രാജീവ് ഗാന്ധി സെന്ററിൽ സ്റ്റൈപ്പൻഡോടെ ബയോടെക്നോളജി എം.എസ്‌സി

തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർഫോർ ബയോടെക്നോളജി എം.എസ്‌സി. ബയോടെക്നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ഹരിയാണയിലെ റീജണൽ സെൻറർ ഫോർ ബയോടെക്നോളജിയുടെ അഫിലിയേഷനുള്ള പ്രോഗ്രാമിൽ ഡിസീസ് ബയോളജി, ജനറ്റിക് എൻജിനിയറിങ്, മോളിക്യുളാർ ഡയഗണോസ്റ്റിക്സ് ആൻഡ് ഡി.എൻ.എ. പ്രൊഫൈലിങ് എന്നീ മൂന്ന് സവിശേഷമേഖലകളിൽ പഠനാവസരമുണ്ട്.


ബയോടെക്നോളജിയുടെ അടിസ്ഥാനതത്ത്വങ്ങളുടെ പഠനത്തോടൊപ്പം, ലബോറട്ടറി പരിശീലനത്തിലും വ്യവസായ/ഗവേഷണ പ്രായോഗികജ്ഞാനത്തിലും പാഠ്യപദ്ധതി, പ്രാധാന്യം നൽകുന്നു. എൻറർപ്രൈസ്, ഓൺട്രപ്രണർഷിപ്പ് എന്നീ ആശയങ്ങളും പാഠ്യപദ്ധതിയിലുണ്ട്. ആദ്യവർഷം പ്രതിമാസം 6000 രൂപ നിരക്കിലും രണ്ടാംവർഷം പ്രതിമാസം 8000 രൂപനിരക്കിലും സ്റ്റൈപ്പൻഡ് ലഭിക്കും.


യോഗ്യത: 60 ശതമാനം മാർക്ക് (പട്ടിക, ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡ് പോയൻറ്‌് ആവറേജ് നേടിയുള്ള സയൻസ്, എൻജിനിയറിങ്, മെഡിസിൻ എന്നിവയിൽ ഒന്നിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ചിലർ ബിരുദം വേണം.


ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ്-ബയോടെക്നോളജി (ഗാറ്റ്-ബി) യിൽ സാധുവായ സ്കോർ നേടണം. ഗാറ്റ്-ബി സ്കോർ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.


അപേക്ഷ www.rgcb.res.in/MSc2022/ വഴി ജൂൺ 30-ന് വൈകീട്ട് 5.30 വരെ നൽകാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students