Posts

കൊമേഴ്സ്സ്: അനുബന്ധ മേഖലകളും, ജോലി സാധ്യതകളും

കൊമേഴ്സ് മേഖലയിലെ സാധ്യതകൾ ഏതെല്ലാമാണെന്നും അവയിലേക്കുള്ള വഴികൾ എങ്ങനെ കണ്ടെത്താമെന്നുമുള്ള സംശയങ്ങൾ പങ്കുവെക്കുന്ന വിദ്യാർത്ഥികളെ കാണാറുണ്ട്.  കൊമേഴ്സും അനുബന്ധ മേഖലകളും സൃഷ്ടിക്കുന്ന ജോലി സാധ്യതകളും കരിയർ ഉയർച്ചക്കുള്ള അവസരങ്ങളും കണ്ടെത്താനും അവ ഫലപ്രദമായി ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നവർക്ക് ഒട്ടേറെ വിപുലമായ അവസരങ്ങൾ മുന്നിൽ കാണാവുന്നതാണ്.   വ്യവസായ, വാണിജ്യ, സേവന മേഖലയിലെ ഏത് സംരംഭങ്ങളും  സ്ഥാപനങ്ങളും ഫലപ്രദമായി ചലിപ്പിക്കുന്നതിന്   സ്ഥാപനത്തിന്റെ സാമ്പത്തിക മേഖല കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന സംഘത്തിന്റെ സാന്നിധ്യം വളരെ അനിവാര്യമാണ്.   കേവലമായി വരവ്  ചെലവ് കൈകര്യം ചെയ്യുക എന്നതിനപ്പുറം മികച്ച  കാഴ്ചപ്പാടോട് കൂടി ക്രയ വിക്രയങ്ങളിൽ  ഇടപെടാനും   സാമ്പത്തിക മാനേജ്മെന്റിന്റെ ഭാഗമാവാനും സാധിക്കുന്നവർക്ക് സ്ഥാപനത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുവാൻ  സാധിക്കും. കൊമേഴ്സ് പഠിക്കാനുദ്ദേശിക്കുന്നവർക്ക് കേരളത്തിലെ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലുള്ള  നിരവധി കോളേജുകളിൽ ബിരുദ തലത്തിൽ പഠിക്കാൻ അവസരമുണ്ട്.  സർവകലാശാലകൾക്ക് കീഴിൽ അഫിലിയേറ്റ് കോളേജുകളിൽ പ്രവേശനത്തിന്  യൂണിവേഴ്സ

ബാംഗ്ളൂർ സർവകലാശാലയിൽ നാലുവർഷ ഓണേഴ്സ്

ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി നാലുതല എക്സിറ്റ് ഓപ്ഷനുള്ള നാലുവർഷ ബി.എ./ബി.എസ്‌സി. ഓണേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് ബാംഗ്ളൂർ സർവകലാശാല അപേക്ഷ ക്ഷണിച്ചു. നിശ്ചിത ക്രെഡിറ്റുകൾ ഉള്ളവർക്ക് ആദ്യവർഷം പൂർത്തിയാക്കി സർട്ടിഫിക്കറ്റ്, രണ്ടാംവർഷം കഴിഞ്ഞ് ഡിപ്ലോമ, മൂന്നാംവർഷം കഴിഞ്ഞ് ബി.എ./ബി.എസ്‌സി., നാലുവർഷം കഴിഞ്ഞ്, ബി.എ./ബി.എസ്‌സി. ഓണേഴ്സ് യോഗ്യത നേടി പുറത്തുവരാം. ബി.എ. ഓണേഴ്സ്-മേജർ/മൈനർ വിഷയങ്ങൾ: ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ഹിസ്റ്ററി, വിഷ്വൽ ആർട്സ്, പെർഫോമിങ് ആർട്സ്, സോഷ്യോളജി ആൻഡ് വിമൺ സ്റ്റഡീസ്; ഓപ്പൺ ഇലക്ടീവുകൾ: സയൻസ്, കൊമേഴ്സ്, മാനേജ്മെൻറ്, ആർക്കിടെക്ചർ. ബി.എസ്‌സി. ഓണേഴ്സ് -മേജർ/ മൈനർ വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സ്റ്റാറ്റിസ്റ്റിക്സ്‌, സുവോളജി, ബോട്ടണി, സൈക്കോളജി, ഇലക്‌ട്രോണിക് മീഡിയ, ഇലക്‌ട്രോണിക് സയൻസസ്; ഓപ്പൺ ഇലക്ടീവുകൾ - ആർട്സ്, കൊമേഴ്സ്, മാനേജ്മെൻറ്, ആർക്കിടെക്ചർ. അപേക്ഷകർ രണ്ടുവർഷ പി.യു.സി./തത്തുല്യ പരീക്ഷ മൊത്തത്തിൽ 50 ശതമാനം മാർക്ക് (പട്ടിക/കാറ്റഗറി 1 വിഭാഗക്കാർക്ക് 45 ശതമാനം) വാങ്ങി ജയിച്ചിരിക

