Posts

Psychology Myths & Facts

 *സൈക്കോളജി_നമ്മൾ_ഉദ്ദേശിച്ച_ആളല്ല* എന്ന്‌ പറയാതിരിക്കാൻ പ്ലസ്‌ടു കഴിഞ്ഞു സൈക്കോളജിയിലേക്ക് വണ്ടി കയറുന്നവർ അറിയാൻ... ആദ്യമേ പറയട്ടെ , ഇത് നിങ്ങളുടെ ആവേശം തളർത്താനല്ല , മറിച്ചു ഇപ്പൊ ഉള്ള ആവേശം ഡിഗ്രിയും പിജിയും പഠിക്കുമ്പോഴും തളരാതിരിക്കാൻ വേണ്ടിയാണ്. ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവെന്നു പറഞ്ഞ SSLC യും , രണ്ടാമത്തെ വഴിതിരിവെന്നു പറഞ്ഞ പ്ലസ് ടു  പരീക്ഷയും കഴിഞ്ഞ് അടുത്ത വഴി തിരിയാൻ വേണ്ടി ഡിഗ്രിക്ക് ചേരാൻ നിൽക്കുന്ന ഒരുപാട് കുട്ടികളുടെ പ്രിയപ്പെട്ട ഓപ്‌ഷൻ ആയി സൈക്കോളജി മാറി വരുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള കരിയർ ചോയ്സ് ശ്രദ്ധിച്ചാൽ മനസ്സിലാകും. വളരെ നല്ലതും പ്രശംസനീയവുമാണ് കുട്ടികളുടെ ഈ മനോഭാവം. മറ്റേതൊരു വിഷയത്തേക്കാളും ഒരുപക്ഷേ മറ്റുള്ളവരുടെ നന്മയ്ക്കും , സന്തോഷത്തിനും കാരണമാകുന്ന ഒരു പ്രൊഫെഷനും, ആത്മ സംതൃപ്തിയിലൂടെ ജോലി ചെയ്യാനും സാധിക്കുന്ന ഒരു തൊഴിൽ- സേവന മേഖല എന്ന നിലയിൽ സൈക്കോളജിയിലേക്ക് കടന്ന് വരുന്ന വിദ്യാർഥികളെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു. സൈക്കോളജി തിരഞ്ഞെടുക്കുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നാകും എന്ന്‌ തോന്നുന്നു, ഭാവിയിൽ നിരാ

Polytechnic Colleges

 *പോളിടെക്നിക് കോളേജുകൾ: സാങ്കേതിക വിജ്ഞാനങ്ങൾ പകർന്നു തരുന്ന കലാലയങ്ങൾ* 🔳പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു, പിന്നെ ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകൾ തിരഞ്ഞെടുത്ത് മുന്നേറുന്നതിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയിൽ പഠനമാഗ്രഹിക്കുന്നവരുടെ   മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്നിക് കോളേജുകളിലെ എൻജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകൾ. 🔳പ്രായോഗിക  പരിജ്ഞാനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പോളിടെക്നിക്കുകളിലെ പഠന ശേഷം ശ്രദ്ധേയമായ തൊഴിലവസരങ്ങളാണുള്ളതെന്നത് പലപ്പോഴും വിദ്യാർഥികൾ വേണ്ടത്ര പരിഗണിക്കുന്നത് കാണാറില്ല. 🔳കേരള സർക്കാറിന്റെ പൊതുമരാമത്ത്, വൈദ്യുതി, ജലസേചനം  തുടങ്ങിയ വിവിധ വകുപ്പുകൾക്ക് പുറമെ ഇന്ത്യൻ റെയിൽവേ, ബിഎച്ച്ഇഎൽ, എൻടിപിസി, പവർഗ്രിഡ്,  ഇന്ത്യൻ ഓയിൽ,  ഗെയിൽ,   സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ,  ഭാരത് പെട്രോളിയം, ഒഎൻജിസി,  കോൾ ഇന്ത്യ, എച്ച്പിസിഎൽ, ബിഎസ്എൻഎൽ, ഐടി കമ്പനികൾ, നിർമാണ, ഉദ്പാദന, മെയിന്റനൻസ് കമ്പനികൾ തുടങ്ങിയ സർക്കാർ, സ്വകാര്യ  മേഖലകളിൽ തൊഴിലവസരം നേടാവുന്നതാണ്. 🔳സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റെഷൻ ബ്രാഞ്ചുകളിൽ പഠനം പൂർത്തിയാക്കിയ ശേഷം  പ്രായോഗിക തൊഴിലനുഭ

