Difference between CA, CMA , ACCA & CS Courses

 സിഎ, സിഎംഎ, എസിസിഎ ,സിഎസ് കോഴ്സുകള്‍ തമ്മിലുള്ള വ്യത്യാസം?

CA:

അക്കൗണ്ട്, ടാക്സേഷന്‍, ഓഡിറ്റിംഗ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് എന്നീ കാര്യങ്ങളിലാണ് ഒരു സിഎക്കാരന്‍ ശ്രദ്ധിക്കുന്നത്. 

CMA:

സിഎ കോഴ്സുമായി നല്ല സാമ്യമുണ്ടെങ്കില്‍ കൂടി മാനേജ്മെൻറ്  അക്കൗണ്ടിംഗും കോസ്റ്റിംഗുമാണ് ഒരു സിഎംഎക്കാരന്‍റെ ഏരിയ. 

CS:

CS ആണെങ്കില്‍ മറ്റൊരു ഫീല്‍ഡാണ്. നിയമവുമായി ബന്ധപ്പെട്ടാണ് സിഎസിന്‍റെ ജോലികള്‍ കിടക്കുന്നത്. ഗവേര്‍ണന്‍സും കംപ്ലയന്‍സുമാണ് സിഎസ് കോഴ്സിന്‍റെ സിലബസിന്‍റെ ഭാഗം.

ACCA:

ACCA എന്നത് ഗ്ലോബല്‍ അക്കൗണ്ടിംഗ് പ്രൊഫഷണല്‍ കോഴ്സാണ്. എസിസിഎ ഫ്ലക്സിബിളാണ്. ഒരു സമയത്ത് ഒരു പേപ്പറ് വീതം പഠിച്ചെഴുതി പാസാകാം. ഒന്നിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമില്ലാത്ത കുട്ടികള്‍ക്ക് എസിസിഎ കോഴ്സ് നല്ലതാണ്. യുകെ ആസ്ഥാനമായുള്ള സ്ഥാപനമാണ് എസിസിഎയുടെ പരീക്ഷ നടത്തുന്നത്. പൗണ്ടില്‍ വരുന്ന മാറ്റത്തിന് അനുസരിച്ച് ഫീസില്‍ മാറ്റം വരും.

CMA-US :

 CMA- US പെട്ടെന്ന് കിട്ടുന്ന ഒരു പ്രൊഫഷണല്‍ ഡിഗ്രി എന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ്. വിദേശത്ത് എവിടെയെങ്കിലും ഈ ഫീല്‍ഡില്‍ ജോലി നേടാന്‍ ഈ ഡിഗ്രി മതി. ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ മതി പഠനത്തിന്. 

CMA-INDIA :

 CMA-INDIA മൂന്നു നാല് വര്ഷം കൊണ്ട് തീർക്കാവുന്ന  കോഴ്സാണ്. ഫൗണ്ടേഷനും ഇന്‍ററും ഫൈനലും കടമ്പകള്‍ കടന്നാല്‍ മാത്രമേ സിഎംഎ ഇന്ത്യ ക്വാളിഫൈഡ് ആകുകയുള്ളൂ..

സിഎ, സിഎംഎ, സിഎസ് എന്നീ പ്രൊഫഷണല്‍ കോഴ്സുകളുടെ ഏറ്റവും വലിയ പ്രത്യേകത തൊഴില്‍സാധ്യതയാണ്. ഈ മൂന്ന് കോഴ്സുകളുടെയും സിലബസ് അപ്റ്റുഡേറ്റ് ആണ്. തിയറിയോട് കൂടി പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സും കൊടുക്കുന്ന കോഴ്സുകളാണ് ഇവയെല്ലാം. ജോലി കിട്ടി ഒരു സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യാനുള്ള സ്കില്ലുകള്‍ പഠനകാലത്ത് തന്നെ ഒരു വിദ്യാര്‍ത്ഥി ആര്‍ജജിച്ചിരിക്കും. പഠിച്ചിറങ്ങിയാല്‍ നൂറു ശതമാനം ജോലി ഉറപ്പാണ്.

സാധാരണ ഒരു ബികോം ബിബിഎ കോഴ്‌സ് ചെയ്യുന്ന ലാഘവത്തോടെ സിഎ, സിഎംഎ, സിഎസ് കോഴ്‌സുകൾ ചെയ്യാം എന്ന് കരുതരുത്. അത്രയ്ക്ക് ആഴവും പരപ്പും ഉള്ള വിഷയമാണ് എല്ലാം . 

ആ വിഷയങ്ങളെ കുറിച്ചെല്ലാം വിദ്യാര്‍ത്ഥിക്ക് നല്ല അറിവുണ്ടായിരിക്കണം. 

പഠനകാലയളവ് വളരെ കുറവുമാണ്. ചെറിയ കാലയളവിനുള്ളില്‍ കുറേ കാര്യങ്ങള്‍ പഠിച്ചെടുക്കാനുണ്ട് എന്ന് ആദ്യമേ മനസ്സിലാക്കണം. നല്ല അധ്വാനവും വേണം. 

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )