Posts

പ്ലസ്ടു കൊമേഴ്സ് വിദ്യാർഥികൾക്ക് : തുടർപഠനത്തിനുള്ള കോഴ്സുകൾ

ബികോം, ബിബിഎ തുടങ്ങി കൊമേഴ്സ്, മാനേജ്മെന്റ് മേഖലയിലെ ബിരുദ പ്രോഗ്രാമുകൾ കേരളത്തിലെ വിവിധ കോളജുകളിലുണ്ട്. ഇവയ്ക്കുപുറമേ രാജ്യത്തെ വേറിട്ട ശ്രദ്ധേയ പ്രോഗ്രാമുകൾ പരിചയപ്പെടാം 1) ഇന്റഗ്രേറ്റഡ് എംബിഎ:പ്രധാനമായും മൂന്ന് എൻട്രൻസ് പരീക്ഷകൾ ∙ IPMAT - Indore: ഇൻഡോർ, റാഞ്ചി ഐഐഎമ്മുകളിലേക്കും ഐഐഎഫ്ടി കാക്കിനഡയിലേക്കും നൽസാർ ഹൈദരാബാദിലേക്കും. ∙ IPMAT Rhotak: റോത്തക് ഐഐഎമ്മിലേക്ക്. ∙ JIPMAT: ജമ്മു, ബോധ്ഗയ ഐഐഎമ്മുകളിലേക്ക്. നൽസാർ ഹൈദരാബാദിലേക്ക് നൽസാർ മാനേജ്മെന്റ് എൻട്രൻസ് ടെസ്റ്റുമുണ്ട്. മുംബൈ യൂണിവേഴ്സിറ്റി, നിർമ യൂണിവേഴ്സിറ്റി, NMIMS എന്നിവിടങ്ങളിലും ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമുകളുണ്ട്. 2) സിയുഇടി–യുജി വഴി വിവിധ പ്രോഗ്രാമുകൾ ∙ഡൽഹി സർവകലാശാല: വിവിധ കോളജുകളിൽ ബിബിഎ, ബികോം, ബിഎംഎസ്, ബിവോക് (ഹെൽത്ത് കെയർ മാനേജ്മെന്റ് / ബാങ്കിങ് ഓപ്പറേഷൻസ് / റീട്ടെയ്ൽ മാനേജ്മെന്റ് & ഐടി, ബിസിനസ് ഇക്കണോമിക്സ്) ∙രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റി അമേഠി: ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസസ് & എയർ കാർഗോ ∙തമിഴ്നാട് കേന്ദ്ര സർവകലാശാല: ബിബിഎ ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ് ∙ ബനാറസ് ഹ

മാറ്റങ്ങളുമായി സിയുഇടി-യുജി പരീക്ഷ 2024

കേന്ദ്രസര്‍വകലാശാല ഉള്‍പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലേക്കുള്ള ബിരുദപ്രവേശനത്തിനുള്ള സിയുഇടി - യുജി പരീക്ഷ ഈ വര്ഷം മുതൽക്ക്  ഹൈബ്രിഡ് രീതിയില്‍ നടത്താന്‍ തീരുമാനമായി. ഈ . രാജ്യത്തെ ഗ്രാമീണ മേഖലയിലേതുള്‍പ്പെടെ എല്ലാവര്‍ക്കും വീടിനടുത്ത് നിന്ന് തന്നെ പരീക്ഷയെഴുതാനായി ഇതിലൂടെ സാധിക്കും. 2022 ലാണ് സിയുഇടി യുജി പരീക്ഷ ആരംഭിക്കുന്നത്. മുന്‍വര്‍ഷങ്ങളിൽ കപ്യൂട്ടര്‍ അധിഷ്ഠിതമായി പല ദിവസങ്ങളിലായിട്ടായിരുന്നു പരീക്ഷ നടത്തിയിരുന്നത് . പിന്നീട് നോര്‍മ്മലൈസേഷനിലൂടെ മാര്‍ക്ക് ഏകീകരിച്ച് ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു.  കഴിഞ്ഞ വര്‍ഷം വരെ ഒരു വിദ്യാര്‍ത്ഥിക്ക് 10 വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാം  എന്നാല്‍ *ഈ വര്‍ഷം മുതലിത് ആറെണ്ണമായി ചുരുങ്ങും. 3 പ്രധാന വിഷയങ്ങള്‍, 2 ഭാഷകള്‍, ഒരു ജനറല്‍ പരീക്ഷ എന്നിവയുള്‍പ്പെടെയാകും 6 വിഷയങ്ങള്‍.* ഹൈബ്രിഡ് രീതി നിലവില്‍ വരുന്നതോടെ പരീക്ഷ ദിനങ്ങളും, പരീക്ഷ കേന്ദ്രങ്ങളും കുറയ്ക്കാനും ഫലം വേഗത്തില്‍ പ്രഖ്യാപിക്കാനും സാധിക്കും. ഗ്രാമീണ മേഖലകളിലും പരീക്ഷ കേന്ദ്രം സജ്ജീകരിക്കാനാവും 

യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2024, ഇപ്പോള്‍ അപേക്ഷിക്കാം

ബിരുദധാരികൾക്ക് 2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം_  യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.  ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 5 വരെ അപേക്ഷ സമര്‍പ്പിക്കാം.  മാര്‍ച്ച് 6 മുതല്‍ 12 വരെ തിരുത്താനുള്ള അവസരമുണ്ട് . ആയിരത്തിലധികം ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.  പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ട പരീക്ഷയാണിത് ബിരുദമാണ് യോഗ്യത. 21 വയസ് മുതല്‍ 32 വയസ് വരെയാണ് പ്രായപരിധി.  നിര്‍ദിഷ്ട വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്.  100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്‌സി എസ്ടി വിഭാഗം, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല. വൺടൈം രജിസ്‌ട്രേഷൻ നൽകിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്   വിശദവിവരങ്ങള്‍ക്ക്  www.upsc.gov.in.

