Posts

Showing posts from March, 2023

Prioritize children's instincts and interests @ Career Planning

Image
  "Innate Undeveloped Capacity of an Individual is called APTITUDE" After the exams, parents and children are in confusion as to which path to choose for their children's next studies Doctor, engineer, nurse, teacher .... and so traditional courses on one side. Fashion Technology, New Media Journalism, Data Analyst, Occupation Therapy etc. Newgen courses on the other side. The wishes of the parents or the taste of the children; What is important? : Careful planning is required to choose the courses for studying after 10th and 12th. Students should first understand in which field their aptitude and interest will be. It is not necessary to think only about the course after Plus Two, and think that it might be next. There should be a definite goal from the very beginning. Choosing higher education should be the means to reach that goal. Parents should give priority to their children's interest in higher studies* Desires like MBBS, Engineering, Civil Services, Teaching e

അഭിരുചികൾ അറിഞ്ഞ് ഉപരിപഠന മേഖലകൾ തിരഞ്ഞെടുക്കുക

"Innate Undeveloped Capacity of an Individual is called APTITUDE" പരീക്ഷകൾ കഴിഞ്ഞതോടെ  മക്കളുടെ അടുത്ത പഠനത്തിന് ഏതു വഴി തെരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിലാണ്  രക്ഷിതാക്കളും കുട്ടികളും   ഡോക്ടർ, എൻജിനിയർ, നഴ്സ്, അധ്യാപകൻ .... അങ്ങനെ പരമ്പരാഗത കോഴ്സുകൾ ഒരു വശത്ത്.  ഫാഷൻ ടെക്നോളജി,​ ന്യൂ മീഡിയ ജേർണലിസം,​ ഡാറ്റ അനലിസ്റ്റ്, ഒക്ക്യൂപ്പേഷൻ തെറാപ്പി ... തുടങ്ങി ന്യൂജൻ കോഴ്സുകൾ മറുഭാഗത്ത്.  *അച്ഛനമ്മമാരുടെ ആഗ്രഹമോ മക്കളുടെ അഭിരുചിയോ; ഏതിനാണ് പ്രധാനം?* ​ സൂക്ഷ്മതയോടെയും ആസൂത്രണത്തോടെയും വേണം പത്തും  പ്ളസ്ടുവും  കഴിഞ്ഞുള്ള പഠനത്തിന് കോഴ്സുകൾ തെരഞ്ഞെടുക്കാൻ. ഏതു മേഖലയിലാണ് തന്‍റെ അഭിരുചിയും താത്‌പര്യവുമെന്ന് വിദ്യാർത്ഥികൾ  ആദ്യം മനസിലാക്കണം. പ്ലസ്ടു കഴിഞ്ഞുള്ള കോഴ്സിനെക്കുറിച്ചു മാത്രം ചിന്തിച്ച്,​ അതുകഴിഞ്ഞാവാം അടുത്തതെന്ന അർത്ഥശൂന്യമായ ആലോചനയല്ല വേണ്ടത്.  ആദ്യം മുതൽക്കു തന്നെ  കൃത്യമായ ലക്ഷ്യം ഉണ്ടാവണം . ആ ലക്ഷ്യത്തിലെത്താനുള്ള മാർഗമാവണം തിരഞ്ഞെടുക്കുന്ന ഉപരിപഠനം. *ഉപരിപഠനത്തിൽ മക്കളുടെ അഭിരുചിക്കു വേണം അച്ഛനമ്മമാർ മുൻഗണന നല്കാൻ* എം.ബി.ബി.എസ്, എൻജിനിയറിംഗ്, സിവിൽ സർവീസ്,​ അധ്യാപനം  തുടങ്ങി

