Posts

Paramedical or Allied Health Courses

 *ചില പാരാമെഡിക്കൽ (അലൈഡ് ഹെൽത്ത്) കോഴ്‌സുകളെ പറ്റി*  ആരോഗ്യമേഖലയില്‍ അതിനൂതനമായ രോഗനിര്‍ണയ, ചികിത്സാ സംവിധാനങ്ങളാണ് ദിനംപ്രതി സജ്ജമായിക്കൊണ്ടിരിക്കുന്നത്. വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും കൈകോര്‍ത്തുള്ള ഈ കുതിച്ചുചാട്ടത്തില്‍ വൈദ്യശാസ്ത്രരംഗത്ത് ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്കുള്ള തൊഴില്‍ സാധ്യതകള്‍ വളരെയധികമാണ്. അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍ക്ക് ഇന്ന് സ്വീകാര്യതയേറുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. ചികിത്സ, രോഗനിര്‍ണയം, രോഗമുക്തി, രോഗപ്രതിരോധം തുടങ്ങിയവയിലെല്ലാം ആവശ്യമായ മെഡിക്കല്‍ അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിന് വിദഗ്ധപരിശീലനം നേടിയവരാണ് അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍. ഒരു രോഗിയുടെ ആരോഗ്യപരിപാലന കാര്യങ്ങളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം തന്നെ അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്കും വളരെ പ്രധാനമായ പങ്കുണ്ട്. *കോഴ്‌സുകളെ പറ്റി  ചുരുക്കത്തിൽ*  ഫിസിയോ തെറാപ്പി (BPT , MPT) വ്യായാമങ്ങള്‍, ഇലക്ട്രോ തെറാപ്പി, ഭാരങ്ങള്‍, പേശികളുടെ ചലനം, അള്‍ട്രാവയലറ്റ് രശ്മികള്‍, മസാജിംഗ് തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണു ഫിസിയോ ത

Science Courses After Plus Two

 *ശാസ്ത്ര കോഴ്സുകൾക്ക് എക്കാലത്തും ഡിമാൻ്റാണ്. +2 കഴിഞ്ഞവർക്ക് ചേരാവുന്ന ചില ശാസ്ത്ര കോഴ്സുകളെ പരിചയപ്പെടാം.* ബി.എസ്.സി ഫിസിക്സ് ഫിസിക്സ്, മാത്തമാറ്റിക്, കെമിസ്ട്രി, എന്നീ വിഷയങ്ങൾ വളരെ ആഴത്തിലും അതോടൊപ്പം കമ്പ്യൂട്ടർ സയൻസ് ഇലക്ട്രോണിക്സ് എന്നിവയിൽ നിന്നുള്ള നിരവധി വിഷയങ്ങൾ കൂടി ഉൾപ്പെടുന്ന മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ഇത്. മുകളിൽ പറഞ്ഞ വിഷയങ്ങൾ വിവിധ തൊഴിൽ മേഖലകളിൽ നിത്യേന ഉപയോഗിക്കപ്പെടുന്ന നിരവധി കാര്യങ്ങളെ കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും കൂടുതൽ ആഴത്തിൽ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ബി.എസ്.സി അപ്ലൈഡ് ഫിസിക്സ് മറ്റൊരു ബിരുദ കോഴ്സ് ആണ്. എയറോസ്പേസ്, മാനുഫാക്ചറിങ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ നിരവധി തൊഴിൽ സാധ്യതകൾ ഈ കോഴ്സ് കഴിഞ്ഞവർക്കുണ്ട്. ബി.എസ്.സി കെമിസ്ട്രി രാസപ്രവർത്തനങ്ങളും പദാർത്ഥങ്ങളുടെ രാസഘടനയും  ഉൾപ്പെടെ രസതന്ത്രത്തിന്റെ വിവിധ വശങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള മൂന്നുവർഷത്തെ ബിരുദ കോഴ്സ് ആണ് ബി.എസ്.സി കെമിസ്ട്രി. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, കെമിക്കൽ ലബോറട്ടറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോസ്മെറ്റിക്സ് ആൻഡ് പെർഫ്യൂം കമ്പനികൾ, ഹെൽത്ത് കെയർ

കേരള എൻട്രൻസിന് വിവിധ വിഭാഗക്കാർ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകൾ,സീറ്റ് വിഭജനം....

