Posts

ഏവിയേഷൻ കോഴ്സ് തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നവർ അറിയേണ്ടത്

 *കുട്ടികൾ കൺഫ്യൂഷനിൽ ആണ്,* എല്ലാരും പോവുന്നു ബിബിഎ ഏവിയേഷന്, ഞാനും പോവുന്നു അതിന് എന്നവർ രക്ഷിതാക്കളോട് പറയുന്നു. രക്ഷിതാക്കൾ സീറ്റിനായി നെട്ടോട്ടം ഓടുന്നു. BBA ഏവിയേഷൻ പഠിച്ചാലെ എയർപോർട്ട് ജോലി കിട്ടൂ.. 3 കൊല്ല BBA ഏവിയേഷൻ കഴിഞ്ഞാൽ കനത്ത ശമ്പള പാക്കേജാണ് നിങ്ങളെ കാക്കുന്നത്. ചുരുങ്ങിയ സീറ്റ് മാത്രം... ഒരു സീറ്റ് ബുക്ക് ചെയ്യട്ടെ... അന്യസംസ്ഥാനത്ത് കൂണ് പോലെ പൊട്ടി മുളച്ച BBA ഏവിയേഷൻ, BBA  എയർ പോർട്ട് മാനേജ്മെൻ്റ് കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ സീറ്റ് ഏജന്റുമാരുടെ  ഫോൺ വിളിയിൽ നിന്നുള്ള കാര്യങ്ങളാണിത്. ഇനി ആദ്യമേ പറയട്ടെ, BBA ഏവിയേഷൻ/എയർ പോർട്ട് മാനേജ്മെൻ്റ് പഠിച്ചാലെ എയർപോർട്ട് ജോലിക്കെടുക്കൂ എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അയാട്ട കോഴ്സുകൾ ഏതെങ്കിലും ബിരുദത്തിനൊപ്പം നേടിയിട്ടുള്ളവർക്ക് ഏവിയേഷൻ ജോലികളിൽ മുൻഗണനയുണ്ട് എന്നത് സത്യവുമാണ്. ഏവിയേഷൻ കോഴ്സ് തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നവർ അറിയേണ്ടത്. 📍ഏറ്റവും അധികം തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മേഖലയാണ് വ്യോമയാന രംഗം. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ നിലവില്‍ ഉള്ളത്. അതുകൊണ്ട് മത്സരബുദ്ധിയോടെ ഉദ

അധ്യാപകരും എഐ ടൂളുകളും ( Teachers @ AI Tools )

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന ശക്തമായ ഉപകരണങ്ങളാണ് അധ്യാപകർക്കുള്ള എഐ ടൂളുകൾ. അധ്യാപന രീതികൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്കുള്ള പഠനാനുഭവങ്ങൾ വ്യക്തിഗതമാക്കുന്നതിനുമുള്ള സാധ്യത അവ വാഗ്ദാനം ചെയ്യുന്നു.  അധ്യാപകർക്കുള്ള മികച്ച AI ടൂളുകൾ ഇതാ: * **Canva Magic Write:** കീവേഡുകൾ അല്ലെങ്കിൽ ആശയങ്ങളിൽ നിന്ന് ആകർഷകമായ അവതരണങ്ങൾ, ലെസൺ പ്ലാനുകൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന AI-പവർഡ് ടെക്സ്റ്റ്-ടു-ഇമേജ് ടൂൾ. * **ChatGPT:** സങ്കീർണ്ണമായ വിഷയങ്ങൾ വിശദീകരിക്കാനോ, അസൈൻമെന്റുകൾക്കുള്ള ആശയങ്ങൾ സൃഷ്ടിക്കാനോ, അല്ലെങ്കിൽ  ബുദ്ധിമുട്ടുള്ള ആശയങ്ങൾ ലളിതമായ ഭാഷയിൽ ഉപയോഗിക്കാനോ  ഉപയോഗിക്കാവുന്ന ഒരു ശക്തമായ ചാറ്റ്ബോട്ട്. * **Writesonic:** അസൈൻമെന്റുകൾ, ക്വിസുകൾ, ലേഖന സംഗ്രഹങ്ങൾ എന്നിവയും അതിലേറെയും വിവിധ രീതികളിലും ടോണുകളിലും വ്യത്യസ്ത വിദ്യാർത്ഥി നിലവാരങ്ങളിൽ  സ്വയമേവ  ജനറേറ്റ് ചെയ്യുന്നതിന് അധ്യാപകർക്ക് ഉപയോഗിക്കാവുന്ന AI എഴുത്ത് സഹായി. **വ്യക്തിഗത പഠനം** * **Gradescope:** AI-അടിസ്ഥാനമാക്കിയുള്ള ഗ്രേഡിംഗ് ഉപകരണം, പ്രത്യേകിച്ച് കൈയ്യക്ഷ

