ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഏപ്രിൽ 5 വരെ

ഏഴാം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നൽകി തൊഴിലിനു സജ്ജരാക്കുന്ന സ്ഥാപനങ്ങളാണ് സംസ്ഥാനത്തെ 39 സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ. 

അടുത്ത അധ്യയനവർഷത്തെ പ്രവേശനത്തിന് നാളെ മുതൽ ഏപ്രിൽ 5 വരെ ഓൺലൈനായി അപേക്ഷ നൽകാം. 

സീറ്റിലുമേറെ അപേക്ഷകരുള്ള സ്കൂളുകളിൽ ഏപ്രിൽ 12നു രാവിലെ 10 മുതൽ 90 മിനിറ്റ് പ്രവേശനപരീക്ഷ നടത്തും. 

ഏഴാം ക്ലാസ് നിലവാരത്തിൽ മാത്തമാറ്റിക്സ്, സയൻസ്, ഇംഗ്ലിഷ്, മലയാളം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിചിന്ത എന്നിവയിലെ ഒബ്ജക്ടീവ് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. 

പരീക്ഷയുടെ ഫലം അന്നു വൈകിട്ട് 4ന്. ഈ പരീക്ഷയിലെ പ്രകടനം നോക്കി, സംവരണതത്വങ്ങളനുസരിച്ചു കുട്ടികളെ തിരഞ്ഞെടുക്കും. 

ഒന്നാം വർഷ വിദ്യാർഥികൾക്കു സ്കൂൾ മാറ്റം കിട്ടില്ല. ട്യൂഷൻ ഫീയില്ല. പക്ഷേ, ആദ്യവർഷം 45 രൂപ പ്രവേശന ഫീയും ഓരോ വർഷവും 180 രൂപ പലവക ഫീസും നൽകണം. ക്ലാസുകൾ ജൂൺ 1 ന് ആരംഭിക്കും. 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.polyadmission.org/ths

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students