നാഷണൽ മിനറൽ ഡവലപ്‌മെന്റ് കോർപ്പറേഷനിൽ 59 അപ്രിന്റീസ് നിയമനം

നാഷണൽ മിനറൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.എം.ഡി.സി) ലിമിറ്റഡിലെ അപ്രൻീസ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഛത്തീസ്ഗഡിലെ ബൈലാദില അയൺ ഓർ മൈനിലേക്കാണ് നിയമനം.

താൽപ്പര്യമുള്ളവർക്ക് ims@nmdc.co.in എന്ന ഇമെയലിലൂടെ അപേക്ഷ അയക്കാം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15 ആണ്. 

മറ്റെവിടെയെങ്കിലും അപ്രന്റീസ് ട്രെയിനിങ് പൂർത്തീകരിച്ചവർക്ക് അപേക്ഷിക്കാനാവില്ല. ഒരു വർഷമോ അതിന് മുകളിലോ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാനാവില്ല.

ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്‌നീഷ്യൻ അപ്രന്റീസ്, പ്രോഗ്രാമിംഗ് ആന്റ് സിസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. 

ആകെ 59 ഒഴിവുകളുണ്ട്.

 ഗ്രാജ്വേറ്റ് അപ്രന്റീസ്- 16, ടെക്‌നീഷ്യൻ അപ്രന്റീസ്- 13, പ്രോഗ്രാമിംഗ് ആന്റ് സിസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്- 30 എന്നിങ്ങനെയാണ് ഒഴിവുകൾ. 

കൂടുതൽ വിവരങ്ങൾക്ക് https://www.nmdc.co.in എന്നവെബ്‌സൈറ്റ് സന്ദർശിക്കുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students