Posts

Premier Institutes @ Kerala: കേരളത്തിലെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കേരളത്തിലുള്ള  ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ   ലോകോത്തര നിലവാരത്തിലുള്ള പഠന/ ഗവേഷണ സൗകര്യങ്ങൾ, മികച്ച അധ്യാപകർ, വിദേശ സർവകലാശാലകളുമായുള്ള പങ്കാളിത്തം, ക്യാമ്പസ് പ്ലേസ്‌മെൻ്റുകൾ എന്നിവ ഇത്തരം സ്ഥാപനങ്ങളെ വ്യത്യസ്തമാക്കുന്നു.   സ്ഥാപനം, കോഴ്സുകൾ, പ്രവേശനപരീക്ഷ എന്നീ ക്രമത്തിൽ    1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച് (IISER), തിരുവനന്തപുരം: (സയൻസ് കോഴ്‌സുകൾ ) – B.S – M. S, Integated PhD,  അഡ്‌മിഷൻ –  IISER Aptitude Test , JEE Advance   2.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), പാലക്കാട് :  (സയൻസ് & ടെക്നോളജി) –  B. Tech, M. Tech, M. Sc, M. S, Ph. D,  അഡ്‌മിഷൻ – Joint Entrance Exam (JEE Advance), GATE.   3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST), തിരുവനന്തപുരം : (സയൻസ് & ടെക്നോളജി) –  B. Tech, M. Tech, B. Tech+ M. Tech, Ph.D  അഡ്‌മിഷൻ –  JEE Adv, GATE   4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), കോഴിക്കോട് :  മാനേജ്മെന്റ് സയൻസ്-  Post Graduate Programme (PGP), Ph. D,   അഡ്‌മിഷൻ – Common

Career @ Copy Writing

വ്യത്യസ്തമായ ഉൽപ്പന്നങ്ങളെ അവയുടെ സവിശേഷതകൾ ചോർന്ന് പോകാതെ രസകരവും ക്രിയാത്മകവുമായി ഉപഭോക്താക്കൾക്ക് താൽപര്യമുണ്ടാക്കുന്ന രീതിയിൽ എഴുത്തിലൂടെ അവതരിപ്പിക്കുവാൻ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ കോപ്പി റൈറ്റിങ് നിങ്ങൾക്ക് ഇണങ്ങും. വിപണിയിലെത്തുന്ന സാധനങ്ങളേയും സേവനങ്ങളേയും വിവിധ മാധ്യമങ്ങളിലൂടെ പുതുമയോടെയും ആകർഷകമായും അവതരിപ്പിക്കുകയാണു കോപ്പി റൈറ്ററുടെ ഉത്തരവാദിത്വം. ഓരോ മാധ്യമത്തിനും ഓരോ രീതിയിലാണ് കോപ്പി റൈറ്റിങ്. ദൃശ്യ മാധ്യമമായ ടെലിവിഷന് ശ്രവ്യമാധ്യമമായ റേഡിയോയ്ക്കുള്ള കോപ്പി ഉപയോഗിച്ചാൽ അത് കാര്യക്ഷമമായ മാർക്കറ്റിംഗിന് ഉപകരിക്കില്ല.  ഇത് രണ്ടുമല്ല ഡിജിറ്റൽ മാധ്യമങ്ങൾക്കും സമൂഹ മാധ്യമങ്ങൾ വഴിയുമുള്ള പരസ്യ ക്യാമ്പയിനുകൾക്ക് വേണ്ടത്. അതുകൊണ്ട് തന്നെ മാധ്യമം മനസ്സിലാക്കി ഉത്പന്നം അവതരിപ്പിക്കുവാനുള്ള കഴിവുണ്ടാകണം. സമയ നിഷ്ഠയോടെ അത് ക്ലയന്റിന് നൽകുകയും വേണം. പ്രസിദ്ധീകരണത്തിനുള്ളവയുടെ പ്രൂഫ് റീഡിങ്ങും കോപ്പി റൈറ്ററുടെ ജോലിയാണ്  എങ്കിലും ഒരു തൊഴിൽ രംഗമെന്ന നിലയ്ക്ക് പരസ്യ മേഖലയിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ കോപ്പി റൈറ്റിങ്ങിൽ പരിശീലനങ്ങൾ നൽകുന്നുണ്ട്.  എം.എ മാസ് കമ്മ്യൂണിക്കേഷൻ ബിരുദത്തിന്

