Posts

Showing posts from September, 2022

CUET UG 2022 | Admission Portal Open ആയ യൂണിവേഴ്സിറ്റികളും അപേക്ഷിക്കേണ്ട അവസാന തിയ്യതിയും

1️⃣ *University of Delhi* 🗓️ 10 October 2022 2️⃣ *Jamia Millia Islamia* 🗓️26 September 2022 3️⃣ *Central University of Andhra Pradesh* 🗓️ 26 Sept 2022 4️⃣ *Central University of South Bihar* 🗓️25 Sept 2022 5️⃣ *National Sanskrit University* 🗓️2 October 2022 6️⃣ *Mahatma Gandhi Central University* 🗓️5 Oct 2022 7️⃣ *Guru Gasidas Vishwavidyalaya* 🗓️30 Sept 2022 8️⃣ *Central University of Gujarat* 🗓️24 Sept 2022 9️⃣ *Central University of Haryana* 🗓️ 29 Sept 2022 1️⃣0️⃣ *Central University of Himachal Pradesh* 🗓️25 Sept 2022 1️⃣1️⃣ *Central University of Jammu* 🗓️ 2 Oct 2022 1️⃣2️⃣ *Central University of Kashmir* 🗓️ 30 Sept 2022 1️⃣3️⃣ *Central University of Jharkhand* 🗓️ 25 Sept 2022 1️⃣4️⃣ *Indira Gandhi National Tribal University* 🗓️1 Oct 2022 1️⃣5️⃣ *Central University of Odisha* 🗓️10 Oct 2022 1️⃣6️⃣ *Pondicherry University* 🗓️ 30 Sept 2022 1️⃣7️⃣ *Central University of Rajasthan* 🗓️10 October 2022 1️⃣8️⃣ *Central University of Tamil Nadu* 🗓️25 Sept 2022 1️⃣9️⃣ *Moula

കാലിക്കറ്റ് സർവകലാശാല 2022-23 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ . / എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല 2022-23 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ . / എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള രണ്ടാം  അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അതത് കോളേജിൽ 26.09.2022 ന് വൈകുന്നേരം 3.00 മണിക്കുളളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരം ( പെർമനെന്റ് അഡ്മിഷൻ എടുക്കേണ്ടതാണ്. ▪️അഡ്മിഷൻ എടുക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും തുടർ ന്നുള്ള അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ് .  ▪️പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത് .  ▪️സ്റ്റുഡന്റ് ലോഗിൻ വഴിയാണ് മാൻഡേറ്ററി ഫീസ് അടവാക്കേണ്ടത് .  ▪️പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ് .  ▪️ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും 26.09.2022 - ന് വൈകുന്നേരം 3.00 മണിക്കുളളിൽ ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ് . ▪️ഹയർ ഓപ്ഷനുകൾ നില നിർത്തുന്ന പക്ഷം ടി ഓപ്ഷനുകൾ തുടർന്നുള്ള അഡ്മിഷൻ പ്രക്രിയകളിലേക്ക് പര

മൂന്നാർ കാറ്ററിങ് കോളേജിലെ എ.ഐ.സി.ടി.ഇ. അംഗീകൃത, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി (ഡി.എച്ച്.എം.സി.ടി.) പ്രോഗ്രാം പ്രവേശനത്തിന്‌ അപേക്ഷിക്കാം

 *ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി ഡിപ്ലോമ*  സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള മൂന്നാർ കാറ്ററിങ് കോളേജിലെ എ.ഐ.സി.ടി.ഇ. അംഗീകൃത, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി (ഡി.എച്ച്.എം.സി.ടി.) പ്രോഗ്രാം പ്രവേശനത്തിന്‌ അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം നാലുവർഷമാണ്. യോഗ്യത ഉന്നതപഠനത്തിനുള്ള അർഹതയോടെ എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി./തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. യോഗ്യതനേടാൻ മൂന്നോ കൂടുതലോ അവസരങ്ങൾ ഉപയോഗിച്ചവർക്ക് അപേക്ഷിക്കാനാവില്ല. ഈ പരീക്ഷയിൽ/തത്തുല്യപരീക്ഷയിൽ ലഭിച്ച ഗ്രേഡ് പോയന്റ്‌ പരിഗണിച്ചാണ് റാങ്ക് പട്ടിക. പട്ടിക തയ്യാറാക്കുമ്പോൾ ആദ്യ ചാൻസിൽ യോഗ്യതനേടാത്തവർക്ക് 0.5 പീനൽ പോയൻറ് കുറയ്ക്കും. പ്രവേശനത്തിൽ മെറിറ്റ് സീറ്റുകളും മാനേജ്‌മെന്റ്‌ സീറ്റുകളുമുണ്ട്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് (എസ്.ഐ.ടി.ടി.ടി.ആർ.) വഴി, ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ സംവരണതത്ത്വം പാലിച്ച് നികത്തുന്ന സീറ്റുകളാണ് മെറിറ്റ് സീറ്റുകൾ. മാനേജ്മെന്റ്‌ നേരിട്ടുനികത്തുന്ന സീറ്റുകളാണ് (മൊത്തം സീറ്റിന്റെ 50 ശതമാനം) മാനേജ്‌മെന്റ്‌ സീറ്റുകൾ. യ

വിദേശ മെഡിക്കല്‍ ബിരുദം : ദേശീയ മെഡിക്കല്‍ കമ്മീഷൻ്റെ നിബന്ധനകള്‍ അറിയാം

ഇന്ത്യയില്‍ 612 മെഡിക്കല്‍ കോളേജുകളിലായി എം.ബി.ബി.എസിന് മൊത്തം 91,927 സീറ്റാണുള്ളത്.  സര്‍ക്കാര്‍ സീറ്റ് 48,012. സ്വകാര്യമേഖലയില്‍ 43,915 സീറ്റും. സ്വാഭാവികമായും മഹാഭൂരിപക്ഷത്തിനും ഇന്ത്യയില്‍ പഠിക്കാന്‍ കഴിയില്ല.  അവര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകും.  അങ്ങനെ ഫോറിന്‍ സ്‌റ്റെതസ്‌കോപ്പ് സ്വപ്‌നം കാണുന്നവര്‍ ഇക്കുറി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില വസ്തുതകളുണ്ട്. വിദേശ മെഡിക്കല്‍ ബിരുദവുമായി ബന്ധപ്പെട്ട് ദേശീയ മെഡിക്കല്‍ കമ്മീഷന്‍, 2021 നവംബറില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പുതുതായി ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തി പ്രാക്ടീസ് ചെയ്യണമെങ്കില്‍ സ്ഥിരം രജിസ്‌ട്രേഷന്‍ (Permenent Registration) ലഭിക്കണമെന്നാണ് ചട്ടം.  പെര്‍മെനന്റ് രജിസ്ട്രേഷന്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങളിലാണ് കഴിഞ്ഞ വര്‍ഷം ദേശീയ മെഡിക്കല്‍  കമ്മിഷൻ (NMC) ഭേദഗതി വരുത്തിയത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് ലൈസന്‍ഷിയേറ്റ്) റെഗുലേഷന്‍, 2021 സെക്ഷന്‍ നാല് പ്രകാരം താഴെ പറയുന്ന നിബന്ധനകളാണ് പുതുതായി ഏര്‍പ്പെടുത്തിയത്. 1. വിദേശത്തെ മെഡിക്കല്‍

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐ.ഐ.എസ്.ടി.) ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

 *ഐ.ഐ.എസ്.ടി. ബിരുദ പ്രവേശനം: അപേക്ഷ 19 വരെ  തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐ.ഐ.എസ്.ടി.) ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം. നാലുവർഷം ദൈർഘ്യമുള്ള ബി.ടെക്. ഏറോസ്പേസ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്), അഞ്ചുവർഷത്തെ ഡ്യുവൽ ഡിഗ്രി, ബി.ടെക്. എൻജിനിയറിങ് ഫിസിക്സ് + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി പ്രോഗ്രാമുകളാണ് ഉള്ളത്. അഞ്ചുവർഷ പ്രോഗ്രാമിൽ ബി.ടെക്. കഴിഞ്ഞ് എക്സിറ്റ് ഓപ്ഷൻ ഇല്ല. യോഗ്യത: 1.10.1997-നോ ശേഷമോ ജനിച്ചവരാവണം. പ്ലസ്ടു/തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത മറ്റൊരു വിഷയം എന്നിവ പഠിച്ച് അഞ്ചിനുംകൂടി മൊത്തം 75 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. 2022-ലെ ജെ.ഇ.ഇ. അ ഡ്വാൻസ്ഡിൽ കാറ്റഗറിയനുസരിച്ച് മൊത്തത്തിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഓരോന്നിലും നിശ്ചിത കട്ട്ഓഫ് മാർക്ക് നേടേണ്ടതുണ്ട്. ജനറൽ വിഭാഗക്കാർ മൊത്തത്തിൽ പതിനാറും വിഷയങ്ങൾക്ക് ഓരോന്നിനും നാലും ശതമാനം മാർക്കു നേടിയിരിക്കണം. അപേക്ഷ: http://admission.iist.ac.in വഴി സെപ്‌റ്റംബർ 1

