ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐ.ഐ.എസ്.ടി.) ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

 *ഐ.ഐ.എസ്.ടി. ബിരുദ പ്രവേശനം: അപേക്ഷ 19 വരെ

 തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐ.ഐ.എസ്.ടി.) ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം.


നാലുവർഷം ദൈർഘ്യമുള്ള ബി.ടെക്. ഏറോസ്പേസ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്), അഞ്ചുവർഷത്തെ ഡ്യുവൽ ഡിഗ്രി, ബി.ടെക്.


എൻജിനിയറിങ് ഫിസിക്സ് + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി പ്രോഗ്രാമുകളാണ് ഉള്ളത്. അഞ്ചുവർഷ പ്രോഗ്രാമിൽ ബി.ടെക്. കഴിഞ്ഞ് എക്സിറ്റ് ഓപ്ഷൻ ഇല്ല.


യോഗ്യത: 1.10.1997-നോ ശേഷമോ ജനിച്ചവരാവണം. പ്ലസ്ടു/തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത മറ്റൊരു വിഷയം എന്നിവ പഠിച്ച് അഞ്ചിനുംകൂടി മൊത്തം 75 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം.


2022-ലെ ജെ.ഇ.ഇ. അ ഡ്വാൻസ്ഡിൽ കാറ്റഗറിയനുസരിച്ച് മൊത്തത്തിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഓരോന്നിലും നിശ്ചിത കട്ട്ഓഫ് മാർക്ക് നേടേണ്ടതുണ്ട്. ജനറൽ വിഭാഗക്കാർ മൊത്തത്തിൽ പതിനാറും വിഷയങ്ങൾക്ക് ഓരോന്നിനും നാലും ശതമാനം മാർക്കു നേടിയിരിക്കണം.


അപേക്ഷ: http://admission.iist.ac.in വഴി സെപ്‌റ്റംബർ 19 രാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാം.


ബ്രാഞ്ച് താത്‌പര്യവും അപ്പോൾ നൽകണം. രജിസ്ട്രേഷൻ ഫീസ്: വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ- 300 രൂപ; മറ്റുള്ളവർ- 600 രൂപ.


സെപ്‌റ്റംബർ 20 വൈകീട്ട് അഞ്ചിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ബ്രാഞ്ച് താത്‌പര്യങ്ങൾ സെപ്‌റ്റംബർ 21 വൈകീട്ട് അഞ്ചുവരെ ഭേദഗതി ചെയ്യാം. സീറ്റ് അലോട്‌മെൻറ്/അക്സപ്റ്റൻസ് നടപടികൾ സെപ്‌റ്റംബർ 22-ന് തുടങ്ങും. വിശദമായ സമയക്രമവും കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ ബ്രോഷർ കാണുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students