കണ്ണൂര്‍ സര്‍വ്വകലാശാല പിജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (Govt./Aided/Self Financing) പിജി കോഴ്‌സുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 


കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (General/Reservation/Community/Management/sports quota ഉള്‍പ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.


ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 5 മുതല്‍ ആരംഭിക്കുന്നതും സെപ്റ്റംബര്‍ 13 ന് വൈകീട്ട് 5 ന് അവസാനിക്കുന്നതുമാണ്.


 രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.


 കമ്മ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എന്നീ ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളുടെ ഫീസ് നിരക്ക് സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് കൂടുതലാണ്.


 വെയ്‌റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ പ്രസ്തുത വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷന്‍ സമയത്ത് പ്രസ്തുത രേഖകള്‍ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല.


വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍( ദൂരം, ഹോസ്റ്റല്‍ സൗകര്യം മുതലായവ) അതാത് കോളേജുകളുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അത് പരിശോധിച്ചതിനുശേഷം മാത്രം കോളേജുകള്‍ തിരഞ്ഞെടുക്കേണ്ടതാണ്.


ഓപ്ഷന്‍ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ന്നു വരുന്ന അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും കോഴ്‌സുകളും മാത്രം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓണ്‍ലൈൻ രജിസ്‌ട്രേഷന്‍ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളേജുകളിലേക്കോ സര്‍വ്വകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളില്‍ ഹാജരാക്കേണ്ടതാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് 420/- രൂപയാണ്.(എസ്.സി,എസ്.ടി വിഭാഗത്തിന് 100/-). ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും SBIEpay മുഖാന്തിരം അടക്കേണ്ടതാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ www. admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡി.ഡി, ചെക്ക്, മറ്റു ചലാനുകള്‍ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം അലോട്ട്‌മെന്റ് മെമ്മോ വെബ് സൈറ്റില്‍ നിന്നും ലഭ്യമാകുന്നതാണ്. രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം മാത്രമേ കോളേജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ. രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷവും ഹയര്‍ ഓപ്ഷ9 നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ സര്‍വ്വകലാശാല ഫീസ് മാത്രം അടച്ച് സര്‍ട്ടിഫിക്കറ്റുകള്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ സമര്‍പ്പിച്ച് താത്ക്കാലിക അഡ്മിഷന്‍ നേടേണ്ടതാണ്.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച അലോട്ട്‌മെന്റില്‍ സംതൃപ്തരാണെങ്കില്‍ ഓരോ അലോട്ട്‌മെന്റിനു ശേഷവും ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കാവുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം അടുത്ത അലോട്ട്‌മെന്റില്‍ അവ പരിഗണിക്കുന്നതും അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം അപേക്ഷിക്കുന്നയാള്‍ നിര്‍ബന്ധമായും അത് സ്വീകരിക്കേണ്ടതുമാണ്.

അലോട്ട്‌മെന്റ് ലഭിച്ചാല്‍ നിശ്ചിത തീയ്യതിക്കുള്ളില്‍ സര്‍വ്വകലാശാല ഫീസ് നിര്‍ബന്ധമായും അടക്കേണ്ടതാണ്. അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റില്‍ നിന്നും പുറത്താവുന്നതാണ്. അലോട്ട്‌മെന്റ് തീയ്യതി, കോളേജുകളില്‍ അഡ്മിഷ9 എടുക്കേണ്ട തീയ്യതി തുടങ്ങിയവ അതാതു സമയങ്ങളില്‍ വെബ് സൈറ്റിലുടെയും സര്‍വ്വകലാശാല പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ്.

അന്വേഷണങ്ങള്‍ ഫോണ്‍ മുഖാന്തിരം മാത്രം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 0497 – 2715261, 7356948230. പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students