Posts

ഒഡിഷ മാരിടൈം അക്കാദമിയിൽ പ്രീ- സീ ജനറൽ പർപ്പസ് റേറ്റിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

ഒഡിഷ മാരിടൈം അക്കാദമി 2021 ജൂലായ് - ഡിസംബർ കാലയളവിൽ നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള പ്രീ- സീ ജനറൽ പർപ്പസ് റേറ്റിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാർഥി ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് പഠിച്ച് പത്താം ക്ലാസ് പരീക്ഷ മൊത്തം 40 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം.  അല്ലെങ്കിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് പഠിച്ച് പത്താം ക്ലാസ് പരീക്ഷ ജയിച്ച്, 40 ശതമാനം മാർക്കോടെ പ്ലസ് ടു പരീക്ഷ ഏതെങ്കിലും സ്ട്രീമിൽ ജയിച്ചിരിക്കണം.  ഡി.വി. ഇ.ടി./എൻ.സി.വി.ടി. അംഗീകൃത രണ്ടുവർഷ ഐ.ടി.ഐ. കോഴ്സ് (ഫിറ്റർ/മെഷീനിസ്റ്റ്/മെക്കാനിക്/വെൽഡർ/ടർണർ) പരീക്ഷ, ഫൈനൽ വർഷത്തിൽ 40 ശതമാനം മാർക്ക് നേടി ജയിച്ചവർക്കും അപേക്ഷിക്കാം. എല്ലാ അപേക്ഷകർക്കും 10-ൽ/12-ൽ ഇംഗ്ലീഷിന് 40 ശതമാനം മാർക്കുവേണം. പ്രായം 2021 ജൂലായ് ഒന്നിന് 17-നും 25-നും ഇടയ്ക്കായിരിക്കണം. സംവരണ വിഭാഗക്കാർക്കും ഡിപ്ലോമ/ ഡിഗ്രിക്കാർക്കും ഇളവുണ്ട്. വിജ്ഞാപനം, അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ www.odishamaritime.com -ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 20

ദേശീയപാത കോർപറേഷനിൽ 61 ഒഴിവ്

ഡ ൽഹി നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (NHIDCL) വിവിധ തസ്തികയിലെ 61 ഒഴിവിൽ കരാർ നിയമനം നടത്തുന്നു. ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ മാനേജർ അവസരങ്ങൾ. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ, സംസ്ഥാന വകുപ്പുകൾ, സ്വയംഭരണാധികാര സ്ഥാപനങ്ങൾ, പൊതുമേഖലാ സംരംഭങ്ങൾ തുടങ്ങിയവയിൽനിന്നു വിരമിച്ചവർക്കാണ് അവസരം. NHIDCL ആസ്ഥാനത്തും ലേ (ലഡാക്), ജമ്മു ആൻഡ് കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ റീജനൽ ഓഫിസുകളിലുമാണു നിയമനം. മേയ് 31 വരെ അപേക്ഷിക്കാം.  www.nhidcl.com