Psychometric Test

 സൈക്കോമെട്രിക് ടെസ്റ്റ് നിങ്ങൾക്ക് സൗജന്യമായി നടത്തണം എന്നാഗ്രഹിക്കുന്നവർക്ക്  https://www.buddy4study.com/psychometric-test?utm_source=header

ജെഇഇ, നീറ്റ് മറ്റ് പരീക്ഷകൾക്ക് തയാറെടുക്കുന്നവരറിയാൻ

 നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന എൻട്രൻസ് പരീക്ഷകളിൽ നല്ല മാർക്ക് നേടാൻ കോച്ചിങ് സെന്ററുകളെ തന്നെ ആശ്രയിക്കണം എന്നില്ല. NTA തന്നെ പരീക്ഷകൾക്ക് തയാറാകുന്നവരെ സഹായിക്കാൻ അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്  ഒന്ന്. നാഷണല്‍ ടെസ്റ്റ് അഭ്യാസ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് തന്നെ പരീക്ഷാ പരിശീലനം സാധ്യമാക്കുന്ന സംവിധാനമാണ് നാഷണല്‍ ടെസ്റ്റ് അഭ്യാസ്. നിര്‍മിതബുദ്ധി അധിഷ്ഠിതമായ നാഷണല്‍ ടെസ്റ്റ് അഭ്യാസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ മോക്ക് ടെസ്റ്റുകളാണുണ്ടാവുക. ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ. ഇ.ഇ.) മെയിന്‍, നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി., എന്നിവയുടെ മോക് ടെസ്റ്റുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. National Test Abhyas എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും  ആപ്പ് ലഭ്യമാണ്. പേര്, മൊബൈല്‍ നമ്പര്‍/ഇ-മെയില്‍ വിലാസം എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്ത് പാസ്വേഡ് നല്‍കിയാല്‍ ആപ്പ് ഉപയോഗിക്കാം. അഭ്യാസ് ആപിനുള്ള ലിങ്ക്: https://nta.ac.in/Abhyas രണ്ട്. കണ്ടന്റ് ബേസ്‌ഡ് ലക്‌ചേഴ്‌സ്  ജെഇഇ മെയിൻ, നീറ്റ് പരീക്ഷ

പ്ലസ്ടുക്കാർക്ക് സേനകളിൽ ജോലിനേടാൻ അവസരം : അപേക്ഷ ജനുവരി 9 വരെ

പ്ലസ്ടുക്കാർക്ക് നാഷനൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷ വഴിയും ബിരുദധാരികൾക്ക് കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴിയും സേനകളിൽ അവസരം. യുപിഎസ്‌സിയുടെ പരീക്ഷ ഏപ്രിൽ 21ന്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. തുടർന്ന് എസ്എസ്ബി ഇന്റർവ്യൂവുമുണ്ട്. അപേക്ഷ ജനുവരി 9 വരെ. www.upsconline.nic.in ശാരീരികയോഗ്യതാ വിവരങ്ങൾക്കും സിലബസിനും വിജ്‌ഞാപനം: www.upsc.gov.in  സിഡിഎസ്: 457 ഒഴിവ് ∙ ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ: അവിവാഹിതരായ പുരുഷന്മാർക്കായി 100 ഒഴിവ്.  ജനനം: 2001 ജനുവരി രണ്ട്-  2006 ജനുവരി ഒന്ന്.  യോഗ്യത: ബിരുദം. ∙ നേവൽ അക്കാദമി, ഏഴിമല:  അവിവാഹിതരായ പുരുഷന്മാർക്കായി 32 ഒഴിവ്.  ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്.  യോഗ്യത: ബിടെക് / ബിഇ ∙ എയർ ഫോഴ്‌സ് അക്കാദമി,  ഹൈദരാബാദ്: 32 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2005 ജനുവരി ഒന്ന്. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സാകാം. 25നു താഴെയുള്ളവർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്‌സ്, മാത്‌സ്) അല്ലെങ്കിൽ ബിടെക് / ബിഇ. ∙ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ:  അവിവാഹിത പുരുഷന്‍മാർക്ക് 275

Free Career Aptitude Tests Available @ Online

1. Truity Holland Code Career Test The Holland Code Career Test by Truity is based on the Holland Code model, which classifies people into six work personality types—Realistic, Investigative, Artistic, Social, Enterprising, and Conventional (RIASEC). These form the basis of assigning people to different interest clusters, job categories, or work environments. This career aptitude test evaluates you on the basis of your interests, values, preferences for different activities and occupations, how you see yourself vs. how others see you, and things you tend to avoid. The Holland Code also has a set of definitions, descriptions, and adjectives related to the different work environment topologies. The test takes around 5 minutes to complete, and you get your results instantaneously. You'll learn more about your primary and secondary interest areas, careers suitable to these areas, your top career matches, along with example job profiles, average salaries, and career growth prospects. Th