Career @ Social Work

സോഷ്യല്‍ വര്‍ക്ക് എന്ന പദം പോലും പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു. സോഷ്യല്‍ സര്‍വീസ് പലപ്പോഴും സോഷ്യല്‍ വര്‍ക്ക് ആയി തെറ്റിധരിക്കപ്പെടുന്നുണ്ട്.

സാമൂഹ്യ സേവനം ചെയ്യുന്നവരെ ഒക്കെ സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നാണ് സമൂഹവും സാമൂഹിക സേവകരും വിശേഷിപ്പിക്കുന്നത്.


സര്‍വീസും, വര്‍ക്കും തമ്മിലുള്ള പ്രധാന വ്യത്യാസം വര്‍ക്ക് ചെയ്താല്‍ ക്യാഷ് കൊടുക്കണം എന്ന് തന്നെ ആണ്. ഇത് പറയുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ കേട്ടിട്ടുണ്ട് സര്‍വീസ് ചെയ്യാന്‍ ആള്‍ ഉണ്ടാകുമ്പോള്‍ ക്യാഷ് കൊടുത്ത് ആളെ വെക്കണോ എന്ന്.


തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന നമ്മുടെ സമൂഹത്തില്‍ പേര്‍സണല്‍ ലൈഫ് ഒക്കെ മാറ്റി വച്ച് കമ്മിറ്റഡ് സര്‍വീസ് ചെയ്യാന്‍ മാത്രമായി എത്ര പേര്‍ കാണും?

ഇവിടെ സോഷ്യല്‍ വെല്‍ഫെയര്‍ മേഖലയില്‍ തന്നെ ഒരുപാട് ചെയ്യാന്‍ ഉണ്ട്, അതൊക്കെ പേര്‍സണല്‍ ലൈഫിനേക്കാള്‍ സര്‍വീസിന് ഇമ്പോർട്ടൻസ് കൊടുത്ത് ചെയ്യാന്‍ സന്നദ്ധരായ എത്ര പേര്‍ കാണും?

അത്തരത്തില്‍ ഉള്ളവരെ കൊണ്ട് മാത്രം സോഷ്യല്‍ Welfare ആക്ടിവിറ്റീസ് നല്ല രീതിയില്‍ നടക്കുമോ?

നേരെ മറിച്ച് അതൊരു തൊഴിലായി ഏറ്റെടുത്ത് ചെയ്യാന്‍ ഉള്ളവര്‍ ഉണ്ടാകുന്നത് നല്ലതല്ലേ?…


സര്‍വീസിന്റെയും വര്‍ക്കിന്റെയും വ്യത്യാസം സാലറിയുടെ കാര്യത്തില്‍ മാത്രമല്ല.

അതിന് സയന്റിഫിക് നോളേജ്, ട്രെയിനിംഗ് ഒക്കെ വേണം.

ഇത് പറയുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യം ആണ് സാമൂഹ്യ പ്രവര്‍ത്തനം ചെയ്യാനോ, ഒരാളെ സഹായിക്കാനോ ഒക്കെ കോളേജില്‍ പോയി പഠിക്കണോ എന്ന്?

ഒരു വ്യക്തിയിലോ സാമൂഹത്തിലോ മാറ്റങ്ങള്‍ ഉണ്ടാക്കാനും Developments ഒക്കെ ഉണ്ടാക്കാനും അവരുടെ സൈക്കോളജി തിയറിറ്റിക്കലി ആയി പഠിക്കേണ്ടിവരും, അവരെ മാനസികമായി സഹായിക്കാന്‍ തെറാപ്പികള്‍ അറിഞ്ഞിരിക്കയും വേണം,

കമ്മ്യൂണിറ്റി ഓര്‍ഗനൈസ് ചെയ്യാനും ഡെവലപ്പ് ചെയ്യാനും അറിയണം, അവര്‍ക്ക് വേണ്ടി പുതിയ പ്രൊജക്റ്റുകൾ ഉണ്ടാക്കണമെങ്കില്‍ പുതിയ പ്രൊജക്റ്റ്‌സ് രൂപകല്പനകൾ അറിഞ്ഞിരിക്കണം, ഒരു സൊസൈറ്റിയുടെ പ്രശ്നങ്ങള്‍ കൃത്യമായി റിസര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ റിസര്‍ച്ചില്‍ അറിവുണ്ടായിരിക്കണം, നമ്മുടെ മുന്നില്‍ വരുന്ന ചില കേസുകള്‍ക്ക് നിയമസഹായം എത്തിച്ചു കൊടുക്കാന്‍ നിയമങ്ങളെ അറിഞ്ഞിരിക്കണം, പുതിയ പദ്ധതികള്‍ തയ്യാറാക്കാനും അവ ആളുകളില്‍ എത്തിക്കാനും പദ്ധതികളെ പറ്റി അറിഞ്ഞിരിക്കണം.

സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടുന്ന ഒരാള്‍ ഇതെല്ലാം പഠിച്ചിട്ട് കൂടിയാണ് പുറത്തേക്ക് വരുന്നത്.

