ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ( CMI ) വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം
ഗണിതശാസ്ത്ര പഠന ഗവേഷണ രംഗത്ത് ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായ സംഭാവനകളർപ്പിച്ചുകൊണ്ടിരിക്കുന്ന മികവുറ്റ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. മാത്തമാറ്റിക്‌സിനൊപ്പം കമ്പ്യൂട്ടർ സയൻസും ഫിസിക്‌സും ഉൾക്കൊള്ളുന്ന രണ്ട് തരം ത്രിവത്സര ബിഎസ്.സി (ഹോണേഴ്സ്) പ്രോഗ്രാമുകളാണുള്ളത്. കൂടാതെ മാത്തെമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ് എന്നിവയിൽ എംഎസ്.സി പ്രോഗ്രാമുകൾ, മറ്റു ഗവേഷണ പ്രോഗ്രാമുകൾ എന്നിവയും ഉണ്ട്. റെസിഡെൻഷ്യൽ സ്വഭാവമുള്ള കോഴ്‌സുകളാണ് ബിരുദ, ബിരുദാനന്തര തലങ്ങളിലുള്ളത്. ആറു സെമസ്റ്ററുകളിലായുള്ള ബി.എസ്.സി പഠനത്തിന്റെ ഭാഗമായി ഗണിതശാസ്ത്രം, കമ്പ്യൂട്ടർ എന്നിവയിലെ അടിസ്ഥാന തലത്തിലും ഉന്നതതലങ്ങളിലുളളതുമായ പാഠങ്ങൾക്ക് പുറമെ രണ്ട് നിർബന്ധിത ഹ്യുമാനിറ്റീസ് വിഷയങ്ങളും പഠിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപങ്ങളിൽ നിന്നടക്കമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും വിസിറ്റിംഗ് അധ്യാപരായി ഉണ്ടാവും എന്നത് സി.എം.ഐ യുടെ ...