Psychology Myths & Facts
*സൈക്കോളജി_നമ്മൾ_ഉദ്ദേശിച്ച_ആളല്ല* എന്ന് പറയാതിരിക്കാൻ പ്ലസ്‌ടു കഴിഞ്ഞു സൈക്കോളജിയിലേക്ക് വണ്ടി കയറുന്നവർ അറിയാൻ... ആദ്യമേ പറയട്ടെ , ഇത് നിങ്ങളുടെ ആവേശം തളർത്താനല്ല , മറിച്ചു ഇപ്പൊ ഉള്ള ആവേശം ഡിഗ്രിയും പിജിയും പഠിക്കുമ്പോഴും തളരാതിരിക്കാൻ വേണ്ടിയാണ്. ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവെന്നു പറഞ്ഞ SSLC യും , രണ്ടാമത്തെ വഴിതിരിവെന്നു പറഞ്ഞ പ്ലസ് ടു പരീക്ഷയും കഴിഞ്ഞ് അടുത്ത വഴി തിരിയാൻ വേണ്ടി ഡിഗ്രിക്ക് ചേരാൻ നിൽക്കുന്ന ഒരുപാട് കുട്ടികളുടെ പ്രിയപ്പെട്ട ഓപ്‌ഷൻ ആയി സൈക്കോളജി മാറി വരുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള കരിയർ ചോയ്സ് ശ്രദ്ധിച്ചാൽ മനസ്സിലാകും. വളരെ നല്ലതും പ്രശംസനീയവുമാണ് കുട്ടികളുടെ ഈ മനോഭാവം. മറ്റേതൊരു വിഷയത്തേക്കാളും ഒരുപക്ഷേ മറ്റുള്ളവരുടെ നന്മയ്ക്കും , സന്തോഷത്തിനും കാരണമാകുന്ന ഒരു പ്രൊഫെഷനും, ആത്മ സംതൃപ്തിയിലൂടെ ജോലി ചെയ്യാനും സാധിക്കുന്ന ഒരു തൊഴിൽ- സേവന മേഖല എന്ന നിലയിൽ സൈക്കോളജിയിലേക്ക് കടന്ന് വരുന്ന വിദ്യാർഥികളെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു. സൈക്കോളജി തിരഞ്ഞെടുക്കുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നാകും എന്ന് തോന്നുന്നു, ഭാവ...