ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം : 2022 ജൂലൈ 11 മുതൽ

2022 ജൂലൈ 11 മുതൽ പ്ലസ് വൺ  പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി     സമർപ്പിക്കാവുന്നതാണ്. 

അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  ജൂലൈ 18. 


ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂലൈ 21


ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27


മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത്  11


*മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.

*മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.


സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ:

സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ  സംവിധാനത്തിൽ ആയിരിക്കും. 

ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 

രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി  ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം. 

ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.


* 2022 ലെ പ്രധാന മാറ്റങ്ങൾ*

1. നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.

2. ഓരോ വിദ്യാർത്ഥിയുടേയും W G P A 

(Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. 

W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം അക്കാദമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്. 

W G P A  ഏഴ്  ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകർക്ക് തുല്യ പോയിന്റ് ലഭിച്ചാൽ  W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം കൂടുതൽ ഉള്ളത് റാങ്കിൽ മുന്നിൽ ഉൾപ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി.

3. ടൈ ബ്രേക്കിങിന് - എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം പുതിയതായി 

എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ )

യുഎസ്.എസ്., എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.

അപേക്ഷ സമർപ്പിക്കുവാൻ താഴെയുള്ള സൈറ്റുകൾ സന്ദർശിക്കുക:

http://www.admission.dge.kerala.gov.in/

https://hscap.kerala.gov.in/

* *ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി,ജാതി,വരുമാനസര്‍ട്ടിഫിക്കറ്റുകള്‍ക്കി ധാരാളം അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന വില്ലേജ്‌ ആഫീസുകളില്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.പ്ലസ് വൺ പ്രവേശനത്തിന്‌ നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന്‌ എസ്‌.എസ്‌.എല്‍.സി സര്‍ട്ടിഫിക്കറ്റ്‌ മതിയാകുന്നതാണ്‌. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ , ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ മാത്രമേ പ്രവേശന സമയത്ത്‌ വില്ലേജ്‌ ആഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളു.

*Kerala Higher Secondary Courses* (Science /Humanities / Commerce)

 

         *സയൻസ് വിഭാഗം:

ഒമ്പത് കോമ്പിനേഷനിൽ പഠിക്കാൻ ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ അവസരമുണ്ട്. കുട്ടികളുടെ അഭിരുചിക്കും താൽപര്യത്തിനും അനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുക.

Code-1  Physics, Chemistry, Biology, Mathematics(With Practical)
Code-2  Physics, Chemistry, Biology, Home Science(With Practical)
Code-3  Physics, Chemistry, Home Science, Mathematics(With Practical)
Code-4  Physics, Chemistry, Geology, Mathematics(With Practical)
Code-5  Physics, Chemistry, Mathematics, Computer Science(With Practical)
Code-6  Physics, Chemistry, Mathematics, Electronics(With Practical)
Code-7  Physics, Chemistry, Computer Science, Geology(With Practical)
Code-8  Physics, Chemistry, Mathematics, Statistics(With Practical)
Code-9  Physics, Chemistry, Biology, Psychology(With Practical)

ഹ്യുമാനിറ്റീസ് വിഭാഗം: 

26 വിഷയത്തിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന 32 കോമ്പിനേഷനുകൾ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഉണ്ട്.

Code 10: History, Economics, Political Science, Geography(With Practical)
Code-11 History, Economics, Political Science, Sociology
Code-12 History, Economics, Political Science, Geology(With Practical)
Code-13 History, Economics, Political Science, Music(With Practical)
Code-14 History, Economics, Political Science, Gandhian Studies(With Practical)
Code-15 History, Economics, Political Science, Philosophy
Code-16 History, Economics, Political Science, Social Work(With Practical)
Code-17 Islamic History, Economics, Political Science, Geography(With Practical)
Code-18 Islamic History, Economics, Political Science, Sociology
Code-19 Sociology, Social Work, Psychology, Gandhian Studies(With Practical)
Code-20 History, Economics, Political Science, Psychology(With Practical)
Code-21 History, Economics, Political Science, Anthropology
Code-22 History, Economics, Geography, Malayalam(With Practical)
Code-23 History, Economics, Geography, Hindi(With Practical)
Code-24 History, Economics, Geography, Arabic(With Practical)
Code-25 History, Economics, Geography, Urdu(With Practical)
Code-26 History, Economics, Geography, Kannada(With Practical)
Code-27 History, Economics, Geography, Tamil(With Practical)
Code-28 History, Economics, Sanskrit Sahitya, Sanskrit Sastra
Code-29 History, Philosophy, Sanskrit Sahitya, Sanskrit Sastra
Code-30 History, Economics, Political Science, Statistics(With Practical)
Code-31 Sociology, Social Work, Psychology, Statistics(With Practical)
Code-32 Economics, Statistics, Anthropology, Social Work(With Practical)
Code-33 Economics, Gandhian Studies, Communicative English, Computer Applications(With Practical)
Code-34 Sociology, Journalism, Communicative English, Computer Applications(With Practical)
Code-35 Journalism, English Literature, Communicative English, Psychology(With Practical)

കൊമേഴ്സ് വിഭാഗം:

ഏഴ് വിഷയത്തിൽ നാലെണ്ണം വീതം വരുന്ന നാല് കോമ്പിനേഷനിൻ ഹയർ സെക്കൻഡറിയിലെ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കാനായി ലഭ്യമാണ്.

Code-36 Business Studies, Accountancy, Economics, Mathematics
Code-37 Business Studies, Accountancy, Economics, Statistics(With Practical)
Code-38 Business Studies, Accountancy, Economics, Political Science
Code-39 Business Studies, Accountancy, Economics,Computer Applications(With Practical)


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students