PG Diploma in Cyber Forensic & Security കോഴ്സിന് അപേക്ഷിക്കാം

 ആറ് മാസത്തെ PG Diploma in Cyber Forensic & Security കോഴ്സിന് അപേക്ഷിക്കാൻ സമയമായി.


കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സൈക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ആറ് മാസത്തെ കോഴ്സാണ്. 


ബി.ടെക്/എം.ടെക്/എം.സി.എ/ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

അവസാന വര്‍ഷ പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.


അവസാന സെമസ്റ്റര്‍/ വര്‍ഷം വരെയുള്ള പരീക്ഷയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ കൗണ്‍സിലിംഗ്/പ്രവേശന തീയതിയില്‍ അപേക്ഷകര്‍ ഹാജരാക്കണം.


 അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. 


ജനറല്‍ വിഭാഗത്തിന് 150

രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്.

 അപേക്ഷാ ഫീസ് ഡി.ഡി ആയോ ഓണ്‍ലൈന്‍ പേയ്മെന്റ് മുഖേനയോ നല്‍കാം.

 അപേക്ഷാഫോം ഐഎച്ച്ആര്‍ഡി വെബ്‌സൈറ്റ് www.ihrd.ac.in ല്‍ നിന്നോ കോളജ് വെബ്സൈറ്റ് www.cek.ac.in ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.


 താല്‍പര്യമുള്ളവര്‍ ജൂണ്‍ 15ന് മുമ്പായി പ്രിന്‍സിപ്പല്‍, കോളജ് ഓഫ് എന്‍ജിനീയറിംഗ്, കല്ലൂപ്പാറ, കടമന്‍കുളം പി.ഒ, കല്ലൂപ്പാറ, തിരുവല്ല, 689583 എന്ന വിലാസത്തില്‍ അപേക്ഷിക്കുക.


ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ: 9447402630, 0469-2677890, 2678983, 8547005034

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students