Career @ ART THERAPY

സംഗീതം, ചിത്രകല, നൃത്തം എന്നിവയുടെ സഹായത്തോടെ വ്യക്തികളുടെ വൈകാരിക സൗഖ്യം മെച്ചപ്പെടുത്താനുള്ള ശാസ്ത്രീയരീതിയാണ് ആർട് തെറപ്പി. മാനസികാഘാതമോ ദുഃഖകരമായ ജീവിതാനുഭവമോ മറികടക്കാനുള്ള ഫലപ്രദ മാർഗമാണിത്. വിഷാദം, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (PSTD), ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD), ഇന്റലക്ച്വൽ ഡിസോർഡർ (ID), അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD), ഓപ്പസിഷനൽ ഡിഫയന്റ് ഡിസോർഡർ (ODD), ഏതെങ്കിലും തരത്തിലുള്ള ആസക്തികൾ, മാനസികാരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാനും ആർട് തെറപ്പി ഉപയോഗപ്പെടുത്തുന്നു. സംസാര പ്രശ്നമുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട ആശയവിനിമയത്തിനും ആർട് തെറപ്പി ഏറെ സഹായകരമാണ്.


ഇന്ത്യയിലെ പഠനസാധ്യത

എംഐടി എഡിടി യൂണിവേഴ്സിറ്റി പുണെ: എംഎഫ്എ ആർട് തെറപ്പി. യോഗ്യത: ബിഎഫ്എ


∙ സെന്റ് സേവ്യേഴ്സ് മുംബൈ: പിജി ഡിപ്ലോമ. യോഗ്യത: ഏതെങ്കിലും ബിരുദം സർട്ടിഫിക്കറ്റ് കോഴ്സുകൾ ലഭ്യമാക്കുന്ന മറ്റു ചില സ്ഥാപനങ്ങളുമുണ്ട്.


വിദേശത്തെ പഠനസാധ്യത


യുഎസിൽ ആർട് തെറപ്പിസ്റ്റായി ജോലി ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള പിജിയും നിശ്ചിത മണിക്കൂർ ഇന്റേൺഷിപ്പും വേണം. തുടർന്ന് ക്ലിനിക്കൽ ആർട് തെറപ്പി ടെസ്റ്റിൽ വിജയിച്ച് റജിസ്റ്റേഡ് ആർട് തെറപ്പിസ്റ്റാകാം.

 യുകെയിൽ ഹെൽത്ത് & കെയർ പ്രഫഷൻസ് കൗൺസിൽ അംഗീകൃത സ്ഥാപനങ്ങളിൽനിന്നു പിജി ബിരുദം നേടിയാൽ ബ്രിട്ടിഷ് അസോസിയേഷൻ ഓഫ് ആർട് തെറപ്പിസ്റ്റ്സിൽ അംഗത്വം നേടാം.

 മറ്റു രാജ്യങ്ങളിലും സമാന നിബന്ധനകൾ കണ്ടേക്കും. ആശുപത്രികൾ, റിഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ, സ്പെഷൽ സ്കൂളുകൾ, വയോജനകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലാണ് ജോലിസാധ്യത.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students