പ്ലസ്ടുക്കാർക്ക് സേനകളിൽ ജോലിനേടാൻ അവസരം : അപേക്ഷ ജനുവരി 9 വരെ

പ്ലസ്ടുക്കാർക്ക് നാഷനൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷ വഴിയും ബിരുദധാരികൾക്ക് കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴിയും സേനകളിൽ അവസരം. യുപിഎസ്‌സിയുടെ പരീക്ഷ ഏപ്രിൽ 21ന്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. തുടർന്ന് എസ്എസ്ബി ഇന്റർവ്യൂവുമുണ്ട്. അപേക്ഷ ജനുവരി 9 വരെ. www.upsconline.nic.in ശാരീരികയോഗ്യതാ വിവരങ്ങൾക്കും സിലബസിനും വിജ്‌ഞാപനം: www.upsc.gov.in 


സിഡിഎസ്: 457 ഒഴിവ്


∙ ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ: അവിവാഹിതരായ പുരുഷന്മാർക്കായി 100 ഒഴിവ്. 

ജനനം: 2001 ജനുവരി രണ്ട്-  2006 ജനുവരി ഒന്ന്. 

യോഗ്യത: ബിരുദം.


∙ നേവൽ അക്കാദമി, ഏഴിമല: 

അവിവാഹിതരായ പുരുഷന്മാർക്കായി 32 ഒഴിവ്. 

ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. 

യോഗ്യത: ബിടെക് / ബിഇ


∙ എയർ ഫോഴ്‌സ് അക്കാദമി, 

ഹൈദരാബാദ്: 32 ഒഴിവ്.

ജനനം: 2001 ജനുവരി രണ്ട്- 2005 ജനുവരി ഒന്ന്. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സാകാം. 25നു താഴെയുള്ളവർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്‌സ്, മാത്‌സ്) അല്ലെങ്കിൽ ബിടെക് / ബിഇ.


∙ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ: 

അവിവാഹിത പുരുഷന്‍മാർക്ക് 275 ഒഴിവ്. ഷോർട് സർവീസ് കമ്മിഷൻ. 

ജനനം: 2000 ജനുവരി രണ്ട്- 

2006 ജനുവരി ഒന്ന്. 

യോഗ്യത: ബിരുദം 


∙ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ: 

സ്ത്രീകൾക്ക് 18 നോൺ ടെക്‌ ഒഴിവ്. അവിവാഹിതർക്കു പുറമേ ബാധ്യതയില്ലാത്ത വിധവകൾക്കും വിവാഹമോചിതർക്കും അവസരം. 

ജനനം: 2000 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിരുദം.

എല്ലാ വിഭാഗത്തിലും അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ആദ്യ മൂന്നു വിഭാഗങ്ങളിൽ ബന്ധപ്പെട്ട എൻസിസി സി സർട്ടിഫിക്കറ്റുകാർക്ക് നിശ്ചിത ഒഴിവ്.

അപേക്ഷാഫീസ്: 200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. 


എൻഡിഎ: 400 ഒഴിവ്


ഒഴിവ്: 400 (എൻഡിഎ: കരസേന–208, വ്യോമസേന–120, നാവികസേന–42; നേവൽ അക്കാദമി–30.)

ജനനം: 2005 ജൂലൈ രണ്ട്- 2008 ജൂലൈ ഒന്ന്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരമുണ്ട്.

യോഗ്യത: എൻഡിഎ ആർമി വിങ്ങിലേക്ക് പ്ലസ് ടു ജയം. എൻഡിഎ എയർ, നേവൽ വിങ്ങുകളിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് പ്ലസ്‌ ടു. അവസാന പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മുൻപു സിപിഎസ്‌എസ്/ പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. 

അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർക്കും പെൺകുട്ടികൾക്കും ജെസിഒ, എൻസിഒ, ഒആർ റാങ്ക് ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും മക്കൾക്കും ഇളവുണ്ട്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students