കരിയർ ഗൈഡൻസ്: മാതാപിതാക്കളും മക്കളും അറിയേണ്ട കാര്യങ്ങൾ

പഠനത്തെയും കരിയറിനെയും സംബന്ധിച്ച് നിങ്ങളുടെ താല്‍പര്യങ്ങള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. മക്കൾക്ക് അഭിരുചിയുള്ള മേഖലയെ കണ്ടെത്തി വേണം തീരുമാനമെടുക്കാൻ. 🔹മനസ്സിന് സന്തോഷം കിട്ടുന്ന തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ മക്കളെ അനുവദിക്കുക. 🔹മക്കളുടെ അഭിരുചി, കഴിവ്, ഇഷ്ടമുള്ള വിഷയങ്ങള്‍ എന്നിവ കണ്ടെത്തിക്കൊണ്ടാവണം പഠനമേഖലകൾ നിര്‍ദേശിക്കേണ്ടത്.  സ്‌കൂള്‍ തലത്തില്‍ നല്ല മാര്‍ക്ക് നേടിയ വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കണം. ഗൈഡൻസ് സപ്പോർട്ടിന് പരിചയ സമ്പന്നരുടെ സഹായം തേടാൻ മടിക്കരുത്. 🔹മക്കള്‍ക്ക് മറ്റൊരാൾ അല്ലെങ്കിൽ നിങ്ങൾ തന്നെ നിര്‍ദേശിക്കുകയും അല്ലെങ്കില്‍ മക്കള്‍ തന്നെ തിരഞ്ഞെടുത്തതുമായ കരിയർ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര അറിവ് നമ്മളെന്ന മാതാപിതാക്കള്‍ക്കുണ്ടാകണം.  അതായത് കോഴ്‌സുകള്‍, തൊഴില്‍ സാധ്യതകള്‍, തൊഴിലിലെ വെല്ലുവിളികള്‍, പഠനകാലാവധി, പഠന ചിലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ്.  ആഴത്തിലും പരന്നതുമായ അറിവിന് മാർക്കറ്റിൽ ലഭ്യമായ ഗൈഡൻസ് പുസ്തങ്ങൾ വായിക്കുന്നതിന് പുറമെ പരിചയ സമ്പന്നരായ കരിയർ ഗൈഡുകളുമായി സംസാരിക്കണം. 🔹തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും കഴിവുകളെയും മനസ്സിലാക്കിവേണം മക

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം: സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം

 ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) 2022 ജൂലായ് അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി (ഫ്രഷ്/റീ-റെജിസ്‌ട്രേഷൻ) *സെപ്റ്റംബർ  22 (വ്യാഴം) വരെ അപേക്ഷിക്കാം*. എം.ബി.എ, എം.ബി.എ (ബാങ്കിങ് ആൻഡ് ഫിനാൻസ്), റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്, കൗൺസെല്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ്  തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക്  അപേക്ഷകൾ സമർപ്പിക്കാം. പ്രവേശനത്തിനുള്ള അപേക്ഷകൾ ignouadmission.samarth.edu.in വഴി ഓൺലൈനായി സമർപ്പിക്കണം.

കൊച്ചിൻ യൂണിവേഴ്സിറ്റി ബി.ടെക്/സയൻസ് റാങ്ക് പട്ടികയിൽ ഉണ്ട്. ആദ്യ അലോട്മെൻറിൽ സ്റ്റേറ്റ് മെറിറ്റിൽ ഏതു റാങ്കുവരെയുള്ളവർക്ക് അലോട്മെൻറ് കിട്ടിയിട്ടുണ്ട്?

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ്‌ ടെക്നോളജി (കുസാറ്റ്) തൃക്കാക്കര കാമ്പസിലും (സ്കൂൾ ഓഫ് എൻജിനിയറിങ്), കുട്ടനാട് കാമ്പസിലും (കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിങ്) മറ്റ് ഡിപ്പാർട്ടുമെൻറുകളിലുമായാണ് എൻജിനിയറിങ് കോഴ്സുകൾ നടത്തുന്നത്. ആദ്യറൗണ്ട് അലോട്‌മെന്റ്, സ്റ്റേറ്റ് മെറിറ്റ് സീറ്റുകളിലെ ജനറൽ കാറ്റഗറിയിലെ വിവിധ ബ്രാഞ്ചുകളിലെ അവസാനറാങ്കുകൾ ഇപ്രകാരമാണ്: രണ്ടു കാമ്പസുകളിലും ഉള്ള ബ്രാഞ്ചുകളിലെ സ്റ്റേറ്റ് മെറിറ്റ്/ജനറൽ അവസാനറാങ്കുകൾ: സിവിൽ-876 (തൃക്കാക്കര), 1727 (കുട്ടനാട്); കംപ്യൂട്ടർ സയൻസ് ആൻഡ്‌ എൻജിനിയറിങ്-84,398; ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്സ്-322, 1361; ഇലക്‌ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ-216, 909; ഇൻഫർമേഷൻ ടെക്നോളജി -492, 1130; മെക്കാനിക്കൽ-754, 1645. തൃക്കാക്കരയിലുള്ള സേഫ്റ്റി ആൻഡ്‌ ഫയർ-586. തൃക്കാക്കര കാമ്പസിലെ ഡിപ്പാർട്ടുമെൻറുകളിലെ പ്രോഗ്രാമുകൾ: നേവൽ ആർക്കിടെക്ചർ ആൻഡ്‌ ഷിപ്പ്ബിൽഡിങ്‌-218, ഇൻസ്ട്രുമെേൻറഷൻ-1041, പോളിമർ സയൻസ് ആൻഡ്‌ എൻജിനിയറിങ്-954. ഇൻറഗ്രേറ്റഡ് എം.എസ്‌സി. ഇൻ ഫോട്ടോണിക്സ്‌-551; എം.എസ്‌സി. (5 വർഷ ഇൻറഗ്രേറ്റഡ്) ഇൻ കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്