Freelance Jobs

 ഫ്രീലാൻസ് ജോലികളുടെ കാലം വീട്ടിൽ ഇരുന്ന് വരുമാനം കണ്ടെത്താൻ ശ്രമിക്കുന്ന നിരവധിയാളുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. എന്നാൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും എന്തൊക്കെ ജോലികൾ ഫ്രീലാൻസായി ചെയ്യാൻ സാധിക്കുമെന്ന് വ്യക്തമായ ധാരണയുള്ളവർ ചുരുക്കമാണ്. ഇത്തരക്കാർക്കായി നിലവിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ചില ഫ്രീലാൻസ് ജോലികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. കോവിഡ് കാലത്ത് പതിനായിരങ്ങൾക്ക് ഒരു ഭാഗത്ത് ജോലി പോയപ്പോൾ മറുഭാഗത്ത് ആയിരങ്ങൾക്ക് ആശ്വാസമായത് ഫ്രീലാൻസ് ജോലിയായിരുന്നു എന്നതാണ് സത്യം. നിലവിൽ ഡിമാൻ്റുള്ള മേഖലകൾ. 1. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സ്പെർട്ട്: സ്റ്റാര്‍ട്ടപ്പുകളടക്കമുള്ള കമ്പനികള്‍ക്ക് ഏറെ ആവശ്യമുള്ളതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനം. സേര്‍ച്ച് എന്‍ജിനുകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞ സാന്നിധ്യമാകാന്‍ കമ്പനികള്‍ മിടുക്കരായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ (SEO), സേര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ് (SEM) ആഴത്തിലുള്ള അറിവ് ഈ ജോലിക്ക് ആവശ്യമാണ്. വീഡിയോ നിര്‍മാണത്തിലും മാര്‍ക്കറ്റിംഗിലും മികവ് ക

Professional Courses @ Commerce

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയ്ക്ക് ശേഷം ഇനി എന്ത് എന്ന ആശയകുഴപ്പത്തിൽ ആണോ നിങ്ങൾ?  മികച്ച നിലവാരം ഉള്ളതും ഉയർന്ന വരുമാനം ലഭിക്കുന്നതുമായ ചില കോഴ്സുകൾ പരിചയപ്പെടാം.  നിങ്ങളുടെ അടുത്ത 40 – 50 വർഷത്തെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന കോഴ്സുകൾ ആണ് കോമേഴ്സ് പ്രൊഫഷണൽ കോഴ്സുകൾ.  മറ്റേത് മേഖലകളെക്കാളും അവസരങ്ങൾ ഈ കോഴ്സുകൾക്ക് ലഭ്യമാണ്. പുതിയ പഠനങ്ങൾ അനുസരിച്ച് ഇനി വരുന്ന വർഷങ്ങൾ കോമേഴ്സ് പ്രൊഫഷണലുകൾക്ക് ആണ് സാധ്യതകൾ എന്നാണ് പറയുന്നത്. പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയ്ക്ക് ശേഷം നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച ഇന്ത്യൻ – ഇൻ്റർനാഷണൽ പ്രൊഫെഷണൽ കോഴ്സുകൾ ആണ് CA, CMA – IND, CS, CMA USA, ACCA , CPA USA തുടങ്ങിയവ.  CA, CMA IND, CS തുടങ്ങിയവ ഇന്ത്യൻ അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് നൽകുന്ന കോഴ്സുകളും  CMA USA, ACCA , CPA USA എന്നിവ ഇൻ്റർനാഷണൽ അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് നൽകുന്ന കോഴ്സുകൾ ആണ്.  ഇന്ത്യയിലും വിദേശത്തും ആയി നിരവധി തൊഴിലവസരങ്ങൾ ആണ് ഈ കോഴ്സ് പൂർത്തികരിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. സാമ്പത്തിക – അക്കൗണ്ടിംഗ് രംഗത്ത് ഏതൊരു മേഖലയും കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു. ഒരു കൊമേഴ്സ് പ്രൊഫഷണൽ ആകുന്

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ CHSL ( കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

 *സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ CHSL ( കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു* കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ നിയമനത്തിന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 3712 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.  പ്ലസ്‌ടുക്കാർക്കാണ് അവസരം.  2024 മെയ് 7നകം അപേക്ഷിക്കണം. *പരീക്ഷ ജൂലൈ മാസത്തിൽ* ▪️പ്രായം: 2024 ഓഗസ്റ്റ് ഒന്നിനു 18–27 (ജനനം 1997 ഓഗസ്റ്റ് രണ്ട്– 2006 ഓഗസ്റ്റ് ഒന്ന്). സംവരണവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്‌തഭടർക്കും ഇളവുണ്ട്. ഭിന്നശേഷി സംവരണ നിബന്ധനകൾ വിജ്‌ഞാപനത്തിലുണ്ട്. ▪️യോഗ്യത: 12–ാം ക്ലാസ് ജയം (2024 ഓഗസ്റ്റ് 1 അടിസ്‌ഥാനമാക്കും). ▪️അപേക്ഷാഫീസ്: 100 രൂപ പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്‌തഭട, വനിതാ അപേക്ഷകർക്കു ഫീസില്ല. 💧തിരഞ്ഞെടുപ്പ് രീതി: കംപ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്‌സ് പരീക്ഷ (രണ്ടു ഘട്ടമായി നടത്തുന്നു), സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുമുണ്ട്.  പരീക്ഷയിൽ തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്കുണ്ടാകും. ഡേറ്റാ എൻട്രി ഓപ്പറേറ്

