"MAKE TRACKS " : Career Webinar Series By കരിയർ ഗൈഡൻസ് ക്ലബ്, GHSS KADIKKAD
"MAKE TRACKS " * Supporting Students to make their Career Dreams a Reality* ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വിവിധ കരിയറുകളെ കുറിച്ച് അവബോധം വളർത്തിയെടുക്കുക എന്നതാണ് ഈ വെബിനാർ സീരീസിൻ്റെ ഉദ്ധേശലക്ഷ്യം. ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ കരിയര്‍ ഗൈഡന്‍സ് അഡോണ്‍സന്റ് കൗണ്‍സിലിങ് സെല്ലിൻ്റെ കീഴിലാണ് കരിയർ ഗൈഡൻസ് ക്ലബ് . കരിയർ ഗൈഡൻസ് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്. ഉപരിപഠനത്തിന് ഒരു കോഴ്‌സ് തെരഞ്ഞെടുക്കുകയെന്നാല്‍ ഒരര്‍ത്ഥത്തില്‍ ജോലി തെരഞ്ഞെടുക്കുക തന്നെയാണ്. മാറ്റങ്ങളെയും ഭാവിയിലെ സാധ്യതകളെയും മുന്നില്‍ കണ്ടുവേണം തൊഴില്‍ തെരഞ്ഞെടുക്കാന്‍. പഠനം, ജോലി, ജീവിത നിലാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടത്. അതിനാല്‍ തീരുമാനം സൂക്ഷ്മതയോടും ആസൂത്രണ മികവോടും കൂടിയാകണം. ഏതു മേഖലയിലാണ് തന്റെ അഭിരുചിയും താല്‍പ്പര്യവുമെന്ന് ഒരു വിദ്യാര്‍ത്ഥി ആദ്യം മനസ്സിലാക്കണം. ഒരു കോഴ്‌സ് പഠിക്കുക. പിന്നീട് മറ്റൊരു ജോലി ജോലി തേടിപ്പോകുക. ഇത് ഇപ്പോഴാത്തെ കരിയര്‍ മേഖലയിലെ സ്ഥിരം കാഴ്ചയാണ്. ഇഷ്ടപ്പെട്ട ജോലികളാണെങ്കില...