കേ​ര​ള, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ കോ​ഴ്​​സു​ക​ൾ​ക്ക്​ യു.​ജി.​സി​യു​ടെ ഡി​സ്​​റ്റ​ൻ​സ്​ ബ്യൂ​റോ​യു​ടെ (ഡി.​ഇ.​ബി) അം​ഗീ​കാ​രം

  കേ​ര​ള, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ കോ​ഴ്​​സു​ക​ൾ​ക്ക്​ യു.​ജി.​സി​യു​ടെ ഡി​സ്​​റ്റ​ൻ​സ്​ ബ്യൂ​റോ​യു​ടെ (ഡി.​ഇ.​ബി) അം​ഗീ​കാ​രം. ഇ​തോ​ടെ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ രൂ​പ​പ്പെ​ട്ട പ്ര​തി​സ​ന്ധി താ​ൽ​ക്കാ​ലി​ക​മാ​യി നീ​ങ്ങി. കേ​ര​ള​യി​ൽ 20 കോ​ഴ്​​സു​ക​ൾ​ക്കും കാ​ലി​ക്ക​റ്റി​ൽ 24 കോ​ഴ്​​സു​ക​ൾ​ക്കു​മാ​ണ് 2021 വ​ർ​ഷ​ത്തേ​ക്ക്​​ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ര​ണ്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും സ​യ​ൻ​സ്​ കോ​ഴ്​​സു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല. ഇൗ ​േ​കാ​ഴ്​​സു​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​ന് യു.​ജി.​സി നി​ർ​ദേ​ശി​ച്ച പ്ര​കാ​ര​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വ്​ ആ​വ​ശ്യ​മാ​ണ്. കോ​ഴ്​​സു​ക​ൾ ​െറ​ഗു​ല​ർ മോ​ഡി​ൽ ഏ​ഴ്​ വ​ർ​ഷ​മാ​യി ന​ട​ത്തു​ന്നു​വെ​ന്നും സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത്​ ത​ന്നെ​യാ​ണ്​ കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ക്ക​ണം. 30 ദി​വ​സം അ​പ്പീ​ൽ ന​ൽ​കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇൗ ​സ​മ​യ​ത്തി​ന​കം ആ​വ​ശ്യ​മാ​യ ഉ​ത്ത​ര​വു​ക​ൾ സ​ഹി​തം അ​പ്പീ​ൽ ന​ൽ​കി ശേ​ഷി​ക്കു​ന്ന കോ​ഴ്​​സു​ക​ൾ​ക്ക്​ അം