Knowledge Economy Mission Kerala

 എന്താണ് കേരള നോളജ് എക്കോണമി മിഷൻ ?  നല്ലൊരു തൊഴിൽ സ്വന്തമാക്കാൻ ഉയർന്ന വിദ്യാഭ്യാസവും മാർക്കും മാത്രം മതിയാവില്ല പുതിയ ലോകത്തിലെ തൊഴിലുകൾക്ക് ആവശ്യമായ നൈപുണ്യവും തൊഴിലന്വേഷകർക്ക് ആവശ്യമാണ്, ഈ മാറ്റങ്ങൾക്ക് അനുസരിച്ചു കേരളത്തിലെ തൊഴിലന്വേഷകരെ തയ്യാറാക്കുന്നതിനും സ്വന്തം കഴിവിനും യോഗ്യതക്കും അനുയോജ്യമായ തൊഴിൽ നേടുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി കേരള സർക്കാർ, കേരള ഡെവലപ്മെന്റ് & ഇന്നോവേഷൻ സ്ട്രാറ്റർജി കൗൺസിൽ  ( K-DISC) മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷൻ ( Knowledge Economy Mission Kerala ) എന്നത്. 🔻KKEM ചെയ്യുന്നത്  2026നകം ചുരുങ്ങിയത് 20 ലക്ഷം പേർക്ക് തൊഴിൽ ലോകമെമ്പാടുമുള്ള നവതൊഴിലുകൾ സ്വന്തം നാട്ടിലോ വീട്ടിലോ ഇരുന്ന് ചെയ്യാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു. തൊഴിലന്വേഷകരെ കണ്ടെത്തി ലിസ്റ്റ് ചെയ്യുന്നു. തൊഴിൽദാതാക്കളുടെ ആവശ്യാനുസരണം തൊഴിലന്വേഷകരെ സജ്ജരാക്കുന്നു. നൈപുണ്യം ആവശ്യമെങ്കിൽ പരിശീലനം നൽകി ജോലിക്ക് പ്രാപ്തരാക്കുന്നു. തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ഒരേ പ്ലാറ്റ്‌ഫോമിൽ അണിനിരത്തുന്നു. തൊഴിൽ ദാതാക്കളുടെ ആവശ്യം അനുസരിച്ചു തൊഴിൽ അന്വേഷകരെ ലഭ്യമാക്കു

പ്ലാസ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സമ്മർസ്കൂൾ പോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

ആറ്റമിക് എനർജിവകുപ്പിന്റെ കീഴിൽ ഗുജറാത്ത് ഗാന്ധിനഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച് (ഐ.പി.ആർ.)  മേയ് 29 മുതൽ ജൂലായ് ഏഴുവരെ നടത്തുന്ന സമ്മർ സ്കൂൾ പോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലാസ്മ സയൻസ്, ന്യൂക്ലിയർ ഫ്യൂഷൻ, ഇൻഡസ്ട്രിയൽ ടെക്നോളജീസ് എന്നിവയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ, പ്ലാസ്മ സയൻസ്/ടെക്നോളജിയുമായി ബന്ധപ്പെട്ട ഹ്രസ്വപ്രോജക്ട് എന്നിവ പ്രോഗ്രാമിന്റെ ഭാഗമായുണ്ടാകും.  ഐ.പി. ആറിലെ ഒരു ഫാക്കൽറ്റിയുമൊത്ത് നിശ്ചിത പ്രോജക്ട് ചെയ്യേണ്ടിവരും. തിരഞ്ഞടുക്കപ്പെടുന്നവരു ടെ പട്ടിക ഐ.പി.ആർ. വെബ്സൈറ്റിൽ ഏപ്രിൽ മധ്യത്തോടെ പ്രസിദ്ധപ്പെടുത്തും. ഇ-മെയിൽ അറിയിപ്പും ലഭിക്കും.  10,500 രൂപ വച്ച്  സ്റ്റൈപ്പെൻഡ് ലഭിക്കും. വിവരങ്ങൾക്ക്: www.ipr.res.in-ലെ സമ്മർ സ്കൂൾ പ്രോഗ്രാം-2023 കാണുക.

