സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങിനെ ?

 ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസും സിലബസും എൽ.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാവും..

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എൽ.ടി.ടി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ല്യൂ.ഡി വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ പറയുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം.

അവസാന വർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം.

മേൽ പറഞ്ഞ നിബന്ധന (1 & 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി/ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കുന്നതല്ല.

പരീക്ഷയ്ക്ക് ഓൺലൈൻ ആയി ഏപ്രിൽ 6 മുതൽ 20 വരെ രജിസ്റ്റർ ചെയ്യാം. ജനറൽ/ഒ.ബി.സി വിഭാഗങ്ങളിൽ 1,000 രൂപയും എസ്.സി/ എസ്.ടി/ പി.ഡബ്ല്യൂ.ഡി എന്നീ വിഭാഗങ്ങളിൽ 500 രൂപയുമാണ് ഫീസ്. ഇത് ഓൺലൈൻ ആയി അടയ്ക്കണം. പി.ഡബ്ല്യൂ.ഡി വിഭാഗത്തിൽപ്പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി/ എസ്.ടി/ വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി, നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2021 ഏപ്രിൽ 7നും 2022 ഏപ്രിൽ 25നും ഇടയിൽ ലഭിച്ചതായിരിക്കണം) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദേശം പോസ്‌പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്.

ഓൺലൈൻ രജിസ്‌ട്രേഷൻ എപ്രിൽ 20ന് വൈകിട്ട് അഞ്ചിനു മുൻപായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾ: www.lbscentre.kerala.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students