Career @ Air Hostess

വിമാന ഗതാഗതത്തിന്റെ തോത് വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ വളരെയേറെ സാധ്യതകളുള്ള ഒരു തൊഴിലാണ് എയർഹോസ്റ്റസ്.  ഒരു വിമാനത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ പരിചരിക്കുകയും പൈലറ്റുമായി സഹകരിച്ച് വിമാനയാത്രയ്ക്ക് വേണ്ടുന്ന സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുകയാണ് എയർഹോസ്റ്റസിന്റെ പ്രധാന ജോലി.  ഒരു എയർലൈൻസിന്റെ മുഖമുദ്ര തന്നെയാണ് എയർ ഹോസ്റ്റസുമാർ.     ആകർഷകമായ വ്യക്തിത്വവും, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും, ഉയരം, കാഴ്ചശക്തി, ശാരീരിക ഭംഗി തുടങ്ങിയ ഏതാനും കാര്യങ്ങളും പുലർത്തുന്ന 18 മുതൽ 25 വരെ പ്രായവും 162 cm ഉയരവും ആനുപാതിക തൂക്കവുമുള്ള പെൺകുട്ടികൾക്കാണ് എയർഹോസ്റ്റസ് ആകുവാൻ  അവസരം ലഭിക്കാറ്.  ഉയർന്ന ശമ്പളവും ആകർഷകമായ തൊഴിൽ സാഹചര്യങ്ങളും ആണ് എയർഹോസ്റ്റസുമാരെ കാത്തിരിക്കുന്നത്.    മേൽപ്പറഞ്ഞവയ്ക്ക് ഒപ്പം വിദ്യാഭ്യാസ യോഗ്യതയും എയർഹോസ്റ്റസ്മാർക്ക് നിർബന്ധമാണ്. ഇംഗ്ലീഷ് ഭാഷ ഉൾപ്പെടുന്ന ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു പാസ് ആണ് മിനിമം യോഗ്യത.  ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയ വിഷയങ്ങളിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ട്.  അതിനാൽ തന്നെ പ്ലസ് ടു വിനു

നാഷണൽ മിനറൽ ഡവലപ്‌മെന്റ് കോർപ്പറേഷനിൽ 59 അപ്രിന്റീസ് നിയമനം

നാ ഷണൽ മിനറൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.എം.ഡി.സി) ലിമിറ്റഡിലെ അപ്രൻീസ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഛത്തീസ്ഗഡിലെ ബൈലാദില അയൺ ഓർ മൈനിലേക്കാണ് നിയമനം. താൽപ്പര്യമുള്ളവർക്ക്  ims@nmdc.co.in  എന്ന ഇമെയലിലൂടെ അപേക്ഷ അയക്കാം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15 ആണ്.  മറ്റെവിടെയെങ്കിലും അപ്രന്റീസ് ട്രെയിനിങ് പൂർത്തീകരിച്ചവർക്ക് അപേക്ഷിക്കാനാവില്ല. ഒരു വർഷമോ അതിന് മുകളിലോ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാനാവില്ല. ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്‌നീഷ്യൻ അപ്രന്റീസ്, പ്രോഗ്രാമിംഗ് ആന്റ് സിസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.  ആകെ 59 ഒഴിവുകളുണ്ട്.  ഗ്രാജ്വേറ്റ് അപ്രന്റീസ്- 16, ടെക്‌നീഷ്യൻ അപ്രന്റീസ്- 13, പ്രോഗ്രാമിംഗ് ആന്റ് സിസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്- 30 എന്നിങ്ങനെയാണ് ഒഴിവുകൾ.  കൂടുതൽ വിവരങ്ങൾക്ക്  https://www.nmdc.co.in  എന്നവെബ്‌സൈറ്റ് സന്ദർശിക്കുക

PG Diploma in Cyber Forensic & Security കോഴ്സിന് അപേക്ഷിക്കാം

 ആറ് മാസത്തെ PG Diploma in Cyber Forensic & Security കോഴ്സിന് അപേക്ഷിക്കാൻ സമയമായി. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സൈക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആറ് മാസത്തെ കോഴ്സാണ്.  ബി.ടെക്/എം.ടെക്/എം.സി.എ/ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന വര്‍ഷ പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന സെമസ്റ്റര്‍/ വര്‍ഷം വരെയുള്ള പരീക്ഷയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ കൗണ്‍സിലിംഗ്/പ്രവേശന തീയതിയില്‍ അപേക്ഷകര്‍ ഹാജരാക്കണം.  അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്.  ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്.  അപേക്ഷാ ഫീസ് ഡി.ഡി ആയോ ഓണ്‍ലൈന്‍ പേയ്മെന്റ് മുഖേനയോ നല്‍കാം.  അപേക്ഷാഫോം ഐഎച്ച്ആര്‍ഡി വെബ്‌സൈറ്റ് www.ihrd.ac.in ല്‍ നിന്നോ കോളജ് വെബ്സൈറ്റ് www.cek.ac.in ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 15ന് മുമ്പായി പ്രിന്‍സിപ്പ

ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിവിധ ഡിഗ്രി,പിജി,ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു: JAMIA MILLIA UNIVERSITY ADMISSION

 രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലയായ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിവിധ ഡിഗ്രി,പിജി,ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു* *🔲എൻട്രൻസ് പരീക്ഷ വഴിയാണ് അഡ്മിഷൻ* *🔲ജാമിയ മില്ലിയ ഇസ്ലാമിയ നൽകുന്ന കോഴ്സുകൾ*   *🔲 PG പ്രോഗ്രാമുകൾ* ◾ M.A. (International Studies -Arab-Islamic Culture) ◾ M.A. (Sanskrit) ◾ M.A.(Applied Psychology) ◾ M.A.(Arabic) ◾ M.A.(Comparative Religion)  ◾M.A.(Conflict Analysis and Peace Building)  ◾M.A.(Convergent Journalism) (Self-financed) ◾ M.A.(Development Communication) (Self-financed) ◾ M.A.(Early Childhood Development) ◾M.A.(Economics) ◾ M.A.(Education) ◾ M.A.(Educational Planning & Administration) ◾ M.A.(English) ◾ M.A.(Gender Studies) ◾ M.A.(Hindi) ◾ M.A.(History) ◾ M.A.(Human Resource Management) ◾ M.A.(Human Rights & Duties Edu.) ◾ M.A.(International Relations-West Asian Studies) ◾ M.A.(Islamic Studies) ◾ M.A.(Mass Communication) ◾ M.A.(Media Governance) ◾ M.A.(Persian) ◾M.A.(Political Science) ◾ M.A.(Politics: International &

Career in NURSING : നഴ്സിങ് പഠനം

ലോകമെമ്പാടും അതിദ്രുതം വളരുന്ന സേവനമേഖലയാണ് ആരോഗ്യരംഗം. സ്വാഭാവികമായും ഹെൽത്ത് പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ചും  നഴ്സിങ് യോഗ്യതകളുള്ളവർക്ക് പ്രതിദിനം ഡിമാൻഡ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 🔲 നഴ്സിങ് പഠനം മികച്ച രീതിയിൽ പൂർത്തിയാക്കിയവർക്ക് ഹോസ്പിറ്റൽ നഴ്സിങ്, മിലിട്ടറി നഴ്സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, പ്രൈവറ്റ് ഡ്യൂട്ടി നഴ്സിങ്, അധ്യാപനം എന്നിങ്ങനെ വിവിധ തലങ്ങളിൽ അവസരങ്ങളുണ്ട്. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാർ മികച്ച രീതിയിൽ  ജോലി ചെയ്തുവരുന്നുണ്ട്. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള മലയാളി നഴ്സുമാരുടെ  റിക്രൂട്ട്മെൻ്റുകൾക്ക് ഇപ്പോൾ വേഗതയും കൂടിയിരിക്കുന്നു.  നഴ്സുമാർക്ക് Overseas Development Employment Promotion Council എന്ന കേരള സർക്കാർ സ്ഥാപനം വഴി വിദേശ രാജ്യങ്ങളിൽ ജോലി നേടാം 🔲 അച്ചടക്കം,ലാളിത്യം, സേവന മനോഭാവം, ക്ഷമ, ത്യാഗസന്നദ്ധത, ഉത്തരവാദിത്തബോധം, സഹാനുഭൂതി എന്നിവ ഈ മേഖലയിൽ പ്രവേശിക്കുന്നവർക്ക് അത്യാവശ്യം. 🔲 സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവും കെമിസ്ട്രിയിലും ബയോളജിയിലുമുള്ള താൽപ്പര്യവും അഭിലഷണീയം. 🔲 ഫിസിക്സ്,