Career @ Social Work

സോഷ്യല്‍ വര്‍ക്ക് എന്ന പദം പോലും പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു. സോഷ്യല്‍ സര്‍വീസ് പലപ്പോഴും സോഷ്യല്‍ വര്‍ക്ക് ആയി തെറ്റിധരിക്കപ്പെടുന്നുണ്ട്. സാമൂഹ്യ സേവനം ചെയ്യുന്നവരെ ഒക്കെ സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നാണ് സമൂഹവും സാമൂഹിക സേവകരും വിശേഷിപ്പിക്കുന്നത്. സര്‍വീസും, വര്‍ക്കും തമ്മിലുള്ള പ്രധാന വ്യത്യാസം വര്‍ക്ക് ചെയ്താല്‍ ക്യാഷ് കൊടുക്കണം എന്ന് തന്നെ ആണ്. ഇത് പറയുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ കേട്ടിട്ടുണ്ട് സര്‍വീസ് ചെയ്യാന്‍ ആള്‍ ഉണ്ടാകുമ്പോള്‍ ക്യാഷ് കൊടുത്ത് ആളെ വെക്കണോ എന്ന്. തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന നമ്മുടെ സമൂഹത്തില്‍ പേര്‍സണല്‍ ലൈഫ് ഒക്കെ മാറ്റി വച്ച് കമ്മിറ്റഡ് സര്‍വീസ് ചെയ്യാന്‍ മാത്രമായി എത്ര പേര്‍ കാണും? ഇവിടെ സോഷ്യല്‍ വെല്‍ഫെയര്‍ മേഖലയില്‍ തന്നെ ഒരുപാട് ചെയ്യാന്‍ ഉണ്ട്, അതൊക്കെ പേര്‍സണല്‍ ലൈഫിനേക്കാള്‍ സര്‍വീസിന് ഇമ്പോർട്ടൻസ് കൊടുത്ത് ചെയ്യാന്‍ സന്നദ്ധരായ എത്ര പേര്‍ കാണും? അത്തരത്തില്‍ ഉള്ളവരെ കൊണ്ട് മാത്രം സോഷ്യല്‍ Welfare ആക്ടിവിറ്റീസ് നല്ല രീതിയില്‍ നടക്കുമോ? നേരെ മറിച്ച് അതൊരു തൊഴിലായി ഏറ്റെടുത്ത് ചെയ്യാന്‍ ഉള്ളവര്‍ ഉണ്ടാകുന്നത് നല്ലതല്ലേ?… സര്‍വീസിന്റെയും വര്‍

After 10th Options & Opportunities

 *പത്ത് കഴിഞ്ഞാല്‍ പ്ലസ് വണ്‍ മാത്രമല്ല, മറ്റ് അവസരങ്ങളും ഓപ്ഷനുകളും വാനോളം* പത്താം ക്ലാസ് വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്ക്, കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലുമുള്ള പഠന സാധ്യതയാണ് പ്ലസ് ടു. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 46 കോമ്പിനേഷനുകള്‍ പ്ലസ്ടുവില്‍ നിലവിലുണ്ട്. അതുകൊണ്ട് തന്നെ, കോമ്പിനേഷനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, വിദ്യാര്‍ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയവ തന്നെ തിരഞ്ഞെടുക്കണം. രക്ഷിതാക്കള്‍ക്ക് ഇഷ്ടമെന്നു കരുതി, കൊമേഴ്‌സ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയെ സയന്‍സിനു കൊണ്ടുപോയി ചേര്‍ത്തരുത്. സ്വയം തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുള്ള അവരുടെ പ്രായത്തെ പരിഗണിച്ച്, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. സയന്‍സില്‍ താത്പര്യമില്ലെങ്കില്‍ ഹ്യുമാനിറ്റീസ് അല്ലെങ്കില്‍ കോമേഴ്‌സ് ഗ്രൂപ്പെടുക്കാന്‍ പ്രേരിപ്പിക്കണം. ഏതു കോഴ്‌സ് എടുക്കുമ്പോഴും, പ്ലസ് ടുവിനു ശേഷമുള്ള തുടര്‍പഠനം കൂടി മുന്നില്‍ കാണേണ്ടതുണ്ട്. സയന്‍സ് പഠിക്കാന്‍ ഒരു താത്പര്യവുമില്ലാത്ത വിദ്യാര്‍ഥികളെക്കൊണ്ട് ബയോമാത്‌സ്‌ എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. മെഡിക്കല്‍-പാരാമെഡിക്കല്‍ കോഴ്‌സു

