Posts

FAKE UNIVERSITIES in India Published by UGC

താഴെ കൊടുത്ത ലിസ്റ്റിൽ നിന്ന് വിദ്യാഭ്യാസ രംഗത്തെ കളങ്കിത സ്ഥാപനങ്ങളെ തിരിച്ചറിയാം   *FAKE  UNIVERSITIES*   1. Maithili University/Vishwavidyala, Darbhanga, Bihar   2. Mahila Gram Vidyapith/ Vishwavidyala,(Women’s University)Prayag, Allahabad(UP).   3. Varanaseya Sanskrit Vishwavidyala, Varanasi(UP)/Jagatpuri,Delhi.   4. Commercial University Ltd.,Daryaganj, Delhi   5. Indian Education Council of U.P, Lucknow(UP)   6. Gandhi Hindi Vidyapaithh, Prayag, Allahabad(UP)   7. National University of Electro Complex Homeopathy, Kanpur   8. Netaji Subash Chandra Bose University (Open University) Achaltal, Aligarh(UP)   9. D.D.B Sanskrit University, Putur, Trichi, Tamil Nadu.   10. St. John’s University, Kishanattam, Kerla   11. United Nations University, Delhi   12. Vocational University , Delhi   13. Uttar Pradesh Vishwavidyala, KosiKalan, Matura   14. Maharana Partap Shiksha Niketan Vishwavidyala,  PartapGarh UP   15. Raja Arabic University, Nagpur   16. Kaserwani Vidya Peeth, Jabalpur(MP).  

ഐഐഐസിയിലെ നൈപുണ്യകോഴ്സുകൾക്ക് അപേക്ഷിക്കാം

 * അവസാനതിയതി സെപ്റ്റംബര്‍ 17* കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്‌ഷന്‍ (ഐഐഐസി) നൈപുണ്യവികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മാനേജീരിയല്‍, സൂപ്പര്‍വൈസറി, ടെക്‌നീഷ്യന്‍ എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് കോഴ്സുകള്‍.  സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിൻ്റെ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലൻസി(KASE)നു കീഴിലുള്ള ഐഐഐസിയിലെ 41 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളിലേക്കു സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം.  താമസിച്ചുപഠിക്കാൻ ഹോസ്റ്റൽ, ക്യാൻ്റീൻ സൗകര്യങ്ങളും ഉണ്ട്. മാനേജീരിയൽ,  സൂപ്പര്‍വൈസറി, ടെക്‌നീഷ്യന്‍ തല കോഴ്സുകളുണ്ട് വിശദമായ വിജ്ഞാപനവും കൂടുതല്‍ വിവരങ്ങൾക്കും : www.iiic.ac.in.  സംശയങ്ങൾക്ക്: 8078980000

Scope of STATISTICS

 *ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്സിനു ശേഷമുള്ള സാധ്യതകൾ... ആസൂത്രണം, ഡേറ്റ അനാലിസിസ് & മൈനിങ്, ഗണിതശാസ്ത്രം, കംപ്യൂട്ടർ സയൻസ്, ജനസംഖ്യാ പഠനം, ബിസിനസ് മാനേജ്മെന്റ്, ബയോളജി എന്നിങ്ങനെ വിവിധ മേഖലകളിൽ സ്റ്റാറ്റിസ്റ്റിക്സിനു പ്രാധാന്യമുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് ബിരുദത്തിനു ശേഷം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ് പോലുള്ള മേഖലകളിൽ പ്രവേശിക്കാം. മികച്ച പിജി പഠനകേന്ദ്രങ്ങൾ ഇവയാണ് – ഐഎസ്ഐ കൊൽക്കത്ത, ഐഐടി കാൻപുർ, കൊൽക്കത്ത സെന്റ് സേവ്യേഴ്സ്, ഡൽഹി ലേഡി ശ്രീറാം, ഡൽഹി സെന്റ് സ്റ്റീഫൻസ്, പൂനാ സർവകലാശാല, പുണെ ഫെർഗൂസൻ, ചെന്നൈ പ്രസിഡൻസി. കേരളത്തിൽ കുസാറ്റിലും വിവിധ സർവകലാശാല വകുപ്പുകളിലും കോളജുകളിലും ഉപരിപഠന സൗകര്യമുണ്ട്. മാത്‌സ്, ഓപ്പറേഷൻസ് റിസർച്, ഡേറ്റ സയൻസ്, ഇക്കണോമിക്സ്, ബിസിനസ് മാനേജ്മെന്റ്, ആക്ച്വേറിയൽ സയൻസ്, പോപ്പുലേഷൻ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ് എന്നിവയിലും ഉപരിപഠന സാധ്യതയുണ്ട്. ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എംഎസ്‌സി (JAM): സ്റ്റാറ്റിസ്റ്റിക്സ് എഴുതി ഐഐടികളിൽ സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സ് വിഷയങ്ങളിൽ പിജി / ഇന്റഗ്രേറ്റഡ് പിജി– പിഎച്

പി.ജി. ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി : അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പില്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള ഒരു വര്‍ഷ പി.ജി. ഡിപ്ലോമ ഇന്റ റീഹാബിലിറ്റേഷന്‍ സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30-നകം സൈക്കോളജി പഠനവകുപ്പ് തലവന് സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഇ-മെയില്‍ psyhod@uoc.ac.in

ഡി.എൽ എഡ്: ഇന്ന് കൂടി അപേക്ഷിക്കാം

കേരളത്തിലെ എൽ.പി/യു.പി സ്കൂളുകളിലെ അധ്യാപകരാവാൻ വേണ്ട യോഗ്യതകളിലൊന്നായ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിന്  ഹയർ സെക്കണ്ടറി യോഗ്യതയുള്ളവർക്ക്  ആഗസ്ത് 16 വരെ അപേക്ഷിക്കാം.  മുമ്പ് ടീച്ചേർസ് ട്രെയ്നിങ് സർട്ടിഫിക്കറ്റ് (ടി.ടി.സി) എന്ന പേരിലാണിത് അറിയപ്പെട്ടിരുന്നത്. സർക്കാർ/ എയ്ഡഡ് മേഖലയിൽ 101ഉം സ്വാശ്രയ മേഖലയിൽ നൂറും സ്ഥാപനങ്ങളാണുള്ളത്   സർക്കാർ/എയിഡഡ് സ്ഥാപനങ്ങൾക്കും സ്വാശ്രയ സ്ഥാപനങ്ങളിലേക്കും വെവ്വേറെ വിജ്ഞാപനങ്ങളാണുള്ളത്. ഒരോ വിഭാഗത്തിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ.  www.education.kerala.gov.in എന്ന വെബ്സൈറ്റിലെ ലഭ്യമായ അപേക്ഷാഫോമിൽ  തിരഞ്ഞെടുക്കപ്പെടാൻ ഉദ്ദേശിക്കുന്ന റവന്യൂ ഉപജില്ലയിലെ വിദ്യാഭ്യാസ  ഉപഡയറക്ടർക്കാണ് അപേക്ഷിക്കേണ്ടത്. സ്വാശ്രയ സ്ഥാപനങ്ങളിൽ 50 ശതമാനം മെറിറ്റ് സീറ്റുകളും ബാക്കി മാനേജ്‌മെന്റുകളും സീറ്റുകളുമായിരിക്കും. സർക്കാർ/ എയിഡഡ് മേഖലയിലെ പ്രവേശനത്തിന്  5 രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് അപേക്ഷയിൽ ഒട്ടിച്ചിരിക്കണം.  സ്വാശ്രയ സ്ഥാപനങ്ങളിലെ  മെറിറ്റ് ക്വാട്ടയിലേക്കുള്ള അപേക്ഷയോടൊപ്പം നൂറു രൂപയുടെ ഡിമാന്റ് ഡ്രാഫ്ട് ബന്ധപ്പെട്ട വിദ്യഭ്യാസ ഉപഡ

ഗവൺമെൻറ് പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ വൊക്കേഷൻ (ഡി.വൊക്.) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, വിവിധ ഗവൺമെൻറ് പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന മൂന്നുവർഷം (ആറ് സെമസ്റ്റർ) ദൈർഘ്യമുള്ള, ഡിപ്ലോമ ഇൻ വൊക്കേഷൻ (ഡി.വൊക്.) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം.  ക്ലാസുകൾ ആഴ്ചയിൽ ആറുദിവസം (തിങ്കൾ-ശനി) ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി ഏഴുവരെ ആയിരിക്കും. പ്രതിവർഷ ട്യൂഷൻ ഫീസ് 37,500 രൂപ. ഫണ്ട് ലഭ്യതയ്ക്കുവിധേയമായി അർഹതയുള്ളവർക്ക് ഡബ്സിഡി ലഭിക്കും. സ്ഥാപനങ്ങളും കോഴ്‌സുകളും (ഓരോ ബാച്ചിലും 30/60 സീറ്റ്) • ഗവൺമെൻറ് പോളിടെക്നിക് കോളേജ്‌, ആറ്റിങ്ങൽ, തിരുവനന്തപുരം-ഓട്ടോമൊബൈൽ സർവീസിങ്, ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് (60 വീതം) • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻറിങ് ടെക്നോളജി (ഐ.പി.ടി.) ആൻഡ് ഗവൺമെൻറ് പോളിടെക്നിക് കോളേജ് (ജി.പി.സി.) ഷൊർണൂർ, പാലക്കാട്-പ്രിൻറിങ് ടെക്നോളജി (30) • ഗവൺമെൻറ് പോളിടെക്നിക് കോളേജ്, നാട്ടകം, കോട്ടയം-ഓട്ടോമൊബൈൽ സർവീസിങ് (60) • ഗവൺമെൻറ് പോളിടെക്നിക് കോളേജ്, പെരിന്തൽമണ്ണ, മലപ്പുറം-ഇലക്‌ട്രോണിക് മാനുഫാക്ചറിങ് സർവീസസ് (30) • മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശ്ശൂർ-ഇലക്‌ട്രോണിക് മാനുഫാക്ചറിങ് സർവീസസ് (30) ഓരോ കോഴ്സിലെയും 50 ശതമാനം സീറ്റ്‌ സ്പോൺ

പ്ലസ് വൺ അഡ്മിഷൻ 2022: രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

 *പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ഓഗസ്റ്റ് 16,17 തീയതികളിൽ* https://school.hscap.kerala.gov.in/index.php/candidate_login 1️⃣ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും  നിർബന്ധമായും  രണ്ടാം  അലോട്ട്മെന്റ് പരിശോധിക്കണം. HSCAP അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ച് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും.  2️⃣ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.  ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് താഴ്ന്ന ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് മൂന്നാം അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. 3️⃣ *ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് ര