പ്ലസ്ടു കൊമേഴ്സ് വിദ്യാർഥികൾക്ക് : തുടർപഠനത്തിനുള്ള കോഴ്സുകൾ

ബികോം, ബിബിഎ തുടങ്ങി കൊമേഴ്സ്, മാനേജ്മെന്റ് മേഖലയിലെ ബിരുദ പ്രോഗ്രാമുകൾ കേരളത്തിലെ വിവിധ കോളജുകളിലുണ്ട്. ഇവയ്ക്കുപുറമേ രാജ്യത്തെ വേറിട്ട ശ്രദ്ധേയ പ്രോഗ്രാമുകൾ പരിചയപ്പെടാം


1) ഇന്റഗ്രേറ്റഡ് എംബിഎ:പ്രധാനമായും മൂന്ന് എൻട്രൻസ് പരീക്ഷകൾ

∙ IPMAT - Indore: ഇൻഡോർ, റാഞ്ചി ഐഐഎമ്മുകളിലേക്കും ഐഐഎഫ്ടി കാക്കിനഡയിലേക്കും നൽസാർ ഹൈദരാബാദിലേക്കും.

∙ IPMAT Rhotak: റോത്തക് ഐഐഎമ്മിലേക്ക്.

∙ JIPMAT: ജമ്മു, ബോധ്ഗയ ഐഐഎമ്മുകളിലേക്ക്.

നൽസാർ ഹൈദരാബാദിലേക്ക് നൽസാർ മാനേജ്മെന്റ് എൻട്രൻസ് ടെസ്റ്റുമുണ്ട്. മുംബൈ യൂണിവേഴ്സിറ്റി, നിർമ യൂണിവേഴ്സിറ്റി, NMIMS എന്നിവിടങ്ങളിലും ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമുകളുണ്ട്.


2) സിയുഇടി–യുജി വഴി വിവിധ പ്രോഗ്രാമുകൾ

∙ഡൽഹി സർവകലാശാല: വിവിധ കോളജുകളിൽ ബിബിഎ, ബികോം, ബിഎംഎസ്, ബിവോക് (ഹെൽത്ത് കെയർ മാനേജ്മെന്റ് / ബാങ്കിങ് ഓപ്പറേഷൻസ് / റീട്ടെയ്ൽ മാനേജ്മെന്റ് & ഐടി, ബിസിനസ് ഇക്കണോമിക്സ്)

∙രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റി അമേഠി: ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസസ് & എയർ കാർഗോ

∙തമിഴ്നാട് കേന്ദ്ര സർവകലാശാല: ബിബിഎ ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്

∙ ബനാറസ് ഹിന്ദു സർവകലാശാല: ബികോം / ബികോം ഫിനാൻഷ്യൽ മാർക്കറ്റ് മാനേജ്മെന്റ്, ബിവോക് (മാർക്കറ്റിങ് & ഐടി / ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് / ബാങ്കിങ് / ഇൻഷുറൻസ് & റീട്ടെയ്ൽ / റീട്ടെയ്ൽ & ലോജിസ്റ്റിക്സ് / ഫാഷൻ ടെക്നോളജി / ഹോട്ടൽ മാനേജ്മെന്റ്)

∙ ഡൽഹി ടെക്നളോജിക്കൽ യൂണിവേഴ്സിറ്റി: ബിബിഎ

∙ഫുട്‌വെയർ ഡിസൈൻ & ഡവലപ്മെന്റ് ഇൻ്സ്റ്റിറ്റ്യൂട്ട്: ബിബിഎ റീട്ടെയ്ൽ & ഫാഷൻ മെർച്ചൻഡൈസ്

∙ ജാമിയ ഹംദാർദ്: ബിബിഎ

∙ ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റി: ബികോം കോ–ഓപ്പറേഷൻ, ബിബിഎ

∙ നിക്മാർ യൂണിവേഴ്സിറ്റി പുണെ: ഇന്റഗ്രേറ്റഡ് എംബിഎ

∙ കേരള കേന്ദ്ര സർവകലാശാല: ബികോം ബിഎഡ് (നാലു വർഷം)


3) പ്രഫഷനൽ യോഗ്യതകൾ: ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് & മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ് തുടങ്ങിയ പ്രഫഷനൽ യോഗ്യതകൾക്കുള്ള പരിശീലനവും മികച്ച കരിയർ സാധ്യതകൾ തുറന്നുതരും.

4) സെന്റ് സേവ്യേഴ്സ് മുംബൈ: ബിഎംഎസ്, ബിഎംഎം ( മാർക്കറ്റിങ് മാനേജ്മെന്റ്)

5) കിറ്റ്സ് തിരുവനന്തപുരം: ബിബിഎ ടൂറിസം മാനേജ്മെന്റ്

ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ് മേഖലയിലെ വിവിധ പ്രോഗ്രാമുകളും പരിഗണിക്കാവുന്നതാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students