Scope of STATISTICS
*ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്സിനു ശേഷമുള്ള സാധ്യതകൾ...
ആസൂത്രണം, ഡേറ്റ അനാലിസിസ് & മൈനിങ്, ഗണിതശാസ്ത്രം, കംപ്യൂട്ടർ സയൻസ്, ജനസംഖ്യാ പഠനം, ബിസിനസ് മാനേജ്മെന്റ്, ബയോളജി എന്നിങ്ങനെ വിവിധ മേഖലകളിൽ സ്റ്റാറ്റിസ്റ്റിക്സിനു പ്രാധാന്യമുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് ബിരുദത്തിനു ശേഷം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ് പോലുള്ള മേഖലകളിൽ പ്രവേശിക്കാം.
മികച്ച പിജി പഠനകേന്ദ്രങ്ങൾ ഇവയാണ് – ഐഎസ്ഐ കൊൽക്കത്ത, ഐഐടി കാൻപുർ, കൊൽക്കത്ത സെന്റ് സേവ്യേഴ്സ്, ഡൽഹി ലേഡി ശ്രീറാം, ഡൽഹി സെന്റ് സ്റ്റീഫൻസ്, പൂനാ സർവകലാശാല, പുണെ ഫെർഗൂസൻ, ചെന്നൈ പ്രസിഡൻസി.
കേരളത്തിൽ കുസാറ്റിലും വിവിധ സർവകലാശാല വകുപ്പുകളിലും കോളജുകളിലും ഉപരിപഠന സൗകര്യമുണ്ട്.
മാത്‌സ്, ഓപ്പറേഷൻസ് റിസർച്, ഡേറ്റ സയൻസ്, ഇക്കണോമിക്സ്, ബിസിനസ് മാനേജ്മെന്റ്, ആക്ച്വേറിയൽ സയൻസ്, പോപ്പുലേഷൻ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ് എന്നിവയിലും ഉപരിപഠന സാധ്യതയുണ്ട്.
ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എംഎസ്‌സി (JAM): സ്റ്റാറ്റിസ്റ്റിക്സ് എഴുതി ഐഐടികളിൽ സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സ് വിഷയങ്ങളിൽ പിജി / ഇന്റഗ്രേറ്റഡ് പിജി– പിഎച്ച്ഡി പ്രോഗ്രാമുകൾക്കു ശ്രമിക്കാം. സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (CUCET) വഴി എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റ് & അപ്ലൈഡ് മാത്, എംസിഎ എന്നിവയ്ക്കും ചേരാം.
കംപ്യൂട്ടർ സയൻസിൽ ഉപരിപഠനത്തിന് എൻഐടികൾ, ജെഎൻയു, ഡൽഹി സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, ഹൈദരാബാദ് സർവകലാശാല (എംസിഎ), പൂനാ സർവകലാശാല (എംസിഎ, എംഎസ്‌സി കംപ്യൂട്ടർ സയൻസ്, എംഎസ്‌സി സയന്റിഫിക് കംപ്യൂട്ടിങ്), കുസാറ്റ്, തിരുവനന്തപുരം സിഇടി (എംസിഎ), കേരള ഡിജിറ്റൽ സർവകലാശാല (എംഎസ്‌സി കംപ്യൂട്ടർ സയൻസ്) എന്നിവയും പരിഗണിക്കാം.
Comments
Post a Comment