Career Facts @ BBA Aviation

 BBA ഏവിയേഷൻ പഠിച്ചാലെ എയർപോർട്ട് ജോലി കിട്ടൂ..

3 കൊല്ല BBA ഏവിയേഷൻ കഴിഞ്ഞാൽ കനത്ത ശമ്പള പാക്കേജാണ് നിങ്ങളെ കാക്കുന്നത്.

ചുരുങ്ങിയ സീറ്റ് മാത്രം...

ഒരു സീറ്റ് ബുക്ക് ചെയ്യട്ടെ...

അന്യസംസ്ഥാനത്ത് കൂണ് പോലെ പൊട്ടി മുളച്ച BBA ഏവിയേഷൻ എയർ പോർട്ട് മാനേജ്മെൻ്റ് കോഴ്സ് ഏജൻറിൻ്റെ ഫോൺ വിളിയിൽ നിന്നുള്ള കാര്യങ്ങളാണിത്.


ആദ്യമേ പറയട്ടെ,

BBA ഏവിയേഷൻ/എയർ പോർട്ട് മാനേജ്മെൻ്റ് പഠിച്ചാലെ എയർപോർട്ട് ജോലിക്കെടുക്കൂ എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അയാട്ട കോഴ്സുകൾ ഏതെങ്കിലും ബിരുദത്തിനൊപ്പം നേടിയിട്ടുള്ളവർക്ക് ഏവിയേഷൻ ജോലികളിൽ മുൻഗണനയുണ്ട് എന്നത് സത്യമാണ്.


ഏവിയേഷൻ കോഴ്സ് തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നവർ അറിയേണ്ടത്.


📍ഏറ്റവും അധികം തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മേഖലയാണ് വ്യോമയാന രംഗം. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ നിലവില്‍ ഉള്ളത്. അതുകൊണ്ട് മത്സരബുദ്ധിയോടെ ഉദ്യോഗാര്‍ത്ഥികള്‍ ഈ മേഖലയില്‍ നിന്നും തങ്ങളുടെ ജീവിത സുരക്ഷിതത്വം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുകയാണ്. ഇവിടെ നിങ്ങള്‍ക്കും വിജയിക്കണമെങ്കില്‍ മികച്ചതും ആ മേഖലയിലെ വൈവിധ്യമാര്‍ന്നതുമായ കോഴ്‌സുകള്‍ കണ്ടുപിടിക്കുക. അതിലുപരിയായി നിങ്ങളുടെ കരിയറിനും ഭാവിക്കും ഏറ്റവും മികച്ച ഫലം വാഗ്ദാനം ചെയ്യുന്ന പഠനകേന്ദ്രം കണ്ടെത്തുക.


📍എവിയേഷന്‍ പരിശീലന കേന്ദ്രങ്ങള്‍ പലതും നിങ്ങള്‍ക്കു മുന്നില്‍ കാണാം. പക്ഷേ, ഒന്നോര്‍ക്കുക, നമ്മുടെ ലക്ഷ്യം വളരെ ഉയരത്തിലാണ്. അവിടേക്ക് എത്തപ്പെടാന്‍ പ്രാപ്തരായിരിക്കണം. അതിലേക്ക് നിങ്ങളെ പൂര്‍ണ സജ്ജരാക്കാന്‍ കഴിവുള്ള പരിശീല കേന്ദ്രമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. 

പരിശീലനത്തോടൊപ്പം ഇൻ്റേൺഷിപ്പും ജോബ് ഷാഡോവിങ്ങും നൽകുന്ന സ്ഥാപനങ്ങളെയായിരിക്കണം പരിഗണിക്കേണ്ടത്.


📍അമേഠിയിലെ രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ ( സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവകലാശാല) 6 മാസ ഇൻ്റേൺഷിപ്പടക്കമുള്ള 18 മാസ ‘പിജി ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ്’ പ്രോഗ്രാം പഠിച്ചാൽ അയാട്ട അംഗീകൃത ഡിപ്ളോമക്കൊപ്പം യൂനിവേഴ്സിറ്റി ഡിപ്ളോമയും Job പ്ലേസ്മെൻ്റും ലഭിക്കും.


🔻നിങ്ങളെന്തേ BBA വിത്ത് ഏവിയേഷനെ തള്ളിപ്പറയുന്നത്?


തള്ളിപ്പറയുകയില്ല 

പേരിന് മാത്രം ഒന്നോ രണ്ടോ പേപ്പർ എയർപോർട്ട്, ഏവിയേഷൻ എന്നീ പേരിൽ ചേർത്ത് നടത്തുന്ന നാടകങ്ങൾ മാത്രമാണ് അത്തരം കോഴ്‌സ്. ഇൻ്റേൺഷിപ്പില്ല, ട്രൈനിങ്ങിന് അവസരങ്ങളില്ല, വെറുതെ തിയറി പഠിപ്പിച്ച് വിടുന്നു. ലക്ഷങ്ങൾ ഫീസ് വാങ്ങിയാണിത് ചെയ്യുന്നത്. നേരെ മറിച്ച് ഒരു ബിരുദ കോഴ്സിനൊപ്പം വീക്കെൻഡിലോ, പാർട്ട് ടൈമായോ അയാട്ട / ഫിയാട്ട അംഗീകൃത സ്ഥാപനത്തിൽ കോഴ്സുകൾ ചെയ്താൽ ജോലി സാധ്യത അധികരിക്കുകയും അംഗീകാരമുള്ള കോഴ്സ് പഠിച്ചിറങ്ങാനാകുകയും ചെയ്യും. 


ബോട്ടം നോട്ട്: 

അന്യസംസ്ഥാനത്തെ BBA ഏവിയേഷൻ കോഴ്സ് ഏജൻ്റുമാർക്കും, സ്ഥാപനങ്ങൾക്കും ചാകരയാണത്രെ .. വലയിൽ വീഴുന്നവർ മലയാളികളും😷😷

കടപ്പാട്: Centre For Information & Guidance India

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students