Facts to be Checked Before joining in a Private Nursing / Para medical College

 +2 സയൻസ് വിദ്യാർത്ഥികൾക്ക് വിവിധ സ്വകാര്യ നഴ്സിങ്ങ് / പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് കോഴ്സുകളെ പറ്റി അറിയിപ്പ് വരാറുണ്ട്.  

അവർ പറയുന്നത് :

 ഞങ്ങൾ കുറെക്കൊല്ലങ്ങളായ് കോഴ്സ് നടത്തുന്നു. 

പഠിച്ച് കഴിഞ്ഞവർക്ക് പ്രൈവറ്റാശുപത്രിയിൽ ജോലി കിട്ടുന്നു. 

വിദേശത്ത് പോയി പണി കിട്ടിയവരുമുണ്ട്. ആരും പരാതി പറയുന്നില്ല. 

പഠിക്കുന്നവർക്ക് നല്ല പ്രാക്ടിക്കലും നൽകുന്നു.  

പ്രശസ്തമായ  സ്ഥാപനത്തിൻ്റെ പിആർ വിഭാഗം തലവൻ / കരിയർ ഗൈഡ് / കൺസൽറ്റൻറ് എന്നൊക്കെയാണ് സാധാരണ  പരിചയപ്പെടുത്തുക.

കുട്ടികളെ പ്രസ്തുത സ്ഥാപനങ്ങളിൽ ചേർത്തുന്നതിന് മുൻപ് ,തിരിച്ച് താഴെ പറയുന്ന ചോദ്യങ്ങൾ ചോദിച്ച് സ്ഥാപനത്തിൻ്റെ വിശ്വാസ്യത ഉറപ്പു വരുത്തുക.


1. കേരള സർക്കാർ ആരോഗ്യവകുപ്പിൽ നിന്ന് നിങ്ങളുടെ സ്ഥാപനത്തിന് ആരോഗ്യ കോഴ്സ് നടത്താനനുമതിയുണ്ടോ? ഉണ്ടെങ്കിൽ ഏത് കോഴ്സിന്? എത്ര സീറ്റാണ് ഇൻടേക്ക് കപ്പാസിറ്റി?

2. ബിരുദ കോഴ്സുകൾ നടത്താൻ കേരള ആരോഗ്യ സർവ്വലാശാല അനുമതിയുണ്ടോ?

3. വൊക്കേഷനൽ കോഴ്സ് നടത്താൻ നിങ്ങൾക്ക് ആരാണ് അനുമതി തന്നത്. ആ യൂണിവേഴ്‌സിറ്റിക്ക് വൊക്കേഷൻ കോഴ്‌സ് നടത്താൻ UGC അനുവാദം നൽകിയിട്ടുണ്ടോ. അവർക്ക് എവിടെയും കോഴ്സ് നടത്താൻ അനുമതിയുണ്ടോ? നിങ്ങളുടെ സ്ഥാപനത്തിന് ആ വാഴ്‌സിറ്റിയുടെ അംഗീകാരമുള്ള കേന്ദ്രമെന്ന് അവകാശപ്പെടാമോ?

4. ഇവിടെന്ന് പഠിച്ചിറങ്ങിയവർക്ക് കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ലഭ്യമാണോ?

5. 2017 ന് ശേഷം നിങ്ങളുടെ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക് UAE, സൗദി രാജ്യങ്ങളിൽ ജോലി കിട്ടിയിട്ടുണ്ടോ?

6. നിങ്ങളുടെ സ്ഥാപനത്തിൽ നിന്ന് പഠിച്ചവർക്ക് PSC വഴി കേരള സർക്കാർ ജോലി കിട്ടിയിട്ടുണ്ടോ?

7. NSDC അനുമതിയുള്ള സ്കിൽ നൈപുണി വികസന പരിപാടിയുടെ ഭാഗമായാണോ നിങ്ങൾ കോഴ്‌സ് നടത്തുന്നത്. അതിന് നിങ്ങൾക്കനുമതിയുണ്ടോ.


അംഗീകാരമുള്ളതും, ഉപകാരപ്പെടുന്നതുമായ കോഴ്സുകൾ തിരഞ്ഞെടുക്കുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students