Autonomous Colleges in Kerala

  ഓട്ടോണമസ് കോളേജുകൾ : സയൻസ്, കൊമേഴ്സ് , മാനവിക വിഷയങ്ങളിൽ ട്രഡീഷണൽ ഡിഗ്രി പഠനം നടത്തണമെന്ന് തീരുമാനിച്ചവരാണ് നിങ്ങളെങ്കിൽ "ഓട്ടോണമസ്"  കോളേജുകൾ  നിങ്ങൾ  മറക്കരുത്. കേരളത്തിലെ സ്വയംഭരണാവകാശമുള്ള വിവിധ ഓട്ടോണമസ് കോളേജുകൾ ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ച് കഴിഞ്ഞു.. ചിലത് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.. ബാക്കിയുള്ളവ ഉടൻ അപേക്ഷ ക്ഷണിക്കും.. സി.ബി.എസ്.ഇ +2 ഫലം പുറത്ത് വന്നു. ഇനി സ്റ്റേറ്റ് ഹയർ സെക്കണ്ടറിയുടെയും  റിസൽട്ട് വരുന്നതോടെ കുട്ടികൾ ബിരുദ പ്രവേശനത്തിനായി അപേക്ഷകൾ സമർപ്പിക്കണം. മെഡിക്കൽ, എൻജിനീയറിംഗ് അഗ്രിക്കൾച്ചർ,ലോ പോലെയുള്ള പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം തേടുന്നവരെ മാറ്റി നിർത്തിയാൽ ബാക്കിയുള്ള ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക്  കീഴിലുള്ള വിവിധ ആർട്സ് & സയൻസ് കോളേജുകളെയാണ് ബിരുദപഠനത്തിനായി ആശ്രയിക്കുന്നത്.  കേരളത്തിലെ വിവിധ സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക് സർവ്വകലാശാലകളുടെ കേന്ദ്രീകൃത  അഡ്മിഷൻ (ഏകജാലകം) വഴിയാണ് അഡ്മിഷൻ നടക്കുന്നത്. എന്

Difference between CA, CMA , ACCA & CS Courses

 സിഎ, സിഎംഎ, എസിസിഎ ,സിഎസ് കോഴ്സുകള്‍ തമ്മിലുള്ള വ്യത്യാസം? CA: അക്കൗണ്ട്, ടാക്സേഷന്‍, ഓഡിറ്റിംഗ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് എന്നീ കാര്യങ്ങളിലാണ് ഒരു സിഎക്കാരന്‍ ശ്രദ്ധിക്കുന്നത്.  CMA: സിഎ കോഴ്സുമായി നല്ല സാമ്യമുണ്ടെങ്കില്‍ കൂടി മാനേജ്മെൻറ്  അക്കൗണ്ടിംഗും കോസ്റ്റിംഗുമാണ് ഒരു സിഎംഎക്കാരന്‍റെ ഏരിയ.  CS: CS ആണെങ്കില്‍ മറ്റൊരു ഫീല്‍ഡാണ്. നിയമവുമായി ബന്ധപ്പെട്ടാണ് സിഎസിന്‍റെ ജോലികള്‍ കിടക്കുന്നത്. ഗവേര്‍ണന്‍സും കംപ്ലയന്‍സുമാണ് സിഎസ് കോഴ്സിന്‍റെ സിലബസിന്‍റെ ഭാഗം. ACCA: ACCA എന്നത് ഗ്ലോബല്‍ അക്കൗണ്ടിംഗ് പ്രൊഫഷണല്‍ കോഴ്സാണ്. എസിസിഎ ഫ്ലക്സിബിളാണ്. ഒരു സമയത്ത് ഒരു പേപ്പറ് വീതം പഠിച്ചെഴുതി പാസാകാം. ഒന്നിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമില്ലാത്ത കുട്ടികള്‍ക്ക് എസിസിഎ കോഴ്സ് നല്ലതാണ്. യുകെ ആസ്ഥാനമായുള്ള സ്ഥാപനമാണ് എസിസിഎയുടെ പരീക്ഷ നടത്തുന്നത്. പൗണ്ടില്‍ വരുന്ന മാറ്റത്തിന് അനുസരിച്ച് ഫീസില്‍ മാറ്റം വരും. CMA-US :  CMA- US പെട്ടെന്ന് കിട്ടുന്ന ഒരു പ്രൊഫഷണല്‍ ഡിഗ്രി എന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ്. വിദേശത്ത് എവിടെയെങ്കിലും ഈ ഫീല്‍ഡില്‍ ജോലി നേടാന്‍ ഈ ഡിഗ്രി മതി. ഒരു വ

Site information related to medical admissions in different states of India

   MCC All India Quota & Deemed medical colleges WWW.MCC.NIC.IN Assam State medical Counselling official website: WWW.DMEASSAM.GOV.IN Chhattishgarh  medical State medical Counselling official website: WWW.CGDME.CO.IN Karnataka medical State medical Counselling(KEA)official website    : WWW.KEA.KAR.NIC.IN Maharastra  medical State medical Counselling official website: WWW.MAHACET.ORG    Madhaya Pradesh State medical Counselling official website: WWW.DME.MPONLINE.GOV.IN Punjab State medical Counselling official website: WWW.BFUHS.AC.IN Kerala State medical Counselling official website: http://www.cee-kerala.org/  WWW.CEE.KERALA.GOV.IN Haryana State medical Counselling official website: WWW.DMERHARYANA.ORG DMERHARYANA.ORG Himachal Pradesh State medical Counselling official website: www.amruhp.ac.in or http://www.hpuniv.ac.in/ Andhra Pradesh State medical Counselling official website: WWW.APMEDCO.COM Bihar State medical Counselling official website: WWW.BCECEBOA