ഇന്ത്യൻ ഇക്കണോമിക് സർവീസ് (18 ഒഴിവ്), ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ് (30 ഒഴിവ്) പരീക്ഷകൾക്കു ഏപ്രിൽ 30 വരെ അപേക്ഷിക്കാം

 *യുപിഎസ്‌സി നടത്തുന്ന 2024 വർഷത്തെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (18 ഒഴിവ്), ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ് (30 ഒഴിവ്) പരീക്ഷകൾക്കു ഏപ്രിൽ 30 വരെ അപേക്ഷിക്കാം.* അപേക്ഷ നൽകാൻ ഉള്ള വെബ് വിലാസം www.upsconline.nic.in  പരീക്ഷകൾ ജൂൺ 21 മുതൽ.  അപേക്ഷിക്കാനുള്ള  യോഗ്യത :  💧ഐഇഎസ്: ഇക്കണോമിക്‌സ് / അപ്ലൈഡ് ഇക്കണോമിക്‌സ് / ബിസിനസ് ഇക്കണോമിക്‌സ് / ഇക്കണോമെട്രിക്‌സ് പിജി. അവസാന വർഷ ക്കാർക്കും അപേക്ഷിക്കാം.  💧 ഐഎസ്എസ്: സ്‌റ്റാറ്റിസ്‌റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നിവയിലൊന്നു പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ പിജി.  പ്രായം: 2024 ഓഗസ്‌റ്റ് ഒന്നിന് 21–30.  വിമുക്‌തഭടർ ഉൾപ്പെടെ അർഹരായവർക്ക് ഇളവുണ്ട്. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തു കേന്ദ്രമുണ്ട്.  അപേക്ഷാഫീ: 200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.

ആർക്കിടെക്ചർ, പ്ലാനിങ് ആൻഡ് ഡിസൈൻ മേഖലകളിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാം ഡയറക്ട് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 *വിജയവാഡയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (എസ്.പി.എ.), ആർക്കിടെക്ചർ, പ്ലാനിങ് ആൻഡ് ഡിസൈൻ മേഖലകളിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാം ഡയറക്ട് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.* പ്രോഗ്രാമുകൾ, പ്രവേശന യോഗ്യത * ആർക്കിടെക്ചർ വകുപ്പിൽ സസ്റ്റെയിനബിൾ ആർക്കിടെക്ചർ, ലാൻഡ് സ്കേപ് ആർക്കിടെക്ചർ, ആർക്കിടെക്ചറൽ കൺസർവേഷൻ എന്നീ മാസ്റ്റർ ഓഫ് ആർക്കിടെക്ചർ പ്രോഗ്രാമുകൾക്ക് ബി.ആർക്ക്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. * മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക്, ബി.ആർക്ക്., ബി.ഇ./ബി.ടെക്. (സിവിൽ/ബിൽഡിങ് ആൻഡ് കൺസ്ട്രക്‌ഷൻ ടെക്‌നോളജി/കൺസ്ട്രക്‌ഷൻ എൻജിനിയറിങ് ആൻഡ് മാനേജ്‌മെന്റ്/കൺസ്ട്രക്‌ഷൻ ടെക്‌നോളജി ആൻഡ് മാനേജ്മെന്റ്) ബിരുദധാരികൾക്ക് അപേക്ഷിക്കാം. * മാസ്റ്റർ ഓഫ് അർബൻ ഡിസൈൻ: ബി.ആർക്ക്. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. * മാസ്റ്റർ ഓഫ് ഡിസൈൻ: ഇവയിൽ ഒരു യോഗ്യത വേണം (i) ബി.ആർക്ക്. (അഞ്ച് വർഷം)/തത്തുല്യം (ii) എൻജിനിയറിങ്/പ്ലാനിങ് (നാല് വർഷം) ബാച്ച്‌ലർ ഡിഗ്രി/തത്തുല്യം, സാധുവായ സീഡ് സ്കോർ, ഒരു വർഷത്തെ പ്രവൃത്തി പരിചയം (iii) ഫൈൻ ആർട്‌സ് ബാച്ച്‌ലർ ബിരുദം (മൂന്നു വർഷം)/തത്തുല്യം, സാധുവായ സീഡ് സ്കോർ,