നിംസെറ്റ് ഏപ്രിൽ 10 വരെ അപേക്ഷിക്കാം

അഗർത്തല, അലഹബാദ്, ഭോപാൽ, ജംഷേദ്പുർ, കുരുക്ഷേത്ര, റായ്പുർ, സൂറത്കൽ, തിരുച്ചിറപ്പള്ളി, വാറംഗൽ എന്നീ ഒൻപത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), 2023 ലെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.) പ്രവേശനത്തിനായി നടത്തുന്ന എൻ.ഐ.ടി. എം.സി.എ. കോമൺ എൻട്രൻസ് ടെസ്റ്റ് - എൻ.ഐ.എം.സി.ഇ.ടി (നിംസെറ്റ്) 2023-ന്, അപേക്ഷിക്കാം. 

വെബ്സൈറ്റ് വഴി ഏപ്രിൽ 10- ന് വൈകീട്ട് അഞ്ചുവരെ നൽകാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. 

അപേക്ഷയിലെ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ ഏപ്രിൽ 18 മുതൽ 17 വരെ അവസരം ലഭിക്കും. 

അഡ്മിറ്റ് കാർഡ് ജൂൺ ഒന്നു മുതൽ ഡൗൺലോഡുചെയ്യാം. 

ഫലപ്രഖ്യാപനം ജൂൺ 26-ന് പ്രതീക്ഷിക്കാം. http://nimcet.in/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students