കരിയർ ഗൈഡൻസ്: മാതാപിതാക്കളും മക്കളും അറിയേണ്ട കാര്യങ്ങൾ

പഠനത്തെയും കരിയറിനെയും സംബന്ധിച്ച് നിങ്ങളുടെ താല്‍പര്യങ്ങള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. മക്കൾക്ക് അഭിരുചിയുള്ള മേഖലയെ കണ്ടെത്തി വേണം തീരുമാനമെടുക്കാൻ.


🔹മനസ്സിന് സന്തോഷം കിട്ടുന്ന തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ മക്കളെ അനുവദിക്കുക.


🔹മക്കളുടെ അഭിരുചി, കഴിവ്, ഇഷ്ടമുള്ള വിഷയങ്ങള്‍ എന്നിവ കണ്ടെത്തിക്കൊണ്ടാവണം പഠനമേഖലകൾ നിര്‍ദേശിക്കേണ്ടത്.

 സ്‌കൂള്‍ തലത്തില്‍ നല്ല മാര്‍ക്ക് നേടിയ വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കണം. ഗൈഡൻസ് സപ്പോർട്ടിന് പരിചയ സമ്പന്നരുടെ സഹായം തേടാൻ മടിക്കരുത്.


🔹മക്കള്‍ക്ക് മറ്റൊരാൾ അല്ലെങ്കിൽ നിങ്ങൾ തന്നെ നിര്‍ദേശിക്കുകയും അല്ലെങ്കില്‍ മക്കള്‍ തന്നെ തിരഞ്ഞെടുത്തതുമായ കരിയർ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര അറിവ് നമ്മളെന്ന മാതാപിതാക്കള്‍ക്കുണ്ടാകണം. 

അതായത് കോഴ്‌സുകള്‍, തൊഴില്‍ സാധ്യതകള്‍, തൊഴിലിലെ വെല്ലുവിളികള്‍, പഠനകാലാവധി, പഠന ചിലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ്. 

ആഴത്തിലും പരന്നതുമായ അറിവിന് മാർക്കറ്റിൽ ലഭ്യമായ ഗൈഡൻസ് പുസ്തങ്ങൾ വായിക്കുന്നതിന് പുറമെ പരിചയ സമ്പന്നരായ കരിയർ ഗൈഡുകളുമായി സംസാരിക്കണം.


🔹തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും കഴിവുകളെയും മനസ്സിലാക്കിവേണം മക്കള്‍ക്ക് പഠന കോഴ്‌സുകള്‍ നിര്‍ദേശിക്കാന്‍. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ.


🔹മാതാപിതാക്കളുടെ സാമ്പത്തിക ആരോഗ്യസ്ഥിതികൾ മനസിരുത്തിക്കൊണ്ട്, തനിക്കിണങ്ങുന്ന കോഴ്‌സ് കണ്ടെത്തി അതിലൂടെയെത്തുന്ന കരിയർമേഖലകളിലേക്ക് ചെല്ലാനാകണം ഓരോ മക്കൾക്കും, അതിന്നുള്ള കട്ട സപ്പോർട്ട് മാതാപിതാക്കളിൽ നിന്ന്‌ ഉണ്ടാക്കിയെടുക്കണം.



🔲അന്യ സംസ്ഥാനങ്ങളിലെ കോഴ്‌സുകള്‍ക്ക് മക്കളെ ചേർക്കുമ്പോള്‍ രക്ഷിതാക്കൾ  പ്രധാനമായും ശ്രദ്ധിക്കേണ്ട താഴെ പറയുന്ന കാര്യങ്ങളെയും അറിഞ്ഞിരിക്കണം. 


🔹സ്ഥാപനത്തിനും കോഴ്‌സുകള്‍ക്കും അംഗീകാരമുണ്ടോ?

🔹 നാക്, നാബ് അക്രഡിറ്റീഷന്‍ ഉണ്ടോ?

🔹 പഠിച്ചിറങ്ങിയാല്‍ വിദേശത്തുള്‍പ്പടെ ജോലി സാധ്യതകളുണ്ടോ?

 🔹നിർഫ് റാങ്കിങിൽ മുന്നോക്ക നിലവാരമാണോ?

🔹മുമ്പ് അവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ എന്തു പറയുന്നു?

🔹അവര്‍ക്ക് ജോലി / പ്ലേസ്മെൻ്റ് ലഭിച്ചിട്ടുണ്ടോ?

🔹 റാങ്കുകള്‍ ലഭിക്കാറുണ്ടോ?

🔹 ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ കൃത്യമായി നടക്കാറുണ്ടോ?

🔹മുമ്പ് റാഗിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ?


 തുടങ്ങിയ കാര്യങ്ങളും


🔹സ്ഥാപനത്തിലെ ഫീസ് ഘടന എന്താണ്?

🔹 സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണോ?

🔹ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുമോ?

🔹 കോഴ്‌സ് പഠിച്ചു തീരുമ്പോള്‍ എത്ര തുക ചെലവാകും?

🔹തന്റെ കുടുംബത്തിന് അത് താങ്ങാനുള്ള കഴിവുണ്ടോ?


തുടങ്ങിയ കാര്യങ്ങളും


🔹സ്വന്തം കെട്ടിടമാണോ വിദ്യാഭ്യാസ സ്ഥാപനത്തിന് ഉള്ളത്?

🔹 സ്വന്തമായി ലാബ്-ലൈബ്രറി സൗകര്യമുണ്ടോ?

🔹 ഹോസ്റ്റലുകള്‍ ക്യാമ്പസിനുള്ളില്‍ തന്നെയാണോ?


 തുടങ്ങിയ കാര്യങ്ങളും ..


🔹ക്യാമ്പസ് സ്ഥിതി ചെയ്യുന്നത് എങ്ങനെയുള്ള സ്ഥലത്താണ്?

🔹ഗതാഗത സൗകര്യം എത്രത്തോളമുണ്ട്? (ട്രെയിന്‍,ബസ് സര്‍വീസുകളെ ആശ്രയിക്കാവുന്ന ദൂരത്താണോ)

തുടങ്ങിയ കാര്യങ്ങളും ഒക്കെ അറിഞ്ഞ് വെച്ച് മാത്രമേ അന്യ സംസ്ഥാനത്തെയും, നാട്ടിലെയും സ്ഥാപനങ്ങളിൽ ചേർക്കാവൂ....

 മക്കളുടെ അഭിരുചികളെ കണ്ടെത്തി തുടർ കൗൺസലിങ്ങിലൂടെ കോഴ്സും കരിയറും അറിയാൻ വിവിധ കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളും പ്രയോജനപ്പെടുത്താവുന്നതാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students