ഒഡിഷ മാരിടൈം അക്കാദമിയിൽ പ്രീ- സീ ജനറൽ പർപ്പസ് റേറ്റിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

ഒഡിഷ മാരിടൈം അക്കാദമി 2021 ജൂലായ് - ഡിസംബർ കാലയളവിൽ നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള പ്രീ- സീ ജനറൽ പർപ്പസ് റേറ്റിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം.


അപേക്ഷാർഥി ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് പഠിച്ച് പത്താം ക്ലാസ് പരീക്ഷ മൊത്തം 40 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. 

അല്ലെങ്കിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് പഠിച്ച് പത്താം ക്ലാസ് പരീക്ഷ ജയിച്ച്, 40 ശതമാനം മാർക്കോടെ പ്ലസ് ടു പരീക്ഷ ഏതെങ്കിലും സ്ട്രീമിൽ ജയിച്ചിരിക്കണം. 

ഡി.വി. ഇ.ടി./എൻ.സി.വി.ടി. അംഗീകൃത രണ്ടുവർഷ ഐ.ടി.ഐ. കോഴ്സ് (ഫിറ്റർ/മെഷീനിസ്റ്റ്/മെക്കാനിക്/വെൽഡർ/ടർണർ) പരീക്ഷ, ഫൈനൽ വർഷത്തിൽ 40 ശതമാനം മാർക്ക് നേടി ജയിച്ചവർക്കും അപേക്ഷിക്കാം.


എല്ലാ അപേക്ഷകർക്കും 10-ൽ/12-ൽ ഇംഗ്ലീഷിന് 40 ശതമാനം മാർക്കുവേണം.


പ്രായം 2021 ജൂലായ് ഒന്നിന് 17-നും 25-നും ഇടയ്ക്കായിരിക്കണം. സംവരണ വിഭാഗക്കാർക്കും ഡിപ്ലോമ/ ഡിഗ്രിക്കാർക്കും ഇളവുണ്ട്. വിജ്ഞാപനം, അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ www.odishamaritime.com -ൽ ലഭ്യമാണ്.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 20

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )