Data Analyst (Qualities & Qualifications)
ഒരു ഡാറ്റ അനലിസ്റ്റ് ആവാൻ വേണ്ട വിദ്യാഭ്യാസം, കഴിവുകൾ.... ആദ്യമായി ആരാണ് ഒരു നല്ല ഡാറ്റാ അനലിസ്റ്റ് എന്ന് പരിശോധിക്കാം. അങ്ങിനെയൊരു വ്യക്തിക്ക് ആവശ്യമായത് രണ്ട് കഴിവുകളാണ് : സാങ്കേതിക വൈദഗ്ധ്യവും സാങ്കേതികേതര കഴിവുകളും (അല്ലെങ്കിൽ അവതരണ മികവും). ഒരു പ്രശ്നം പരിഹരിക്കുന്നതിനായി അതിനെ വിശകലനം ചെയ്ത് ഉത്തമമായ ഒരു പരിഹാരം നിർദ്ദേശിക്കുക എന്നതാണ് ഒരു ഡാറ്റ അനലിസ്റ്റിന്റെ ജോലി. അതിലേക്കായി നിർവചിക്കപ്പെടുന്ന പ്രശ്നത്തിനാധാരമായ ഡാറ്റ കണ്ടെത്തി സൈദ്ധാന്തിക പരിശോധന (hypothesis-testing) നടത്തി ഡാറ്റ വിശകലനം ചെയ്ത് തത്ഫലമായുണ്ടാകുന്ന വിശകലനം സ്വന്തം അറിവിനാധാരമായ ഒരു പരിഹാരത്തോടൊപ്പം (എല്ലായ്പോഴും അങ്ങിനെയാകണമെന്നില്ല) ഉപയോക്താവിന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുക എന്നതാണ് പ്രാഥമിക കർത്തവ്യം. ▪️ഇനി അതിനായുള്ള വിദ്യാഭ്യാസം എന്താണെന്നു നോക്കാം. ▫️സാങ്കേതിക കഴിവുകൾ : 1. മെഷീൻ ലേണിംഗ് പോലെയുള്ള സാങ്കേതികവിദ്യകളിൽ ഉള്ള പ്രാവീണ്യം. കൂടാതെ Pig, SQL, Hive പോലെയുള്ള Query Language ൽ ഉള്ള പരിചയവും കൂടാതെ Talend, Alteryx പോലെയുള്ള ETL ടൂളുകളിൽ ഉള്ള പരിചയം. 2. കുറഞ്ഞത് ഒരു സ്റ്റാറ്റിസ്റ്റിക്കൽ ടൂളിൽ (