Autonomous Colleges in Kerala

 ഓട്ടോണമസ് കോളേജുകൾ :


സയൻസ്, കൊമേഴ്സ് , മാനവിക വിഷയങ്ങളിൽ ട്രഡീഷണൽ ഡിഗ്രി പഠനം നടത്തണമെന്ന് തീരുമാനിച്ചവരാണ് നിങ്ങളെങ്കിൽ
"ഓട്ടോണമസ്" കോളേജുകൾ നിങ്ങൾ മറക്കരുത്.
കേരളത്തിലെ സ്വയംഭരണാവകാശമുള്ള വിവിധ ഓട്ടോണമസ് കോളേജുകൾ ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ച് കഴിഞ്ഞു..

ചിലത് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു..
ബാക്കിയുള്ളവ ഉടൻ അപേക്ഷ ക്ഷണിക്കും..

സി.ബി.എസ്.ഇ +2 ഫലം പുറത്ത് വന്നു.
ഇനി സ്റ്റേറ്റ് ഹയർ സെക്കണ്ടറിയുടെയും 
റിസൽട്ട് വരുന്നതോടെ
കുട്ടികൾ ബിരുദ പ്രവേശനത്തിനായി അപേക്ഷകൾ സമർപ്പിക്കണം.

മെഡിക്കൽ, എൻജിനീയറിംഗ് അഗ്രിക്കൾച്ചർ,ലോ പോലെയുള്ള പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം തേടുന്നവരെ മാറ്റി നിർത്തിയാൽ ബാക്കിയുള്ള ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക്  കീഴിലുള്ള വിവിധ ആർട്സ് & സയൻസ് കോളേജുകളെയാണ് ബിരുദപഠനത്തിനായി ആശ്രയിക്കുന്നത്. 
കേരളത്തിലെ വിവിധ സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക് സർവ്വകലാശാലകളുടെ കേന്ദ്രീകൃത  അഡ്മിഷൻ (ഏകജാലകം) വഴിയാണ് അഡ്മിഷൻ നടക്കുന്നത്.

എന്നാൽ കേരള, MG, കാലിക്കറ്റ്, സർവകലാശാലകൾക്ക് കീഴിൽ വരുന്ന വിവിധ ഓട്ടണോമസ് കോളേജുകളിലെ പ്രവേശനത്തിന് സർവകലാശാലകളിൽ അപേക്ഷ സമർപ്പിച്ചാൽ പോര. പകരം അതത് കോളേജുകളുടെ വെബ് സൈറ്റ് വഴി പ്രത്യേകം അപേക്ഷ സമർപ്പിക്കണം . ഇത്തരം കോളേജുകളുടെ വെബ്‌സൈറ്റുകൾ സന്ദർശിച്ച് താല്പര്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാനും അപേക്ഷ സമർപ്പിക്കാനും നാം മറക്കരുത്.

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഓട്ടണോമസ്  കോളേജുകളും അവയുടെ വെബ്‌സൈറ്റുകളും :

1. St. Thomas' College (Autonomous) Thrissur
https://stthomas.ac.in/

2. St. Joseph's College, Devagiri (Autonomous) Calicut
https://www.devagiricollege.org/)

3. Farook College (Autonomous) Calicut 
https://www.farookcollege.ac.in/

4. Christ College (Autonomous) Irinjalakkuda, Thrissur
https://christcollegeijk.edu.in/

5. M.E.S Mampad College (Autonomous) Mampad, Malappuram
https://mesmampadcollege.edu.in/

6. Vimala College (Autonomous) Thrissur 
http://www.vimalacollege.edu.in/

7. St. Joseph's College, Irinjalakkuda (Autonomous) Thrissur
https://www.stjosephs.edu.in/

8. St. Teresa's College Ernakulam
https://teresas.ac.in/

9. St. Berchmans College, Changanessery https://sbcollege.ac.in/

10. St. Albert’s College , Ernakulam
https://www.alberts.edu.in/

11. Sacred Heart College, Thevara 
https://www.shcollege.ac.in/

12. Rajagiri College of Social Sciences, Kalamassery
https://rajagiri.edu/

13. Maharajas Govt. College, Ernakulam
https://maharajas.ac.in/
14. Marian College Kuttianam
https://www.mariancollege.org/

15. Mar Athanasius College, Kothamangalam http://www.macollege.in/

16, CMS College, kottayam 
https://cmscollege.ac.in/

17. Assumption College, Changanasasery https://assumptioncollege.in/

18. Fatima Mata National College, Kollam  https://fmnc.ac.in

19. Mar Ivanios College, Nalanchira, TVM https://www.marivanioscollege.com/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students