Career Facts @ Forensic Scienc

 *ഫോറൻസിക് സയൻസ് പഠിക്കുന്നതിനെ ആലോചിക്കുന്നവരോട്....

ഇന്ത്യാ ഗവൺമെന്റ് പാർലമെന്റിൽ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ യു.ജി.സി അംഗീകാരം കൊടുത്ത ഒരു കോഴ്സ് ആണ് ഫോറൻസിക് സയൻസ്. 

എന്നാൽ ഈ മേഖലയിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ തങ്ങൾക്ക് അർഹതപ്പെട്ട അവസരം അനർഹർ കയ്യാളുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുകയും മറ്റു മേഖലകളിൽ തൊഴിൽ അന്വേഷിക്കുകയും ചെയ്യേണ്ടതായി വരുന്നു.


 എന്നാൽ ഇതിനെ തിരിച്ചറിയാനും ഫോറൻസിക് സയൻസ് ബിരുദ കോഴ്സുകൾ ആരംഭിക്കാനും പഠിച്ച് കഴിഞ്ഞവരുടെ തൊഴിൽ പ്രശ്നം പരിഹരിക്കാനും  സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും സർക്കാരും ഇതുവരെ തയാറായിട്ടില്ല. 

ഈ അവസ്ഥയിൽ കേരളത്തിന് പുറത്തുള്ള കോളേജുകളെയാണ് ഏജൻ്റുമാരുടെ തേൻ പുരട്ടിയ വാക്കുകളും പത്രങ്ങളിലെ മുഴുപ്പേജ് പരസ്യവും കണ്ട് ഈ കോഴ്സ് പഠിക്കാൻ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത്. 


നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേർസിറ്റി, മറ്റ് നിരവധി പ്രൈവറ്റ് യൂണിവേർസിറ്റികൾ, ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കേരളാ പൊലീസ് അക്കാദമി നടത്തുന്ന ഫോറൻസിക് സയൻസ് കോഴ്സുകൾ, CUSAT ഫോറൻസിക് സയൻസ് അടക്കം പഠിച്ച വിദ്യാർത്ഥികൾ തൊഴിൽരഹിതർ എന്ന കാറ്റഗറിയിലേക്ക് മാത്രമാണ് എണ്ണപ്പെടുന്നത്. 

മികച്ച ട്രെയിനിങ്ങും മികച്ച അറിവും ഈ മേഖലയിൽ പ്രാഗൽഭ്യം ഉള്ളതുമായ വിദ്യാർത്ഥികളെ തഴഞ്ഞ് ഈ മേഖലയിൽ തൊഴിൽരഹിതരുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്.


ഫോറൻസിക് കോഴ്സ് പഠിച്ചവർക്ക് അർഹതപ്പെട്ട അവസരങ്ങൾ നൽകി തങ്ങളുടെ തൊഴിൽ സംരക്ഷിക്കണമെന്നും, ഈ മേഖലയെ മുന്നോട്ട് കൊണ്ടുവന്ന് രാജ്യത്തെ കുറ്റാന്വേഷണ രംഗത്തെ മികവുറ്റതുമാക്കണമെന്നും, അതിനുവേണ്ട ശക്തമായ നിയമനിർമ്മാണം കൊണ്ടുവരണമെന്നും, പി.എസ്.സിയിലടക്കം അതിനു വേണ്ട മാറ്റങ്ങൾ കൊണ്ടുവരണമെന്നുമാണ് ഈ കോഴ്സ് പഠിച്ച വിദ്യാർത്ഥികൾ പറഞ്ഞ് കൊണ്ടിരിക്കുന്നത്. 


കുറ്റാന്വേഷണ രംഗത്തെ മികവുറ്റതും കാര്യക്ഷമമാക്കാനും നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്താനും കഴിയുന്ന ഈ രംഗത്തെ ബിരുദധാരികൾ അവസരമില്ലാതെ തഴയപ്പെടുകയാണ്.

 

 കൃത്യമായ തെളിവുകളുടെ അഭാവം കൊണ്ട് തെളിയിക്കപ്പെടാതെ പോകുന്ന കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുമ്പോൾ ആണ് ഈ മേഖലയിൽ ട്രെയിൻഡ് ആയ പ്രൊഫഷണലുകൾ ആയ ബി.എസ് സി , എം.എസ് സി സ്‌റ്റുഡന്റ്സ് തഴയപ്പെടുന്നത്. സയൻസിൽ ബിരുദമുള്ളവരെ റിക്രൂട്ട് ചെയ്യുന്നത് വഴി അവർക്ക് ട്രെയിനിങ്ങ് കൊടുത്ത് പോസ്റ്റ് ചെയ്യുകയാണ് നിലവിൽ ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങൾ. മറ്റു ശാസ്ത്ര വിദ്യാർത്ഥികളെ ഫോറൻസിക് ജോലികളിൽ നിയമിക്കുന്നത് എൻജിനിയർമാരോട് ചികിൽസിക്കാൻ ആവശ്യപ്പെടും പോലെ അന്യായമല്ലേ എന്നാണ് തൊഴിൽ രഹിതരായ ഫോറൻസിക് ബിരുദധാരികൾ ചോദിക്കുന്നത്.


 ഈ മേഖലയിൽ വൈവിധ്യവും അറിവുമുള്ള വിദ്യാർത്ഥികളെ തഴഞ്ഞ് ഞങ്ങൾക്ക് കിട്ടേണ്ട അവസരങ്ങൾ ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നത്.

ഈ അനീതി തുടരുമ്പോൾ  വിദ്യാർത്ഥികളുടെ  വിദ്യാഭ്യാസ യോഗ്യത  ബിരുദങ്ങൾ അടയാളപ്പെടുത്തിയ വെറും ഒരു കടലാസു മാത്രമായി മാറുകയാണ്. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ഫോറൻസിക് ശാസ്ത്രത്തിനുമുള്ള പങ്ക് ഏറെ വലുതാണ്. 

ഊതിപ്പെരുപ്പിച്ച വിവരങ്ങൾ നൽകി അന്യസംസ്ഥാനത്തേക്ക് ഫോറൻസിക് സയൻസ് പഠിക്കാൻ ആട്ടിത്തെളിക്കുന്ന ഏജൻ്റുമാരുടെ വലകളിൽ പെട്ട് തൊഴിൽ രഹിതരുടെ ഗണത്തിലേക്ക് നിങ്ങൾ വീഴരുതേ എന്നാണ് ഈ കോഴ്സ് പഠിച്ച് കഴിഞ്ഞവർ സങ്കടത്തോടെ പറയുന്ന  സന്ദേശം.

ഈ കോഴ്സ് ലക്ഷ്യമിടുന്നവർ ഇത് മനസിലാക്കിയാലും.

കടപ്പാട്: Centre For Information & Guidance India

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students