ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം: സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം

 ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) 2022 ജൂലായ് അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി (ഫ്രഷ്/റീ-റെജിസ്‌ട്രേഷൻ) *സെപ്റ്റംബർ  22 (വ്യാഴം) വരെ അപേക്ഷിക്കാം*.


എം.ബി.എ, എം.ബി.എ (ബാങ്കിങ് ആൻഡ് ഫിനാൻസ്), റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്, കൗൺസെല്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ്  തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക്  അപേക്ഷകൾ സമർപ്പിക്കാം.


പ്രവേശനത്തിനുള്ള അപേക്ഷകൾ ignouadmission.samarth.edu.in വഴി ഓൺലൈനായി സമർപ്പിക്കണം. ഇഗ്‌നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജൂലായ്  2022 സെഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾ അവരുടെ യുസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യുനതകളുണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യുകയും വേണം.


വിശദവിവരങ്ങൾക്ക് ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിങ്, കിള്ളിപ്പാലം, കരമന പി.ഒ., തിരുവനന്തപുരം-695 002 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-2344113/2344120/9447044132. ഇമെയിൽ: rctrivandrum@ignou.ac.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students