ഗവൺമെൻറ് പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ വൊക്കേഷൻ (ഡി.വൊക്.) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, വിവിധ ഗവൺമെൻറ് പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന മൂന്നുവർഷം (ആറ് സെമസ്റ്റർ) ദൈർഘ്യമുള്ള, ഡിപ്ലോമ ഇൻ വൊക്കേഷൻ (ഡി.വൊക്.) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. 

ക്ലാസുകൾ ആഴ്ചയിൽ ആറുദിവസം (തിങ്കൾ-ശനി) ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി ഏഴുവരെ ആയിരിക്കും. പ്രതിവർഷ ട്യൂഷൻ ഫീസ് 37,500 രൂപ. ഫണ്ട് ലഭ്യതയ്ക്കുവിധേയമായി അർഹതയുള്ളവർക്ക് ഡബ്സിഡി ലഭിക്കും.


സ്ഥാപനങ്ങളും കോഴ്‌സുകളും (ഓരോ ബാച്ചിലും 30/60 സീറ്റ്)


• ഗവൺമെൻറ് പോളിടെക്നിക് കോളേജ്‌, ആറ്റിങ്ങൽ, തിരുവനന്തപുരം-ഓട്ടോമൊബൈൽ സർവീസിങ്, ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് (60 വീതം)


• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻറിങ് ടെക്നോളജി (ഐ.പി.ടി.) ആൻഡ് ഗവൺമെൻറ് പോളിടെക്നിക് കോളേജ് (ജി.പി.സി.) ഷൊർണൂർ, പാലക്കാട്-പ്രിൻറിങ് ടെക്നോളജി (30)


• ഗവൺമെൻറ് പോളിടെക്നിക് കോളേജ്, നാട്ടകം, കോട്ടയം-ഓട്ടോമൊബൈൽ സർവീസിങ് (60)


• ഗവൺമെൻറ് പോളിടെക്നിക് കോളേജ്, പെരിന്തൽമണ്ണ, മലപ്പുറം-ഇലക്‌ട്രോണിക് മാനുഫാക്ചറിങ് സർവീസസ് (30)


• മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശ്ശൂർ-ഇലക്‌ട്രോണിക് മാനുഫാക്ചറിങ് സർവീസസ് (30)


ഓരോ കോഴ്സിലെയും 50 ശതമാനം സീറ്റ്‌ സ്പോൺസേഡ് വിഭാഗങ്ങൾക്കാണ്‌ (ബോർഡ്/കോർപ്പറേഷൻ/ഡിപ്പാർട്ട്‌മെൻറുകൾ/ബാങ്ക്/പ്രൈവറ്റ് ഫേമുകൾ/ഇൻഡസ്ട്രി അസോസിയേഷനുകൾ). ബാക്കി 50 ശതമാനം സീറ്റുകൾ സംവരണതത്ത്വം പാലിച്ചുനികത്തുന്ന ഓപ്പൺ സീറ്റുകളാണ്.


എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി./തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുന്ന രീതി www.polyadmission.org-യിൽ ‘ഡി.വൊക്. അഡ്മിഷൻ 2022-23’ ലിങ്കിലെ പ്രോസ്പെക്ടസിൽ ഉണ്ട്. 

അപേക്ഷാഫോറം ഇതേ വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്. ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷ നൽകണം. പൂരിപ്പിച്ച അപേക്ഷ, രേഖകൾസഹിതം ഓഗസ്റ്റ് 20-നകം പ്രവേശനം തേടുന്ന സ്ഥാപനത്തിൽ ലഭിക്കണം. 

റാങ്ക് ലിസ്റ്റ് സ്ഥാപനത്തിന്റെ വെബ്സൈറ്റിലും www.asapkerala.gov.in ലും ലഭ്യമാക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )