Posts

കാലിക്കറ്റ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. ഓഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി.  ഓഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.  ഓൺലൈൻ അപേക്ഷയിൽ ഫോൺനമ്പർ നൽകി ഒ.ടി.പി. വെരിഫിക്കേഷൻ നടത്തണം.  മൊബൈലിൽ ലഭിക്കുന്ന ക്യാപ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. തുടർന്ന് അപേക്ഷ പൂർത്തീകരിക്കണം. അപേക്ഷാഫീസ് അടച്ചശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.  പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ട. അനുബന്ധ രേഖകൾക്കൊപ്പം അതത് കോളേജുകളിൽ സമർപ്പിക്കണം.  മാനേജ്‌മെന്റ്, സ്‌പോർട്‌സ് എന്നീ ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ രജിസ്‌ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ രജിസ്‌ട്രേഷന് 10 ഓപ്ഷൻവരെ നൽകാം. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്‌സുകളിൽ വിദ്യാർഥികൾക്ക് ഏറ്റവും താത്‌പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണനാക്രമത്തിൽ സമർപ്പിക്കണം.  അപേക്ഷാഫീസ്: ജനറൽ-420 രൂപ. എസ്.സി/എസ്.ടി -175 രൂപ. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ (https://admission.uoc.ac.in

Facts to be Checked Before joining in a Private Nursing / Para medical College

 +2 സയൻസ് വിദ്യാർത്ഥികൾക്ക് വിവിധ സ്വകാര്യ നഴ്സിങ്ങ് / പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് കോഴ്സുകളെ പറ്റി അറിയിപ്പ് വരാറുണ്ട്.   അവർ പറയുന്നത് :  ഞങ്ങൾ കുറെക്കൊല്ലങ്ങളായ് കോഴ്സ് നടത്തുന്നു.  പഠിച്ച് കഴിഞ്ഞവർക്ക് പ്രൈവറ്റാശുപത്രിയിൽ ജോലി കിട്ടുന്നു.  വിദേശത്ത് പോയി പണി കിട്ടിയവരുമുണ്ട്. ആരും പരാതി പറയുന്നില്ല.  പഠിക്കുന്നവർക്ക് നല്ല പ്രാക്ടിക്കലും നൽകുന്നു.   പ്രശസ്തമായ  സ്ഥാപനത്തിൻ്റെ പിആർ വിഭാഗം തലവൻ / കരിയർ ഗൈഡ് / കൺസൽറ്റൻറ് എന്നൊക്കെയാണ് സാധാരണ  പരിചയപ്പെടുത്തുക. കുട്ടികളെ പ്രസ്തുത സ്ഥാപനങ്ങളിൽ ചേർത്തുന്നതിന് മുൻപ് ,തിരിച്ച് താഴെ പറയുന്ന ചോദ്യങ്ങൾ ചോദിച്ച് സ്ഥാപനത്തിൻ്റെ വിശ്വാസ്യത ഉറപ്പു വരുത്തുക. 1. കേരള സർക്കാർ ആരോഗ്യവകുപ്പിൽ നിന്ന് നിങ്ങളുടെ സ്ഥാപനത്തിന് ആരോഗ്യ കോഴ്സ് നടത്താനനുമതിയുണ്ടോ? ഉണ്ടെങ്കിൽ ഏത് കോഴ്സിന്? എത്ര സീറ്റാണ് ഇൻടേക്ക് കപ്പാസിറ്റി? 2. ബിരുദ കോഴ്സുകൾ നടത്താൻ കേരള ആരോഗ്യ സർവ്വലാശാല അനുമതിയുണ്ടോ? 3. വൊക്കേഷനൽ കോഴ്സ് നടത്താൻ നിങ്ങൾക്ക് ആരാണ് അനുമതി തന്നത്. ആ യൂണിവേഴ്‌സിറ്റിക്ക് വൊക്കേഷൻ കോഴ്‌സ് നടത്താൻ UGC അനുവാദം നൽകിയിട്ടുണ്ടോ. അവർക്ക് എവിടെയും കോഴ്സ് നടത്താൻ അനുമതിയ

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം : 2022 ജൂലൈ 11 മുതൽ

2022 ജൂലൈ 11 മുതൽ പ്ലസ് വൺ  പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി     സമർപ്പിക്കാവുന്നതാണ്.  അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.  അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  ജൂലൈ 18.  ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂലൈ 21 ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27 മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത്  11 *മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. *മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും. സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ: സ്‌പോർട്ട്‌സ്