ഡൽഹി എൻജിനിയറിങ് കോളേജുകളിൽ ബി.ടെക്/ബി.ആർക്‌: അപേക്ഷ 24 വരെ

ഡൽഹി സർക്കാരിനുകീഴിലുള്ള അഞ്ച് സ്ഥാപനങ്ങളിലെ ബി.ഇ/ബി.ടെക് പ്രവേശനത്തിനുള്ള ജോയൻറ് അഡ്മിഷൻ കൗൺസലിങ്ങിന് (ജെ.എ.സി.) അപേക്ഷ ക്ഷണിച്ചു.  ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി, നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വിമൺ, ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡൽഹി സ്കിൽ ആൻഡ്‌ ഓൺട്രപ്രണർഷിപ്പ് യൂണിവേഴ്സിറ്റി എന്നിവയിലെ ബി.ഇ/ബി.ആർക്, ബി. ടെക്+എം.ബി.എ. പ്രവേശനമാണ് ജെ.എ.സി.യുടെ പരിധിയിൽ വരുന്നത്. സീറ്റുകളിൽ 85 ശതമാനം ഡൽഹി റീജൺ ക്വാട്ടയും 15 ശതമാനം ഡൽഹി മേഖലയ്ക്കു പുറത്തുള്ളവർക്കുള്ള ക്വാട്ടയുമാണ്. ജെ.ഇ.ഇ.മെയിൻ പേപ്പർ ഒന്ന് അടിസ്ഥാനമാക്കിയാണ് പൊതുവേ ബി.ടെക് പ്രവേശനം. ബി.ആർക് പ്രവേശനം നാറ്റ സ്കോറും പ്ലസ്ടു മാർക്കും പരിഗണിച്ചു തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമായിരിക്കും. വിശദമായ യോഗ്യതാവ്യവസ്ഥകൾ, പ്രവേശന നടപടിക്രമം, കൗൺസലിങ് സമയക്രമം, അപേക്ഷ നൽകൽ തുടങ്ങിയ വിശദാംശങ്ങൾ www.jacdelhi.nic.in ലുണ്ട്. ആദ്യറൗണ്ട് കൗൺസലിങ്ങിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ 24 രാത്രി 11.59 വരെ നടത്താം.

എൻവയോൺമെന്റ്‌ മാനേജ്മെൻറിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ

മധ്യപ്രദേശ് സർക്കാരിന് കീഴിലെ എൻവയോൺമെന്റൽ പ്ലാനിങ് ആൻഡ് കോ-ഓർഡിനേഷൻ ഓർഗനൈസേഷൻ (ഇ.പി.സി.ഒ.) ഒരുവർഷം ദൈർഘ്യമുള്ള പി.ജി. ഡിപ്ലോമ ഇൻ എൻവയോൺമെന്റ്‌ മാനേജ്മെന്റ്‌ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇടപെടലുകൾ നടത്താനും പ്രാപ്തരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ (സംവരണ വിഭാഗക്കാർക്ക് 45 ശതമാനം) ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ www.epco.mp.gov.in ലെ പ്രോഗ്രാം അഡ്മിഷൻ ലിങ്ക് വഴി ഒക്‌ടോബർ 25 വരെ നൽകാം.

