ഡി.എൽ എഡ്: ഇന്ന് കൂടി അപേക്ഷിക്കാം

കേരളത്തിലെ എൽ.പി/യു.പി സ്കൂളുകളിലെ അധ്യാപകരാവാൻ വേണ്ട യോഗ്യതകളിലൊന്നായ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിന്  ഹയർ സെക്കണ്ടറി യോഗ്യതയുള്ളവർക്ക്  ആഗസ്ത് 16 വരെ അപേക്ഷിക്കാം.  മുമ്പ് ടീച്ചേർസ് ട്രെയ്നിങ് സർട്ടിഫിക്കറ്റ് (ടി.ടി.സി) എന്ന പേരിലാണിത് അറിയപ്പെട്ടിരുന്നത്. സർക്കാർ/ എയ്ഡഡ് മേഖലയിൽ 101ഉം സ്വാശ്രയ മേഖലയിൽ നൂറും സ്ഥാപനങ്ങളാണുള്ളത് 


 സർക്കാർ/എയിഡഡ് സ്ഥാപനങ്ങൾക്കും സ്വാശ്രയ സ്ഥാപനങ്ങളിലേക്കും വെവ്വേറെ വിജ്ഞാപനങ്ങളാണുള്ളത്. ഒരോ വിഭാഗത്തിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ.

 www.education.kerala.gov.in എന്ന വെബ്സൈറ്റിലെ ലഭ്യമായ അപേക്ഷാഫോമിൽ  തിരഞ്ഞെടുക്കപ്പെടാൻ ഉദ്ദേശിക്കുന്ന റവന്യൂ ഉപജില്ലയിലെ വിദ്യാഭ്യാസ  ഉപഡയറക്ടർക്കാണ് അപേക്ഷിക്കേണ്ടത്.


സ്വാശ്രയ സ്ഥാപനങ്ങളിൽ 50 ശതമാനം മെറിറ്റ് സീറ്റുകളും ബാക്കി മാനേജ്‌മെന്റുകളും സീറ്റുകളുമായിരിക്കും. സർക്കാർ/ എയിഡഡ് മേഖലയിലെ പ്രവേശനത്തിന്  5 രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് അപേക്ഷയിൽ ഒട്ടിച്ചിരിക്കണം. 

സ്വാശ്രയ സ്ഥാപനങ്ങളിലെ  മെറിറ്റ് ക്വാട്ടയിലേക്കുള്ള അപേക്ഷയോടൊപ്പം നൂറു രൂപയുടെ ഡിമാന്റ് ഡ്രാഫ്ട് ബന്ധപ്പെട്ട വിദ്യഭ്യാസ ഉപഡയറക്ടറുടെ പേരിൽ ഉള്ളടക്കം ചെയ്യണം.

 മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളിലെ മാനേജർമാരുടെ പേരിലെടുത്ത 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്ട് സഹിതം മാനേജര്മാര്ക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ മേൽ വെബ്‌സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students