Career Facts @ Forensic Scienc

 *ഫോറൻസിക് സയൻസ് പഠിക്കുന്നതിനെ ആലോചിക്കുന്നവരോട്.... ഇന്ത്യാ ഗവൺമെന്റ് പാർലമെന്റിൽ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ യു.ജി.സി അംഗീകാരം കൊടുത്ത ഒരു കോഴ്സ് ആണ് ഫോറൻസിക് സയൻസ്.  എന്നാൽ ഈ മേഖലയിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ തങ്ങൾക്ക് അർഹതപ്പെട്ട അവസരം അനർഹർ കയ്യാളുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുകയും മറ്റു മേഖലകളിൽ തൊഴിൽ അന്വേഷിക്കുകയും ചെയ്യേണ്ടതായി വരുന്നു.  എന്നാൽ ഇതിനെ തിരിച്ചറിയാനും ഫോറൻസിക് സയൻസ് ബിരുദ കോഴ്സുകൾ ആരംഭിക്കാനും പഠിച്ച് കഴിഞ്ഞവരുടെ തൊഴിൽ പ്രശ്നം പരിഹരിക്കാനും  സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും സർക്കാരും ഇതുവരെ തയാറായിട്ടില്ല.  ഈ അവസ്ഥയിൽ കേരളത്തിന് പുറത്തുള്ള കോളേജുകളെയാണ് ഏജൻ്റുമാരുടെ തേൻ പുരട്ടിയ വാക്കുകളും പത്രങ്ങളിലെ മുഴുപ്പേജ് പരസ്യവും കണ്ട് ഈ കോഴ്സ് പഠിക്കാൻ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത്.  നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേർസിറ്റി, മറ്റ് നിരവധി പ്രൈവറ്റ് യൂണിവേർസിറ്റികൾ, ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കേരളാ പൊലീസ് അക്കാദമി നടത്തുന്ന ഫോറൻസിക് സയൻസ് കോഴ്സുകൾ, CUSAT ഫോറൻസിക് സയൻസ് അടക്കം പഠിച്ച വിദ്യാർത്ഥിക

Career Facts @ BBA Aviation

 BBA ഏവിയേഷൻ പഠിച്ചാലെ എയർപോർട്ട് ജോലി കിട്ടൂ.. 3 കൊല്ല BBA ഏവിയേഷൻ കഴിഞ്ഞാൽ കനത്ത ശമ്പള പാക്കേജാണ് നിങ്ങളെ കാക്കുന്നത്. ചുരുങ്ങിയ സീറ്റ് മാത്രം... ഒരു സീറ്റ് ബുക്ക് ചെയ്യട്ടെ... അന്യസംസ്ഥാനത്ത് കൂണ് പോലെ പൊട്ടി മുളച്ച BBA ഏവിയേഷൻ എയർ പോർട്ട് മാനേജ്മെൻ്റ് കോഴ്സ് ഏജൻറിൻ്റെ ഫോൺ വിളിയിൽ നിന്നുള്ള കാര്യങ്ങളാണിത്. ആദ്യമേ പറയട്ടെ, BBA ഏവിയേഷൻ/എയർ പോർട്ട് മാനേജ്മെൻ്റ് പഠിച്ചാലെ എയർപോർട്ട് ജോലിക്കെടുക്കൂ എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അയാട്ട കോഴ്സുകൾ ഏതെങ്കിലും ബിരുദത്തിനൊപ്പം നേടിയിട്ടുള്ളവർക്ക് ഏവിയേഷൻ ജോലികളിൽ മുൻഗണനയുണ്ട് എന്നത് സത്യമാണ്. ഏവിയേഷൻ കോഴ്സ് തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നവർ അറിയേണ്ടത്. 📍ഏറ്റവും അധികം തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മേഖലയാണ് വ്യോമയാന രംഗം. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ നിലവില്‍ ഉള്ളത്. അതുകൊണ്ട് മത്സരബുദ്ധിയോടെ ഉദ്യോഗാര്‍ത്ഥികള്‍ ഈ മേഖലയില്‍ നിന്നും തങ്ങളുടെ ജീവിത സുരക്ഷിതത്വം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുകയാണ്. ഇവിടെ നിങ്ങള്‍ക്കും വിജയിക്കണമെങ്കില്‍ മികച്ചതും ആ മേഖലയിലെ വൈവിധ്യമാര്‍ന്നതുമായ കോഴ്‌സുകള്‍ കണ്ടുപിടി