*ക്രീമിലെയറിൽ അല്ലെന്ന് തെളിയിക്കാൻ* കേരള എൻട്രൻസ് പരീക്ഷയിൽ പിന്നാക്ക വിഭാഗക്കാർ സംവരാണാനുകൂല്യം ലഭിക്കാൻ നിർദിഷ്ട നിബന്ധനപ്രകാരം നോൺക്രീമിലെയർ (മേൽത്തട്ടിലല്ലെന്ന) സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രോസ്‌പെക്‌ടസിന്റെ 11–ാം അനുബന്ധത്തിലെ പിന്നാക്ക സമുദായ ലിസ്‌റ്റിലെ (പേജ് 145, 146) ഏതു വിഭാഗത്തിൽപ്പെടുന്നുവെന്നും വ്യക്തമാക്കിയിരിക്കണം. സംവരണാർഹതയുള്ള ക്രിസ്ത്യൻ വിദ്യാർഥികൾ ഏത് ഉപവിഭാഗമെന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്. സംവരണം കിട്ടാൻ മറ്റർഹസമുദായക്കാരും (ഒഇസി) മേൽത്തട്ടിലല്ലെന്ന രേഖ നൽകണം. ഓരോ തരത്തിലുമുള്ള സംവരണം ലഭിക്കുന്നതിന് പ്രോസ്പെക്ടസിൽ നിർദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ യഥാസമയം അപ്‌ലോഡ് ചെയ്യണം. പട്ടികവിഭാഗക്കാർ തഹസിൽദാർ നൽകിയ ജാതിസർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. *സീറ്റു വിഭജനം* എംബിബിഎസ്, ബിഡിഎസ് സർക്കാർ സീറ്റുകളുടെ 15% അഖിലേന്ത്യാ ക്വോട്ടയായി നീക്കിവച്ചിരിക്കുന്നു. അഗ്രി / വെറ്ററിനറി / ഫിഷറീസ് / സർവകലാശാലകളിലെ കോഴ്സുകൾക്കുമുണ്ട് അഖിലേന്ത്യാ വിഹിതം. കേന്ദ്ര – സംസ്‌ഥാന സർക്കാരുകളുടെ നോമിനികൾക്കും മറ്റുമുള്ള സംവരണ സീറ്റുകൾ വേറെ.  സ്‌പോർട്‌സ്, എൻസിസി, വി

Indian Maritime University

 *കപ്പലിൽ ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്ക് ; ഇന്ത്യൻ  മാരിടൈം യൂണിവേഴ്സിറ്റിയിലെ പ്രവേശനത്തിന് പൊതുപരീക്ഷ എഴുതാം ... അപേക്ഷ മെയ് അഞ്ചുവരെ* മറൈൻ രംഗത്തെ മികച്ച സേവന വേതന വ്യവസ്ഥകളോടെ രാജ്യത്തിനകത്തും വിദേശത്തും ആസ്ഥാനമുള്ള യാത്രാ – വാണിജ്യക്കപ്പലുകളിൽ വലിയ ജോലി സാധ്യതകളുള്ള മാരിടൈം യൂണിവേഴ്സിറ്റിയിലെ വിവിധ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. വിദേശ വാണിജ്യ കപ്പലുകളിലടക്കം  ലക്ഷത്തിനു മുകളിൽ പ്രതിമാസ ശമ്പളത്തിന് പ്ലേസ്മെന്റ് സാധ്യതയുണ്ട്. മെയ് മാസം 05 വരെയാണ് ,ഓൺലൈൻ രജിസ്ട്രേഷന് അവസരമുള്ളത്.  ഓൺലൈൻ അഡ്മിഷൻ ടെസ്റ്റ് (CBT ) ജൂൺ 06ന്  രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടക്കും.  കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ അടക്കം , രാജ്യത്ത് 84 കേന്ദ്രങ്ങളുണ്ട്. വിവിധ പ്രോഗ്രാമുകൾ  I.ബിരുദ പ്രോഗ്രാമുകൾ 1.ബിടെക് മറൈൻ എൻജിനീയറിങ് (4 വർഷം) 2.നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ് (4 വർഷം) 3.ബിഎസ്‌സി നോട്ടിക്കൽ സയൻസ് (3 വർഷം) 4.ബിബിഎ(3 വർഷം) (സ്പെഷ്യലൈസേഷനുകൾ :- ലോജിസ്റ്റിക്സ്, റീട്ടെയ്‌ലിങ്, & ഇ–കൊമേഴ്സ്) II.ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ 1.എംടെക് (( 2വർഷം)  (സ

Artificial Intelligence

 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് :കേരളത്തിലെ പഠനസാധ്യതകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - പേര് അത്ര സിമ്പിൾ അല്ലെങ്കിലും നമ്മുടെ എല്ലാം ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്  ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ. റോബോട്ടുകൾ മനുഷ്യനെ നിയന്ത്രിക്കുന്നതും ലോകം കീഴടക്കുന്നതും ഒക്കെ പല ഇംഗ്ലീഷ് സിനിമകളിലും  കണ്ടിട്ടുണ്ട് . അതെ വഴിയിലാണ് ഇന്നു ലോകം മുന്നോട്ടു പോകുന്നത്. എല്ലാ ദിവസവും നമ്മൾ ഒരുപാടു ചോദ്യങ്ങൾ ഓക്കേ ഗൂഗിൾ എന്നും ഹേ സിരി എന്നുമൊക്കെ വിളിച്ചു ചോദിക്കുമ്പോൾ ലോകത്തിന്റെ മുഴുവൻ രഹസ്യം സൂക്ഷിക്കുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിക്കുന്നുണ്ടെന്നു എത്രപേർ ഓർക്കാറുണ്ട്. എന്‍ജിനീയറിങ്, സയന്‍സ് ബിരുദക്കാര്‍ക്ക് മികച്ച അവസരമൊരുക്കുകയാണ് നിര്‍മ്മിത ബുദ്ധിയുടെ മേഖലകള്‍ കംപ്യൂട്ടര്‍ സയന്‍സ് രംഗത്ത് ഇന്ന് പ്രചാരമേറെയുള്ള ശാഖകളാണ് നിര്‍മിതബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ.ഐ.) മെഷീന്‍ ലേണിങ്ങും. വിവര സാങ്കേതിക ലോകത്ത് സൃഷ്ടിക്കപ്പെടുന്ന അസംഖ്യം വിവരങ്ങളില്‍നിന്ന് കംപ്യൂട്ടര്‍ ഉപകരണങ്ങളെ പഠിക്കാന്‍ സഹായിക്കുന്ന കംപ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് മെഷീന്‍ ലേണിങ്. ഇങ്ങനെ പഠിച്ചെടുക്

KEAM 2024: ഏപ്രിൽ 17 വരെ അപേക്ഷിക്കാം

▪️കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.  ▪️ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ "KEAM-2024 Online Application" എന്ന ലിങ്ക് മുഖേന 2024 മാർച്ച് 27 മുതൽ ഏപ്രിൽ 17 വൈകുന്നേരം 5.00 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.  ▪️അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ 2024 ഏപ്രിൽ 17-നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.  ▪️വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് 2024 ഏപ്രിൽ 24 വൈകുന്നേരം 5:00 മണിവരെ അവസരം ഉണ്ടായിരിക്കുന്നതാണ്.  ▪️അപേക്ഷയുടെ അക്നോളജ്‌മെൻ്റ് പേജിൻ്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്യേണ്ടതില്ല.  ▪️അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ.  ▪️കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്

കരിയർ ഗൈഡൻസ്, കൗൺസലിങ് എന്നത് നിസാരസംഭവമല്ല

 ഇന്നലെയും മിനിഞ്ഞാന്നുമായി രണ്ട് മൂന്ന് രക്ഷിതാക്കൾ എന്നെ വാട്സപ്പിലും ഫോണിലുമായി ബന്ധപ്പെടുന്നു. എല്ലാവർക്കും സമാനമായ ചോദ്യം.... എൻ്റെ മകൻ്റെ / മകളുടെ അഭിരുചി പരീക്ഷ നടത്തിയ റിസൾട്ടാണിത്, ഇത് വെച്ച് ഏത് കോഴ്സാണ് തിരഞ്ഞെടുക്കുക എന്ന് പറയാമോ? റിപ്പോർട്ടുകൾ നോക്കി ഞാനവരോട് പറഞ്ഞത്, അങ്ങിനെ പെട്ടെന്ന് ഒരു മറുപടി തരാൻ എനിക്കാകില്ല. കുട്ടിയെ കണ്ട് കാര്യങ്ങൾ അന്വേഷിക്കണം. താത്പര്യവും സ്കില്ലും അറിയണം. അതൊക്കെ അറിഞ്ഞ് റിപ്പോർട്ടിനെ വിലയിരുത്തണം, എന്നിട്ട് വേണം കാര്യങ്ങൾ പറയാൻ. ഈ ഇൻ്റർനാഷനൽ റിപ്പോർട്ടിൽ എല്ലാം പറയുന്നുണ്ടല്ലോ, അത് വെച്ചുള്ള കോഴ്സുകൾ എവിടെ എന്ന് പറഞ്ഞ് തന്നാൽ പോരെ എന്നവർ തിരിച്ച് ചോദിച്ചു. എത്ര വലിയ കൺസൾട്ടൻസി തരുന്ന റിപ്പോർട്ടാണെങ്കിലും, എന്ത് ഇൻ്റർനാഷനൽ റിപ്പോർട്ടിങ്ങാണെങ്കിലും പാരൻ്റ് ആവശ്യപ്പെടും പ്രകാരം കുട്ടിയെ ഒഴിവാക്കി മറുപടി തരുന്നതിൽ നീതിയില്ല. കുട്ടിയെ അറിഞ്ഞ്, കുട്ടിക്കനുയോജ്യ കോഴ്സേത് എന്ന് കൃത്യമായി വിശകലനം ചെയ്യാൻ കുട്ടിയോട് സംസാരിക്കണം, രക്ഷിതാവിനോട് സംസാരിക്കണം. എന്നിട്ട് വേണം പറഞ്ഞു കൊടുക്കാൻ. ഞാനിത്ര പറഞ്ഞ് നിർത്തിയപ്പോൾ അവർ പറയുകയാണ് എഐയുടെ കാലമാണ്. Al യെ ക