Career @ Air Hostess

വിമാന ഗതാഗതത്തിന്റെ തോത് വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ വളരെയേറെ സാധ്യതകളുള്ള ഒരു തൊഴിലാണ് എയർഹോസ്റ്റസ്. 

ഒരു വിമാനത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ പരിചരിക്കുകയും പൈലറ്റുമായി സഹകരിച്ച് വിമാനയാത്രയ്ക്ക് വേണ്ടുന്ന സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുകയാണ് എയർഹോസ്റ്റസിന്റെ പ്രധാന ജോലി. 

ഒരു എയർലൈൻസിന്റെ മുഖമുദ്ര തന്നെയാണ് എയർ ഹോസ്റ്റസുമാർ.


    ആകർഷകമായ വ്യക്തിത്വവും, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും, ഉയരം, കാഴ്ചശക്തി, ശാരീരിക ഭംഗി തുടങ്ങിയ ഏതാനും കാര്യങ്ങളും പുലർത്തുന്ന 18 മുതൽ 25 വരെ പ്രായവും 162 cm ഉയരവും ആനുപാതിക തൂക്കവുമുള്ള പെൺകുട്ടികൾക്കാണ് എയർഹോസ്റ്റസ് ആകുവാൻ  അവസരം ലഭിക്കാറ്. 

ഉയർന്ന ശമ്പളവും ആകർഷകമായ തൊഴിൽ സാഹചര്യങ്ങളും ആണ് എയർഹോസ്റ്റസുമാരെ കാത്തിരിക്കുന്നത്.


   മേൽപ്പറഞ്ഞവയ്ക്ക് ഒപ്പം വിദ്യാഭ്യാസ യോഗ്യതയും എയർഹോസ്റ്റസ്മാർക്ക് നിർബന്ധമാണ്. ഇംഗ്ലീഷ് ഭാഷ ഉൾപ്പെടുന്ന ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു പാസ് ആണ് മിനിമം യോഗ്യത.

 ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയ വിഷയങ്ങളിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ട്.

 അതിനാൽ തന്നെ പ്ലസ് ടു വിനു ശേഷം ഇത്തരം കോഴ്സുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും അഭികാമ്യം. ഇവയ്ക്കൊപ്പം ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുവാനും വ്യക്തിത്വം മികവുറ്റത് ആകുവാനുള്ള പരിശീലനങ്ങളും നേടണം.


 എയർഹോസ്റ്റസ് ട്രെയിനിങ്ങിൽ ഡിപ്ലോമ നൽകുന്ന ഏതാനും സ്ഥാപനങ്ങൾ ഇന്ത്യയിലും വിദേശത്തുമുണ്ട്.


ഫ്രാങ്ക്ഫിൻ ഇന്‍സ്റ്റിറ്റിയൂട്ട്സ്‌ ഓഫ്‌ എയര്‍ ഹോസ്റ്റസ്‌ ട്രെയിനിങ്‌

ക്ലൗഡ്‌ 9 -ഫ്‌ളൈയിങ്‌ കാറ്റ്സ്‌ അവലേണ്‍ ത ഏവിയേഷന്‍ അക്കാദമി

എയര്‍ ഫ്രാന്‍സ്‌ (പാരീസ്‌)

എമിറേറ്റ്സ്‌ (ദുബായ്‌)

എക്സലന്‍സ്‌ ഏവിയേഷന്‍ അക്കാദമി -യുകെ

ക്വാണ്ടാസ് ഖത്തർ തുടങ്ങിയവ.


 എന്നിരുന്നാലും ഇത്തരത്തിലുള്ള കേന്ദ്രത്തിൽ തന്നെ പഠിക്കണമെന്നത് എയർഹോസ്റ്റസ് ആകുവാനുള്ള ഒരു നിർബന്ധ ഘടകമല്ല. 

വിവിധ എയർലൈൻ കമ്പനികൾ അഭിരുചി പരീക്ഷകളിലും ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണാലിറ്റി ടെസ്റ്റ് തുടങ്ങിയവയിലൂടെയാണ് എയർഹോസ്റ്റസുമാരെ തിരഞ്ഞെടുക്കുന്നത്. എയർലൈൻ കമ്പനി തന്നെ അവർക്ക് വേണ്ട പരിശീലനവും നൽകുന്നുണ്ട്.


കസ്റ്റമര്‍ ഈസ്‌ ഗോഡ്‌ എന്നതാണു എയർ ഹോസ്റ്റസ് ജോലിയുടെ അടിസ്ഥാന പ്രമാണം. അതുകൊണ്ടു മറ്റുളളവരെ മനസിലാക്കാനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പരിഹരിക്കാനും ഉളള മനസു വളര്‍ത്താനാവുന്നവർക്കേ ഈ രംഗത്ത് ശോഭിക്കാനാവൂ.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students