Posts

കൊച്ചിൻ ഷിപ്യാഡിൽ 70 പ്രോജക്ട് ഓഫിസർ

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഓഫിസർ, പ്രോജക്ട് ഓഫിസറുടെ 70 ഒഴിവിൽ 3 വർഷ കരാർ നിയമനം.  ഓൺലൈൻ അപേക്ഷ ഡിസംബർ 3 വരെ. വിഭാഗങ്ങളും യോഗ്യതയും: പ്രോജക്ട് ഓഫിസർ (56 ഒഴിവ്: മെക്കാനിക്കൽ-29, ഇലക്ട്രിക്കൽ-10, ഇലക്ട്രോണിക്‌സ്-4, ഇൻസ്ട്രുമെന്റേഷൻ-1, സിവിൽ-9): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 2 വർഷ പരിചയം; ഡിസൈൻ-ഐടി (2): എൻജിനീയറിങ് ബിരുദം, 2 വർഷ പരിചയം; ഐടി (1): കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടിയിൽ പിജി. 2 വർഷ പരിചയം. ജൈവ വൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർ  സീനിയർ പ്രോജക്ട് ഓഫിസർ: (14 ഒഴിവ്: മെക്കാനിക്കൽ-10, ഇലക്ട്രിക്കൽ-2, ഇലക്ട്രോണിക്‌സ്-1, സിവിൽ-1): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 4 വർഷ പരിചയം. യോഗ്യത 60% മാർക്കോടെ നേടിയതാകണം.  പ്രായപരിധി: സീനിയർ പ്രോജക്ട് ഓഫിസർ-35, പ്രോജക്

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡിനു കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മാനേജർ തസ്തികയിലേക്കുള്ള 86 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ അപേക്ഷാ ഫോറം പൂരിപ്പിച്ച് 07.12.2021 (05:00 PM) വൈകുന്നേരം 5.00 മണിക്കകം അയയ്ക്കണം. വെബ്‌സൈറ്റ് https://mudira.nalcoindia.co.in/rec_portal/default.aspx

റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരളസർവക ലാശാല റഷ്യൻ പഠനവകുപ്പ് 2022 ന് നട ത്തുന്ന റഷ്യൻ സർട്ടിഫിക്കറ്റ് ,ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:പ്ലസ്ടു/പ്രീഡിഗ്രി. അപേക്ഷകൾ റഷ്യൻ പഠനവകു പ്പിലും സർവക ലാശാല വെബ്‌സൈറ്റിലുംലഭ്യമാണ്. അപേക്ഷാഫീസ് 105 രൂപയും രജിസ്‌ട്രേഷൻ ഫീസ് 110 രൂപയുമാണ്. പൂരിപ്പിച്ചഅപേക്ഷകൾ ഡിസംബർ 20 വരെ പാളയം സെനറ്റ ് ഹൗസ് ക്യാമ്പസിലുളള റഷ്യൻ പഠനവകുപ്പ് ഓഫീസിൽ സ്വീകരിക്കു ന്നതാണ്.

കേരളസർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (റെഗുലർ/ ബ്രിഡ്ജ്) 2020-21

കേരളസർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുള്ള (റെഗുലർ/ബ്രിഡ്ജ് 2020-21) അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോറം സർവകലാശാല വെബ്സൈറ്റിൽ (www. research.keralauniversity.ac.in) നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. യോഗ്യരായ വിദ്യാർത്ഥികൾ അപേക്ഷാഫോറവും അനുബന്ധ രേഖകളും ‘ രജിസ്ട്രാർ, കേരളസർവകലാശാല പാളയം, തിരുവനന്തപുരം 695034’ എന്ന വിലാസത്തിൽ 2021 ഡിസംബർ 31ന് 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.

ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം: തീയതി നീട്ടി

 സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2021-22 അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ അഞ്ചു വരെ നീട്ടി.   കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. ഒരു വർഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപ യുമാണ് സ്‌കോളർഷിപ്പ് തുക.  ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ  വാർഷിക  വരുമാന മുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.  10 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾ ക്കായി സംവരണം ചെയ്തിട്ടുണ്ട്.  വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രണ്ടാം വർഷ വിദ്യാർത്ഥികൾക്കും പുതുതായി അപേക്ഷ സമർപ്പിക്കാം.  www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂട

നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

 പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ  കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി നവംബർ 30 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം.  അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം.  ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല.  ഫീസ്  അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല.  രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം  നവംബർ 30 മുതൽ ഡിസംബർ 2 ന് അഞ്ചു വരെ.   കൂടുതൽ വിവരങ്ങൾക്ക് 04712560363,64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

സ്‌കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി

സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലുള്ളതുമായ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ രണ്ടുവരെ നീട്ടി. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഒരു വർഷം 6,000 രൂപയാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള  നോൺ ക്രീമിലയർ വിഭാഗത്തെയും പരിഗണിക്കും.   രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കും.   ഒറ്റത്തവണ മാത്രമേ സ്‌