കാലിക്കറ്റ് സർവകലാശാല 2022-23 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ . / എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല 2022-23 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ . / എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള രണ്ടാം  അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അതത് കോളേജിൽ 26.09.2022 ന് വൈകുന്നേരം 3.00 മണിക്കുളളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരം ( പെർമനെന്റ് അഡ്മിഷൻ എടുക്കേണ്ടതാണ്.



▪️അഡ്മിഷൻ എടുക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും തുടർ ന്നുള്ള അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ് . 


▪️പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത് . 


▪️സ്റ്റുഡന്റ് ലോഗിൻ വഴിയാണ് മാൻഡേറ്ററി ഫീസ് അടവാക്കേണ്ടത് . 


▪️പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ് . 


▪️ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും 26.09.2022 - ന് വൈകുന്നേരം 3.00 മണിക്കുളളിൽ ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ് .


▪️ഹയർ ഓപ്ഷനുകൾ നില നിർത്തുന്ന പക്ഷം ടി ഓപ്ഷനുകൾ തുടർന്നുള്ള അഡ്മിഷൻ പ്രക്രിയകളിലേക്ക് പരിഗണിക്കുന്നതായിരിക്കും.


*കൂടുതൽ വിവരങ്ങൾക്ക്*

https://admission.uoc.ac.in/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students