മാത്തമാറ്റിക്സിൽ മാസ്റ്റേഴ്സ് ഡോക്ടറൽ സ്കോളർഷിപ്: അപേക്ഷ ഏപ്രിൽ 5 വരെ

മാത്തമാറ്റിക്സിലെ ഉപരിപഠനഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എൻബിഎച്ച്എം (നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ്).  ഡോക്ടറൽ 2023, മാസ്റ്റേഴ്സ് 2022-23 എന്നീ സ്കോളർഷിപ്പുകൾ നൽകുന്നതിന് ബോർഡ് ഏപ്രിൽ 29ന് 10.30 മുതൽ 3 മണിക്കൂർ പൊതു ടെസ്റ്റ് നടത്തും.  മേയ്-ജൂൺ സമയത്ത് ഇന്റർവ്യൂവുമുണ്ട്. ഏതെങ്കിലുമൊരു സ്കോളർഷിപ്പിനോ രണ്ടും കൂടിയോ ശ്രമിക്കാം.  ഇന്റർവ്യൂവിന് മാസ്റ്റേഴ്സ് / ഡോക്ടറൽ വിഭാഗങ്ങൾക്കായി 2 ഷോർട്ലിസ്റ്റുകളുണ്ടായിരി ക്കും.  തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ 51 പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. ഏപ്രിൽ 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:  www.nbhmexams.in   www.imsc.res.in. വെബ്സൈറ്റുകൾ സന്ദർശിക്കുക.  ഇമെയിൽ knr@imsc.res.in

ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കോൾ കേരളയിൽ നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.  യോഗ്യത: ഹയർ സെക്കൻഡറി/തത്തുല്യ കോഴ്സിലെ വിജയം. പ്രായപരിധി 17 വയസ് മുതൽ 50 വരെ.  ഹൈബ്രിഡ് രീതിയിലായിരിക്കും പഠനം.  ഒരു വർഷമാണ് കോഴ്സ് കാലാവധി. 12,500 രൂപയാണ് ഫീസ്. കോഴ്സ് ഫീസ് ഒറ്റത്ത വണയായോ രണ്ടു തവണകളായോ അടക്കാം. വെബ്സൈറ്റ് വഴി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.  ഓൺലൈൻ രജിസ്ട്രേഷനുശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്സിക്യൂട്ടിവ് ഡയറക്ടർ, സ്കോൾ - കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിലോ സ്കോൾ - കേരളയുടെ അതത് ജില്ലാ കേന്ദ്രങ്ങളിലേക്കോ അയക്കണം.  വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് http://www.scolekerala.org/

മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നിഷ്യൻ കോഴ്സുമായി അസാപ് കേരള

സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങൾ ഉള്ള മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നിഷ്യൻ കോഴ്സിന്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം അസാപ് കേരള ആരംഭിച്ചു.  മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സിന്റെ ഭാഗമായി ഓൺ ദി ജോബ് ട്രെയിനിങ് സെന്ററുകളുടെ ലഭ്യത അനുസരിച്ചു തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്കിൽ പാർക്കുകളിൽ വെച്ചായിരിക്കും കോഴ്സ് സംഘടിപ്പിക്കുക.  കേരളത്തിൽ അസാപിൽ മാത്രമാണ് ഈ കോഴ്സ് ഉള്ളത്. മലിനജല ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ കേരളത്തിൽ സർട്ടിഫൈഡ് ടെക്നിഷ്യന്മാരുടെ അഭാവം ഉണ്ട്. ഇതു പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന്റെ അംഗീകാരമുള്ള ഈ കോഴ്സ് അസാപ് കേരള അവതരിപ്പിച്ചിരിക്കുന്നത്. മാളുകൾ, വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ മലിനജല പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനു നൈപുണ്യമുള്ളവരുടെ സേവനം അത്യാവശ്യമാണ്. ഇന്ത്യയിലാകെ 20,000ഓളം ഇത്തരം ടെക്നീഷ്യന്മാരുടെ ഒഴിവുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഗൾഫ് മേഖലയിലും അനവധി തൊഴിൽ അവസരങ്ങൾ ഉണ്ട്. കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിലും മലിനജല പ്ലാന്റുകളിൽ സർട്ടിഫൈഡ് ടെക്നീഷ്യന്മാരെ

ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഏപ്രിൽ 5 വരെ

ഏഴാം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നൽകി തൊഴിലിനു സജ്ജരാക്കുന്ന സ്ഥാപനങ്ങളാണ് സംസ്ഥാനത്തെ 39 സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ.  അടുത്ത അധ്യയനവർഷത്തെ പ്രവേശനത്തിന് നാളെ മുതൽ ഏപ്രിൽ 5 വരെ ഓൺലൈനായി അപേക്ഷ നൽകാം.  സീറ്റിലുമേറെ അപേക്ഷകരുള്ള സ്കൂളുകളിൽ ഏപ്രിൽ 12നു രാവിലെ 10 മുതൽ 90 മിനിറ്റ് പ്രവേശനപരീക്ഷ നടത്തും.  ഏഴാം ക്ലാസ് നിലവാരത്തിൽ മാത്തമാറ്റിക്സ്, സയൻസ്, ഇംഗ്ലിഷ്, മലയാളം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിചിന്ത എന്നിവയിലെ ഒബ്ജക്ടീവ് ചോദ്യങ്ങൾ പ്രതീക്ഷിക്കാം.  പരീക്ഷയുടെ ഫലം അന്നു വൈകിട്ട് 4ന്. ഈ പരീക്ഷയിലെ പ്രകടനം നോക്കി, സംവരണതത്വങ്ങളനുസരിച്ചു കുട്ടികളെ തിരഞ്ഞെടുക്കും.  ഒന്നാം വർഷ വിദ്യാർഥികൾക്കു സ്കൂൾ മാറ്റം കിട്ടില്ല. ട്യൂഷൻ ഫീയില്ല. പക്ഷേ, ആദ്യവർഷം 45 രൂപ പ്രവേശന ഫീയും ഓരോ വർഷവും 180 രൂപ പലവക ഫീസും നൽകണം. ക്ലാസുകൾ ജൂൺ 1 ന് ആരംഭിക്കും.  കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.polyadmission.org/ths

മെഡിക്കൽ, എൻജിനീയറിങ്​ പ്രവേശനം​ : ആവശ്യമായ സർട്ടിഫിക്കറ്റുകൾ

മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ്​-​യു.​ജി പ​രീ​ക്ഷ​യു​ടെ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ആ​രം​ഭി​ക്കു​ക​യും കേ​ര​ള​ത്തി​ലെ എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി പ്ര​വേ​ശ​ന​ത്തി​നു​ള്ള പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ആ​രം​ഭി​ക്കാ​നു​മി​രി​ക്കെ, ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സം​ബ​ന്ധി​ച്ച്​ സം​ശ​യ​ങ്ങ​ൾ ഏ​റെ​യാ​ണ്.  ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഏ​തെ​ല്ലാം, അ​നു​വ​ദി​ക്കേ​ണ്ട അ​ധി​കാ​രി ആ​രെ​ന്ന​തും സം​ബ​ന്ധി​ച്ച്​ വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടാ​ക​ണം. ശ​രി​യാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ സം​വ​ര​ണം/​ഫീ​സി​ള​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ല. ശ​രി​യാ​യ സം​വ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​വ​രെ ബ​ന്ധ​പ്പെ​ട്ട കാ​റ്റ​ഗ​റി​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കി​ല്ല. ഇ​വ​രെ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നീ​റ്റ്, കീം ​എ​ന്നി​വ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (എ​ൻ.​സി.​എ​ൽ) വ്യ​ത്യ​സ്ത​മാ​ണ്. സാ​മൂ​ഹി​ക​വും വി

10+2 കെഡറ്റ് ബി.ടെക് എൻട്രി വനിതകൾക്കും @ joinindiannavy

കണ്ണൂരിനടുത്ത് ഏഴിമല പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ നേവൽ ഓഫിസർ സ്കീമിലേക്ക് 2024 ജനുവരി മുതൽ വനിതകളെയും തിരഞ്ഞെടുക്കുന്നതു നേവിയുടെ പരിഗണനയിൽ.  ഇതോടൊപ്പം അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ഇവയൊന്നിൽ ജവാഹർലാൽ നെഹ്റു സർവകലാശാല നൽകുന്ന ബിടെക് ബിരുദം നേടാനും കഴിയും.  പ്രാഥമിക സിലക്ഷൻ ബിടെക്കിനുള്ള ജെഇഇ മെയിൻ 2023 റാങ്ക് നോക്കിയായതിനാൽ, 2024 ജനുവരി / ജൂൺ ബാച്ചുകളിലെ പ്രവേശനത്തിൽ താൽപര്യമുള്ള പെൺകുട്ടികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് നാവികസേന നിർദേശിച്ചു.  വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ ഫോർത്കമിങ് ഈവന്റ്സ് ലിങ്ക് https://www.joinindiannavy.gov.in/

