിന്റെ ഭാഗമായുള്ള നാല് വർഷ ബി.എസ്സി നഴ്സിംഗ് കോഴ്സിന്റെ ഭാഗമായി സ്റ്റൈപ്പന്റിനു പുറമെ സൗജന്യ  ഭക്ഷണവും യൂണിഫോമും, താമസവും ലഭിക്കും.

 പെൺകുട്ടികൾക്ക് മാത്രമാണ് അവസരമുള്ളത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്സിങ് സർവീസസിൽ സ്ഥിരം/ഷോർട്ട് സർവീസ് കമ്മിഷന്റെ ഭാഗമായി രാജ്യത്തെ സേവിക്കാനുമവസരമുണ്ട്.


പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജ്, കൊൽക്കത്തയിലെ  കമാൻഡ് ഹോസ്പിറ്റൽ, അശ്വിനിയിലെ ഇന്ത്യൻ നാവികസേനാ ആശുപത്രി, ന്യൂഡൽഹിയിലെ ആർമി ഹോസ്പിറ്റൽ-റിസർച്ച് ആൻഡ് റഫറൽ, ലഖ്നൗവിലെ  കമാൻഡ് ഹോസ്പിറ്റൽ-സെൻട്രൽ കമാൻഡ് , ബെംഗളൂരിലുള്ള വ്യോമസേനയുടെ കമാൻഡ് ഹോസ്പിറ്റൽ, എന്നിവയിലായി ആകെ 220 സീറ്റുകളുണ്ട്. 

 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനശേഷം മിലിട്ടറി നഴ്സിംഗ് സർവീസിൽ സേവനം  ചെയ്യണമെന്ന വ്യവസ്ഥയുണ്ടാവും.

 അവിവാഹിതരോ വിവാഹമോചനം ലഭിച്ചവരോ  നിയമപരമായി ബന്ധം വേർപെടുത്തിയവരോ ബാധ്യതകളില്ലാത്ത വിധവകളോ ആയിരിക്കണം

. പ്ലസ്ടു/തുല്യപരീക്ഷ ആദ്യ ശ്രമത്തിൽ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു തലത്തിൽ ആകെ 50 ശതമാനം മാർക്ക് നേടിയിരിക്കണം. ആദ്യമായി +2 പരീക്ഷ അഭിമുഖീകരിച്ചവർക്കുമപേക്ഷിക്കാം.

152 സെന്റീ മീറ്റർ ഉയരം,   മറ്റു മെഡിക്കൽ ഫിറ്റ്നസ് വ്യവസ്ഥകൾ എന്നിവയുമുണ്ട്.


അപേക്ഷ ക്ഷണിക്കുന്ന മുറയ്ക്ക് പ്രവേശനം ആഗഹിക്കുന്ന വിദ്യാർഥിനികൾ https://joinindianarmy.nic.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. 

മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്(യുജി)-2024'  വഴി യോഗ്യത നേടണമെന്ന നിബന്ധനയുണ്ടാവും. ‘നീറ്റ്-യുജി’  പരീക്ഷാഫലം പ്രസിദ്ധീകരിക്കപ്പെട്ട ശേഷം സ്കോർ മേൽ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. 

'നീറ്റ്-യുജി' സ്കോറിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ജനറൽ ഇന്റലിജൻസ് & ജനറൽ ഇംഗ്ലീഷ് പരീക്ഷ, മന:ശാസ്ത്ര നിർണയ പരിശോധന, അഭിമുഖം, വൈദ്യ പരിശോധന  എന്നിവയുമുണ്ടാവും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students