രാജീവ് ഗാന്ധി സെന്ററിൽ സ്റ്റൈപ്പൻഡോടെ ബയോടെക്നോളജി എം.എസ്‌സി

തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർഫോർ ബയോടെക്നോളജി എം.എസ്‌സി. ബയോടെക്നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഹരിയാണയിലെ റീജണൽ സെൻറർ ഫോർ ബയോടെക്നോളജിയുടെ അഫിലിയേഷനുള്ള പ്രോഗ്രാമിൽ ഡിസീസ് ബയോളജി, ജനറ്റിക് എൻജിനിയറിങ്, മോളിക്യുളാർ ഡയഗണോസ്റ്റിക്സ് ആൻഡ് ഡി.എൻ.എ. പ്രൊഫൈലിങ് എന്നീ മൂന്ന് സവിശേഷമേഖലകളിൽ പഠനാവസരമുണ്ട്. ബയോടെക്നോളജിയുടെ അടിസ്ഥാനതത്ത്വങ്ങളുടെ പഠനത്തോടൊപ്പം, ലബോറട്ടറി പരിശീലനത്തിലും വ്യവസായ/ഗവേഷണ പ്രായോഗികജ്ഞാനത്തിലും പാഠ്യപദ്ധതി, പ്രാധാന്യം നൽകുന്നു. എൻറർപ്രൈസ്, ഓൺട്രപ്രണർഷിപ്പ് എന്നീ ആശയങ്ങളും പാഠ്യപദ്ധതിയിലുണ്ട്. ആദ്യവർഷം പ്രതിമാസം 6000 രൂപ നിരക്കിലും രണ്ടാംവർഷം പ്രതിമാസം 8000 രൂപനിരക്കിലും സ്റ്റൈപ്പൻഡ് ലഭിക്കും. യോഗ്യത: 60 ശതമാനം മാർക്ക് (പട്ടിക, ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡ് പോയൻറ്‌് ആവറേജ് നേടിയുള്ള സയൻസ്, എൻജിനിയറിങ്, മെഡിസിൻ എന്നിവയിൽ ഒന്നിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ചിലർ ബിരുദം വേണം. ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ്-ബയോടെക്നോളജി (ഗാറ്റ്-ബി) യിൽ സാധുവായ സ്കോർ നേടണം. ഗാറ്റ്-ബി സ്കോർ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ www.rgcb

Nursing Courses & Eligibility

 *വ്യത്യസ്ത നഴ്സിങ്ങ്  കോഴ്സുകളും അവയിലേക്കുള്ള പ്രവേശന യോഗ്യതകളും* 🔻ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആന്റ് മിഡ് വൈഫറി (Diploma in General Nursing and midwifery - GNM) :  ഇത് ഒരു ഡിപ്ലോമാ കോഴ്സാണ്.  മൂന്നു വർഷമാണ് കോഴ്സിന്റെ കാലാവധി.  പ്ലസ്ടുവിന് മിനിമം 40% മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിലുള്ളവർക്ക് മുൻഗണനയുണ്ടെങ്കിലും ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡപ്രകാരം *സയൻസ് ഗ്രൂപ്പ് നിർബന്ധമില്ല.* (വിദേശ രാജ്യങ്ങളിലുള്ള തൊഴിൽ സാധ്യത പണ്ടത്തെപ്പോലെ ഡിപ്ലോമക്കാർക്ക് ഇല്ല. മിക്ക രാജ്യങ്ങളും സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് ബിഎസ്‌സി നഴ്സിങ് യോഗ്യതയാണ് നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ രണ്ടു വർഷം കൂടി പഠിച്ച് പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് ഡിഗ്രി എടുക്കുന്നതാണ് ഇവർക്ക് കൂടുതൽ നല്ലത്.  വിവിധ സർക്കാരാശുപത്രികളിൽ സ്റ്റാഫ് നഴ്സ് ആവാൻ ജിഎൻഎം യോഗ്യത മതി.) 🔻പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്(PB Bsc Nursing):  മൂന്നു വർഷത്തെയോ മൂന്നര വർഷത്തേയോ  (മുമ്പ് (GNM) കോഴ്സ് മൂന്നര വർഷമായിരുന്നു) ജനറൽ നഴ്സിങ് ഡിപ്ലോമയാണ് പ്രവേശന മാനദണ്ഡം.  രണ്ടു വർഷമാണ് കോഴ്സിന്റെ കാലാവധി.  ഇപ്രകാരം ലഭിക്