കണ്ണൂര്‍ സര്‍വ്വകലാശാല പിജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (Govt./Aided/Self Financing) പിജി കോഴ്‌സുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (General/Reservation/Community/Management/sports quota ഉള്‍പ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 5 മുതല്‍ ആരംഭിക്കുന്നതും സെപ്റ്റംബര്‍ 13 ന് വൈകീട്ട് 5 ന് അവസാനിക്കുന്നതുമാണ്. രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കമ്മ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എന്നീ ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളുടെ ഫീസ് നിരക്ക് സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് കൂടുതലാണ്. വെയ്‌റ്റേജ്/ സംവരണാനുകൂല്യ...