നീറ്റ് യു.ജി. 2023: അപേക്ഷ ഏപ്രിൽ ആറുവരെ : അറിയേണ്ടതെല്ലാം

ബിരുദതല മെഡിക്കൽപ്രവേശനത്തിനുള്ള, രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- അണ്ടർ ഗ്രാജ്വേറ്റ്) 2023 നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) മേയ് ഏഴിന് (ഞായർ), ഉച്ചയ്ക്ക് രണ്ടുമുതൽ 5.20 വരെ നടത്തും. പ്രോഗ്രാമുകൾ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.എച്ച്.എം.എസ്. കോഴ്സുകളിലെ പ്രവേശനമാണ് നീറ്റ്-യു.ജി.യുടെ പരിധിയിൽവരുന്നത്. ബി.വി.എസ്‌സി. ആൻഡ് എ.എച്ച്., ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ് പ്രവേശനത്തിനും നീറ്റ് യു.ജി. സ്കോർ/റാങ്ക് ഉപയോഗിക്കുന്നു. യോഗ്യത അപേക്ഷാർഥി 2023 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം (2006 ഡിസംബർ 31-നോ മുമ്പോ ജനിച്ചവർക്ക് അപേക്ഷിക്കാം). ഉയർന്ന പ്രായപരിധിയില്ല.പ്ലസ്ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീവിഷയങ്ങൾ, മാത്തമാറ്റിക്സ്/മറ്റേതെങ്കിലും ഇലക്റ്റീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പ്രത്യേകം ജയിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് (പട്ടിക/മറ്

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റി നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 *അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സ്കൂൾ ഓഫ് നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ ബി. എസ് സി., എം. ടെക്., എം. എസ് സി., കോഴ്‌സുകളിലേക്കും അമൃത - അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം. എസ് സി.  - എം. എസ്., എം. ടെക്. - എം. എസ്.  ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.അവസാന തീയതി ഏപ്രില്‍ 10*  🔹ബി. എസ് സി. പ്രോഗ്രാം: ബി. എസ് സി. ഓണേഴ്സ് വിത്ത് റിസര്‍ച്ച്  ഇന്‍ മോളിക്കുലാര്‍ മെഡിസിന്‍ (നാല് വര്‍ഷ ബിരുദ കോഴ്സ്) യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഒന്നിച്ച് കൂട്ടുമ്പോൾ  കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ലഭ്യമായ പ്ലസ് വൺ അല്ലെങ്കിൽ പ്ലസ് ടു വിജയം. കോഴ്‌സിന്റെ ഭാഗമായി, ഉയർന്ന മാർക്കിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് നാല് വർഷ ഇന്റെഗ്രേറ്റഡ് പിഎച്ച്. ഡി. ചെയ്യുവാനുള്ള അവസരം ലഭിക്കും.  🔹എം. എസ്‌ സി പ്രോഗ്രാമുകള്‍: നാനോബയോടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍, നാനോ ഇലക്ട്രോണിക്‌സ് ആൻഡ് നാനോ എൻജിനീയറിങ് (രണ്ട് വര്‍ഷം) യോഗ്യത: എം. എസ്‌ സി (നാനോബയോടെക്നോളജി): അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത

നിംസെറ്റ് ഏപ്രിൽ 10 വരെ അപേക്ഷിക്കാം

അഗർത്തല, അലഹബാദ്, ഭോപാൽ, ജംഷേദ്പുർ, കുരുക്ഷേത്ര, റായ്പുർ, സൂറത്കൽ, തിരുച്ചിറപ്പള്ളി, വാറംഗൽ എന്നീ ഒൻപത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), 2023 ലെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.) പ്രവേശനത്തിനായി നടത്തുന്ന എൻ.ഐ.ടി. എം.സി.എ. കോമൺ എൻട്രൻസ് ടെസ്റ്റ് - എൻ.ഐ.എം.സി.ഇ.ടി (നിംസെറ്റ്) 2023-ന്, അപേക്ഷിക്കാം.  വെബ്സൈറ്റ് വഴി ഏപ്രിൽ 10- ന് വൈകീട്ട് അഞ്ചുവരെ നൽകാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.  അപേക്ഷയിലെ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ ഏപ്രിൽ 18 മുതൽ 17 വരെ അവസരം ലഭിക്കും.  അഡ്മിറ്റ് കാർഡ് ജൂൺ ഒന്നു മുതൽ ഡൗൺലോഡുചെയ്യാം.  ഫലപ്രഖ്യാപനം ജൂൺ 26-ന് പ്രതീക്ഷിക്കാം. http://nimcet.in/