Career Facts @ Forensic Scienc
*ഫോറൻസിക് സയൻസ് പഠിക്കുന്നതിനെ ആലോചിക്കുന്നവരോട്.... ഇന്ത്യാ ഗവൺമെന്റ് പാർലമെന്റിൽ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ യു.ജി.സി അംഗീകാരം കൊടുത്ത ഒരു കോഴ്സ് ആണ് ഫോറൻസിക് സയൻസ്. എന്നാൽ ഈ മേഖലയിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ തങ്ങൾക്ക് അർഹതപ്പെട്ട അവസരം അനർഹർ കയ്യാളുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുകയും മറ്റു മേഖലകളിൽ തൊഴിൽ അന്വേഷിക്കുകയും ചെയ്യേണ്ടതായി വരുന്നു. എന്നാൽ ഇതിനെ തിരിച്ചറിയാനും ഫോറൻസിക് സയൻസ് ബിരുദ കോഴ്സുകൾ ആരംഭിക്കാനും പഠിച്ച് കഴിഞ്ഞവരുടെ തൊഴിൽ പ്രശ്നം പരിഹരിക്കാനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും സർക്കാരും ഇതുവരെ തയാറായിട്ടില്ല. ഈ അവസ്ഥയിൽ കേരളത്തിന് പുറത്തുള്ള കോളേജുകളെയാണ് ഏജൻ്റുമാരുടെ തേൻ പുരട്ടിയ വാക്കുകളും പത്രങ്ങളിലെ മുഴുപ്പേജ് പരസ്യവും കണ്ട് ഈ കോഴ്സ് പഠിക്കാൻ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേർസിറ്റി, മറ്റ് നിരവധി പ്രൈവറ്റ് യൂണിവേർസിറ്റികൾ, ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കേരളാ പൊലീസ് അക്കാദമി നടത്തുന്ന ഫോറൻസിക് സയൻസ് കോഴ്സുകൾ, CUSAT ഫോറൻസിക് സയൻ...