AIIMSൽ നഴ്സിംഗ് ഓഫീസർ 8700 ഒഴിവുകൾ

നഴ്സുമാരെ സംബന്ധിച്ച് ഏറ്റവും മികച്ച ഒരവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.    ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും ഒഴിവുകളിലേക്ക് ഒന്നിച്ച് AIIMS അപേക്ഷ ക്ഷണിക്കുന്നത്.  ഉയർന്ന പ്രായപരിധി 30 വയസ്സാണ്. 30/10/2021 തീയതി വച്ചാണ് വയസ്സ് കണക്കാക്കുന്നത്.  OBC വിഭാഗത്തിൽ പെടുന്നവർക്ക് 3 വയസ്സും SC/ST വിഭാഗത്തിൽപെടുന്നവർക്ക് 5 വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.  ഭിന്നശേഷിക്കാരായവർക്ക് ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവും ലഭിക്കും.  ഇന്ത്യയിലെ എല്ലാ പ്രധാനപട്ടണങ്ങളിലും ഓൺലൈൻ പരീക്ഷാകേന്ദ്രം ഉണ്ടാകും.  BSc നഴ്സിംഗ് അല്ലെങ്കിൽ GNM കഴിഞ്ഞവർക്ക് അപേക്ഷിക്കാം.  GNM കഴിഞ്ഞവർക്ക് 50 കിടക്കകൾ  ഉള്ള ഒരാശുപത്രിയിൽ 2 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം.   AIIMS ലേക്ക്  ഈ വർഷം  ഇനി വേറെ റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങൾ ഒന്നും ഉണ്ടാവില്ല എന്നത് ശ്രദ്ധിക്കുക.  വിവിധ എയിംസുകളിലേക്കുള്ള  ഒഴിവുകൾക്ക് ഒറ്റപ്പരീക്ഷ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്‌ നടത്തുന്നത്. ഇതിന്  NORCET  എന്ന് പേരും നൽകിയിരിക്കുന്നു..  പരീക്ഷ ഓൺലൈൻ വഴി ആയതിനാൽ തീയതിയിൽ യാതൊരു വ്യത്യാസവും ഉണ്ടാവില്ല എന്നത് പ്രത്യേകം ശ്

VETERINARY Science

ലോകത്തുള്ള നാനാ ജാതി പക്ഷി മൃഗാദികളുടെ രോഗാവസ്ഥകള്‍ മനസിലാക്കാനും അതിന് ചികിത്സ നിര്‍ദേശിക്കാനും സാധിക്കുന്ന ശാസ്ത്ര ശാഖയാണ് വെറ്ററിനറി സയന്‍സ് എന്ന് പറയുന്നത്. മൃഗങ്ങളുടെ ശരീരശാസ്ത്രം പഠിച്ച് അവയ്ക്ക് വരുന്ന രോഗങ്ങള്‍ തടയലും ചികിത്സയുമാണ് വെറ്ററിനറി സയന്‍സിന്റെ വിഷയങ്ങള്‍. അതുപഠിച്ചിറങ്ങുന്നവരെ വെറ്ററിനേറിയന്‍ എന്ന് വിളിക്കുന്നു. നാടന്‍ഭാഷയില്‍ മൃഗഡോക്ടര്‍ എന്നും പറയും.  എം.ബി.ബി.എസ്. ഡോക്ടര്‍ പദവിയോളം ഗ്ലാമറും ശമ്പളവുമൊന്നുമില്ലെങ്കിലും വെറ്ററിനറി സയന്‍സ് പഠിച്ചിറങ്ങിയവരാരും വെറുതെയിരിക്കുന്നില്ല എന്നതാണ് സത്യം.  മൃഗങ്ങളെ ചികിത്സിക്കല്‍ മാത്രമല്ല അവയുടെ ശാസ്ത്രീയമായ പരിപാലനം, പ്രജനനം എന്നിവയും വെറ്ററിനേറിയന്റെ സഹായമില്ലാതെ നടക്കില്ല.  മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ തടയുന്നതിലും വന്യജീവി സംരക്ഷണത്തിലും ഗ്രാമീണ വികസനത്തിലുമൊക്കെ വെറ്ററിനറി ഡോക്ടര്‍മാര്‍ നല്‍കുന്ന പങ്ക് വളരെ വലുതാണ്.  സര്‍ക്കാര്‍ മേഖലയ്‌ക്കൊപ്പം ധാരാളം സ്വകാര്യ കമ്പനികളും വെറ്ററിനറി ഡോക്ടറുടെ സേവനം തേടുന്നു. അതിനാല്‍തന്നെ അനുദിനം പ്രിയം വര്‍ധിച്ചുവരുന്ന കരിയര്‍ മേഖലയാണ് വെറ്ററിനറി സയന്‍സ് എന്നത്. *ആ