Career @ Energy Management

പാരമ്പര്യ/ പാരമ്പര്യേതര ഊർജ സ്ത്രോതസ്സുകളുടെ സാധ്യതകൾ തിരിച്ചറിയുകയും അവ വികസിപ്പിക്കുകയും ചെയ്യുകയാണ് പ്രധാനം. ഒപ്പം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, വീടുകൾ, മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ഊർജ സംരക്ഷണം നടപ്പാക്കുകയും വേണം. ഊർജ സംരക്ഷണം നാല് തലങ്ങളിലൂടെയാണ് നടപ്പാക്കേണ്ടത്. 1 - ഒരു സ്ഥാപനത്തിൽ ഏതൊക്കെ ഊർജ സ്ത്രോതസ്സുകൾ എന്തെല്ലാം രീതിയിൽ ഉപയോഗിക്കുന്നു എന്നറിയുക. അത് സംബന്ധിച്ച വിവരശേഖരണം നടത്തുക. 2- അനാവശ്യ ഊർജ ഉപഭോഗം കണ്ടെത്തുക. ഓരോ അവസരത്തിലും എത്രത്തോളം ഊർജം ലാഭിക്കാം എന്ന് കണക്കെടുക്കുക. 3- ഊർജനഷ്ടം കുറയ്ക്കുന്നതിനുള്ള നടപടികൾ എടുക്കുക. ഉദാ: ഊർജനഷ്ടം വരുത്തുന്ന ഉപകരണം മാറ്റുകയോ, കൂടുതൽ ഊർജക്ഷമതയുള്ളത് ഉപയോഗിക്കുകയോ ചെയ്യുക. 4- ആദ്യം നടത്തിയ വിവരശേഖരത്തിലെ ഊർജ ഉപഭോഗവും മാറ്റങ്ങൾക്ക് ശേഷമുള്ള ഉപഭോഗവും താരതമ്യം ചെയ്യുക. ആവശ്യമായ തുടർനടപടികൾ എടുക്കുക. ആരാണ് എനർജി മാനേജർ ? ഊർജ ഉപഭോഗത്തെക്കുറിച്ച് പഠിക്കുകയും അത് കുറയ്ക്കുന്നതിന് വേണ്ട നടപടികൾ ആരായുകയും ചെയ്യുന്ന ആളാണ് എനർജി മാനേജർ. ➤ ഊർജനഷ്ടം ഒഴിവാക്കുന്ന രീതിയിൽ നിർമാണ പ്രകിയകളെ പുനർക്രമീകരിക്കുക, കെട്ടിടങ

Career @ Foreign Trade

 *വിദേശ വ്യാപാരങ്ങളുടെ തന്ത്രങ്ങളിലാണ് നിങ്ങളുടെ കരിയർ രൂപപ്പെടുത്തുന്നതെങ്കിൽ ഐഐഎഫ്ടിയിലേക്ക് നിങ്ങൾക്ക് ഫോക്കസ് ചെയ്യാം* പഠിച്ചിറങ്ങാം വിദേശ വ്യാപാര തന്ത്രങ്ങൾ, മന:സംതൃപ്തിയേകുന്ന പ്ലേസ്മെൻ്റുകളും നേടാം. മാനേജ്മെന്‍റ് മേഖലയിലെ ഒരു വ്യത്യസ്ത പഠന ശാഖയാണ് ഫോറിന്‍ ട്രേഡ് എന്നത്.  ഇത് പഠിക്കുവാന്‍ ഒരു ലോകോത്തര പഠന സ്ഥാപനമുണ്ട് ഇന്ത്യയില്‍.  ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ മിനിസ്ട്രി ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് ഡല്‍ഹിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്. (IIFT). കൊല്‍ക്കത്തയിലും ഇതിന്ന് കാമ്പസുണ്ട്.  പ്രവേശന പരീക്ഷകളിലൂടെയാണ് അർഹർക്കുള്ള വഴി തുറക്കുന്നത്.  ഇവിടെത്തെ പ്രധാന പ്രോഗ്രാമുകള്‍. 1. ഇന്‍റര്‍നാഷണല്‍ ബിസിനസ്സ് Two-year MBA (International Business) – Full Time Three-year MBA (International Business) – Weekend പ്രവേശനം NTA നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ 1b. MA എക്കണോമിക്സ് 2. എക്സിക്യുട്ടീവ് പ്രോഗ്രാമുകള്‍ (ഓണ്‍ ക്യാമ്പസ്) 1. Executive Post Graduate Diploma in International Business (EPGDIB) 2. Executive Post Graduate Diploma

നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്)

  എം.ബി.ബി.എസ്/ബി.ഡി.എസ്. പ്രവേശനത്തിനുള്ള രാജ്യത്തെ ഏറ്റവുംവലിയ പരീക്ഷയാണ് നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്).   ഒട്ടേറെ കോളേജുകളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ നീ റ്റ്അവസരമൊരുക്കുന്നു. മറ്റു മെഡിക്കൽ കോഴ്സുകളിലെയും മെഡിക്കൽ അനുബന്ധ കോഴ്സുകളിലെയും പ്രവേശനസാധ്യത നിർണയിക്കുന്നത് നീറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്.   മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽനിന്ന് 180 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളുണ്ടാകും. പ്ലസ്ടു തലത്തിലെ രണ്ടുവർഷത്തെ വിഷയങ്ങൾ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ.  180 ചോദ്യങ്ങളുള്ള പരീക്ഷയിൽ ബയോളജിയിൽനിന്നാകും പകുതി ചോദ്യങ്ങൾ (90 എണ്ണം). പരമാവധി മാർക്കായ 720-ൽ 360 മാർക്കിനുള്ള ചോദ്യങ്ങൾ ഈ വിഷയത്തിൽ നിന്നാകും എന്ന് സാരം. അതുകൊണ്ടുതന്നെ ഈ ഭാഗത്തിന് കൂടുതൽ ശ്രദ്ധനൽകണം. മാത്രമല്ല ക്രിയചെയ്ത് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾക്ക് ഇവിടെ സാധ്യത കുറവായതിനാൽ, അതു വഴി പിശകുവരുത്താനുള്ള സാധ്യത കുറവാണ്. സിലബസ് അനുസരിച്ച് പഠിച്ച് തയ്യാറെടുക്കുന്ന വിദ്യാർഥിക്ക് ഈ ഭാഗത്തുനിന്ന് പരമാവധി മാർക്ക് നേടാൻ കഴിയും. മ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്‌സുകൾ: ജൂലൈ 15വരെ അപേക്ഷിക്കാം

  ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലേക്കുള്ള (ഈഗ്‌നോ) ജൂലൈ പ്രവേശത്തിന്റെ അപേക്ഷാ നടപടികൾ ആരംഭിച്ചു.  വിവിധ കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ  ignou.ac.in   സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജൂലൈ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.  ഒ.ഡി.എൽ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ  ignouadmission.samarth.edu.in  സന്ദർശിക്കുക. ഓൺലൈൻ കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക്  ignouiop.samarth.edu.in  സന്ദർശിക്കാം. ജൂലൈ 2021 സെഷൻ മുതൽ 16 കോഴ്‌സുകൾ ഇഗ്‌നോ ഓൺലൈനായി ലഭ്യമാക്കുന്നുണ്ട്.  എല്ലാ കോഴ്‌സുകൾക്കും യു.ജി.സി അംഗീകാരമുണ്ട്.  ഒ.ഡി.ൽ കോഴ്‌സിനും ഓൺലൈൻ കോഴ്‌സിനും അപേക്ഷിക്കാനായി ആദ്യം ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ  ignou.ac.in  സന്ദർശിക്കുക.  ഹോം പേജിൽ കാണുന്ന IGNOU July Admission 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. രജിസ്‌ട്രേഷൻ വിവരങ്ങളും ലോഗിൻ വിവരങ്ങളും എന്റർ ചെയ്യുക. submit നൽകിയതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കാം. തുടർന്ന് പരീക്ഷാ ഫീസ് അടയ്ക്കുക.

കിറ്റ്സില്‍ എം.ബി.എ ട്രാവല്‍ ആന്റ് ടൂറിസം:ജൂണ്‍ 30 വരെ അപേക്ഷിക്കാം

  സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരള സര്‍വ്വകലാശാലയുടെ കീഴില്‍, എ.ഐ.സി.റ്റി.ഇയുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയും കെമാറ്റ്/സിമാറ്റ് യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.kittsedu.org 9446529467/04712327707