നമ്മുടെ സോഷ്യല്‍ Welfare മേഖല കൈകാര്യം ചെയ്യാന്‍ ആ മേഖലയില്‍ തിയററ്റിക്കല്‍ നോളേജ് ഉള്ളവരെ വെക്കുന്നതല്ലേ നല്ലത് എന്നത് സമൂഹത്തോടും, അവരെ നയിക്കുന്നവരോടും ചോദിക്കേണ്ട ചോദ്യങ്ങളാണ്.


സോഷ്യല്‍ സര്‍വീസ് (സമൂഹ സേവനം) ചെയ്യുന്നവര്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുമ്പോള്‍ ഒരു സംതിങ് റോങ് മണക്കുന്നില്ലേ.

ഒരു പക്ഷെ ഈ Term ന്റെ ഉപയോഗത്തില്‍ വരുന്ന കണ്‍ഫ്യൂഷന്‍ ആവാം കാരണം.

സാമൂഹിക സേവകരോട് ദേഷ്യം ഒന്നും തോന്നേണ്ടതില്ല. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ സോഷ്യല്‍ സര്‍വീസ് ചെയ്യുന്നവരോട് എന്നും എപ്പോഴും ബഹുമാനവും സ്നേഹവും ഉണ്ടാവണം.


4.5 വർഷം മെഡിസിന്‍ പഠിച്ച് ഹൗസ് സർജൻസിയും കഴിഞ്ഞാണ് ഒരാൾ ഡോക്ടറാകുക. അതൊന്നും പഠിക്കാത്ത ഒരാള്‍ എനിക്കും ചികില്‍സിക്കാന്‍ അറിയാം ഞാനും ഡോക്ടര്‍ ആണ് എന്ന് പറഞ്ഞാൽ എങ്ങനെയാവും…

നിയമം അറിയാം അതുകൊണ്ട് ഞാനും അഡ്വക്കേറ്റ് ആണ് എന്ന് പറഞ്ഞാലോ?…. ഇത്തരക്കാർക്കിടയിൽ

MBBS, BDS, LLB, Engineering ഒക്കെ കുത്തി ഇരുന്ന് പഠിച്ച് സര്‍ട്ടിഫിക്കറ്റ് ആയി വരുന്നവരുടെ അവസ്ഥയെ ഒന്നാലോചിച്ച് നോക്കൂ. ഡോക്ടറിനോടും ലോയര്‍നോടും എഞ്ചിനീയറോടും ടീച്ചറോടും ഒക്കെ സോഷ്യൽ വർക്ക് പഠിച്ചവരെ താരതമ്യം ചെയ്യുമ്പോള്‍ ഒരു പക്ഷെ പലർക്കും തമാശചിരി വരുന്നുണ്ടാകും, ഇന്ത്യയില്‍ സോഷ്യല്‍വര്‍ക്ക് കോഴ്സിനും ജോലികൾക്കും വേണ്ടത്ര (വ്യാപകമായ) അംഗീകാരം ഇല്ലാത്തതാണ് ഇതിനു കാരണം. (ഇതിന്നൊരു മാറ്റങ്ങൾ ഈ അടുത്ത കാലങ്ങളിലുണ്ട് എന്നത് വിസ്മരിക്കുന്നില്ല)


സോഷ്യല്‍ വര്‍ക്ക് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കുറച്ച് കാര്യങ്ങള്‍ പറയാം..

സോഷ്യല്‍ വര്‍ക്ക് വിദ്യാഭ്യാസം BSW, MSW കോഴ്സുകളായി ഇന്ന് ഇന്ത്യയില്‍ പല യൂണിവേഴ്സിറ്റികളിലും നടത്തുന്നുണ്ട്.

ടാറ്റ ഇൻസ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ജാമിഅ മില്ലിയ, ദൽഹി യൂണിവേഴ്‌സിറ്റി പോലുള്ള സ്ഥാപനങ്ങള്‍ ഇതില്‍ ഉന്നത നിലവാരം പുലർത്തി മുന്നിട്ട് നില്‍ക്കുന്നു.

ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വർക്കിന്‌ ഒക്കെ പുറമെ സോഷ്യല്‍ വര്‍ക്കില്‍ എംഫില്‍, Phd പ്രോഗ്രാമുകള്‍ നടത്തുന്ന യൂണിവേഴ്സിറ്റികളും ഉണ്ട്.

കേരളത്തില്‍ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, എംജി യൂണിവേഴ്സിറ്റി, കാസര്‍കോഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ എല്ലാം ഈ കോഴ്സുകള്‍ നടത്തുന്നുണ്ട്.


ഈ മേഖലയില്‍ ജോബ് സാറ്റിസ്ഫാക്ഷന്‍ എന്ന് പറയുമ്പോള്‍ എടുക്കുന്ന പണിക്ക് കിട്ടുന്ന കൂലിയുടെ കൂടെ ദുരിതമനുഭവിക്കുന്ന എന്തെങ്കിലും പ്രശ്നങ്ങളില്‍ പെട്ടിരിക്കുന്ന ഒരാളെ അതില്‍ നിന്നും രക്ഷിക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും അവരുടെ കണ്ണില്‍ നമ്മളോട് കാണുന്ന നന്ദിയും കൂടെ ആണ് എന്ന് കൂടി അറിയുമ്പോൾ സോഷ്യൽ വർക്ക് പാഷനും കരിയറുമാക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students